»   » ദുല്‍ഖറിന് പുരസ്‌കാരം കൊടുക്കാന്‍ സുല്‍ഫത്തിനെ വിളിച്ചു, ദേഷ്യം കടിച്ചമര്‍ത്തി മമ്മൂട്ടി!!

ദുല്‍ഖറിന് പുരസ്‌കാരം കൊടുക്കാന്‍ സുല്‍ഫത്തിനെ വിളിച്ചു, ദേഷ്യം കടിച്ചമര്‍ത്തി മമ്മൂട്ടി!!

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയ്‌ക്കൊപ്പം അവാര്‍ഡ് നിശകളിലും മറ്റുമൊക്കെ പങ്കെടുക്കുമെങ്കിലും സുല്‍ഫത്ത് പൊതുവെ നിശബ്ദയാണ്. വേദികളില്‍ കയറുകയോ സംസാരിക്കുകയോ ചെയ്യുന്നതായി കണ്ടിട്ടില്ല. മമ്മൂട്ടി സമ്മതിക്കാത്തതാണോ അതിന് കാരണം?

അവാര്‍ഡ് നിശയില്‍ മംമ്തയുടെ ഗ്ലാമര്‍ വേഷം കണ്ട് ആരാധകര്‍ ഞെട്ടി

യൂറോപിലെ ആദ്യമലയാളം ചാനലായ ആനന്ദ് ടിവി സംഘടിപ്പിച്ച പുരസ്‌കാര നിശയില്‍ ദുല്‍ഖര്‍ സല്‍മാന് പുരസ്‌കാരം സമ്മാനിച്ചത് സുല്‍ഫത്തായിരുന്നു. അതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ദുല്‍ഖറിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം; ഉമ്മച്ചിയുടെ കൈയ്യില്‍ നിന്ന് പുരസ്‌കാരം, വാപ്പച്ചി സാക്ഷി

എന്നാല്‍ മെയ് 28 ന് നടന്ന പരിപാടി ഇന്നലെ (ജൂലൈ 25) ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തപ്പോഴാണ് അതിന് പിന്നിലെ മറ്റൊരു ഞെട്ടിയ്ക്കുന്ന കാര്യം പാപ്പരാസികള്‍ കണ്ടെത്തിയത്. എന്താണെന്ന് നോക്കാം.

ദുല്‍ഖറിന് പുരസ്‌കാരം കൊടുക്കാന്‍ സുല്‍ഫത്തിനെ വിളിച്ചു, ദേഷ്യം കടിച്ചമര്‍ത്തി മമ്മൂട്ടി!!

മെയ് 28 ന് മാഞ്ചസ്റ്ററില്‍ വച്ചായിരുന്നു ആനന്ദ് ടിവി ഫിലിം അവാര്‍ഡ് നടന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയ, പാര്‍വ്വതി, മംമ്ത മോഹന്‍ദാസ്, വിജയ് യേശുദാസ്, ഗോപി സുന്ദര്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു

ദുല്‍ഖറിന് പുരസ്‌കാരം കൊടുക്കാന്‍ സുല്‍ഫത്തിനെ വിളിച്ചു, ദേഷ്യം കടിച്ചമര്‍ത്തി മമ്മൂട്ടി!!

പെട്ടന്നാണ് അവതാരിക ജുവല്‍ മേരി ഒരു സ്‌പെഷ്യല്‍ പുരസ്‌കാരം സമ്മാനിക്കുന്നതിനായി സുല്‍ഫത്ത് മാം വേദിയിലേക്ക് വരണം എന്ന് അഭ്യര്‍ത്ഥിയ്ക്കുന്നത്. കേട്ട ഉടനെ സുല്‍ഫത്ത് 'നോ' പറഞ്ഞു.

ദുല്‍ഖറിന് പുരസ്‌കാരം കൊടുക്കാന്‍ സുല്‍ഫത്തിനെ വിളിച്ചു, ദേഷ്യം കടിച്ചമര്‍ത്തി മമ്മൂട്ടി!!

ജുവല്‍ സുല്‍ഫത്തിനെ വിളിച്ചതും മമ്മൂട്ടിയുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കാണാമായിരുന്നു. അതുവരെ വേദിയില്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന കോമഡി സ്‌കിറ്റുകളൊക്കെ കണ്ട് കൈയ്യടിച്ച് പൊട്ടി ചിരിച്ച മമ്മൂട്ടിയുടെ മുഖം പെട്ടന്ന് മാറി. സുല്‍ഫത്തിനോട് മമ്മൂട്ടി വേണ്ട എന്ന് പറയുന്നതും അപ്പുറം ഇരുന്ന ഏഷ്യനെറ്റിന്റെ എംഡി കെ മാധവന്‍ പറയുമ്പോള്‍ കൈ കൊണ്ട് ഇല്ല എന്ന ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു

ദുല്‍ഖറിന് പുരസ്‌കാരം കൊടുക്കാന്‍ സുല്‍ഫത്തിനെ വിളിച്ചു, ദേഷ്യം കടിച്ചമര്‍ത്തി മമ്മൂട്ടി!!

ഒടുവില്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയ സുല്‍ഫത്തിനെ നിര്‍ബന്ധിച്ചു. ദുല്‍ഖറും ആവശ്യപ്പെട്ടതോടെ സുല്‍ഫത്ത് എഴുന്നേറ്റ് വേദിയിലേക്ക് വരികയായിരുന്നു.

ദുല്‍ഖറിന് പുരസ്‌കാരം കൊടുക്കാന്‍ സുല്‍ഫത്തിനെ വിളിച്ചു, ദേഷ്യം കടിച്ചമര്‍ത്തി മമ്മൂട്ടി!!

ദുല്‍ഖര്‍ സല്‍മാന് മികച്ച ജനപ്രിയ നായകനുള്ള പുരസ്‌കാരം നല്‍കാനാണ് സുല്‍ഫത്തിനെ ക്ഷണിച്ചത്. വേദിയില്‍ ഒന്നും സുല്‍ഫത്ത് സംസാരിച്ചില്ല. വിറയ്ക്കുന്നുണ്ടായിരുന്നു. താഴെ മമ്മൂട്ടിയും ദേഷ്യം കടിച്ചമര്‍ത്തി ഇരിക്കുന്നത് കാണാമായിരുന്നു. ദുല്‍ഖറിന്റെ ഭാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

ദുല്‍ഖറിന് പുരസ്‌കാരം കൊടുക്കാന്‍ സുല്‍ഫത്തിനെ വിളിച്ചു, ദേഷ്യം കടിച്ചമര്‍ത്തി മമ്മൂട്ടി!!

ഒടുവില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം ദുല്‍ഖര്‍ സംസാരിച്ചു. 'ഇതെന്റെ ഏറ്റവും സ്‌പെഷ്യല്‍ പുരസ്‌കാരമാണ്. എന്റെ ഏറ്റവും വലിയ വിമര്‍ശകയും ആരാധികയുമായ ഉമ്മച്ചിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സ്‌റ്റേജില്‍ ആദ്യമായിട്ടാണ് ഉമ്മച്ചി. അതിന്റെ വിറയല്‍ ഉണ്ട്' ദുല്‍ഖര്‍ അത് പറഞ്ഞു തീരുമ്പോഴേക്കും നില ശാന്തമായിരുന്നു. മമ്മൂട്ടിയുടെ മുഖത്തും ചിരി കണ്ടു തുടങ്ങി.

English summary
Mammootty get angry when anchor call up sulfath to the stage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam