»   » മമ്മുട്ടി വീണ്ടും പ്രണയ നായകന്‍, നായിക അങ്ങ് ബോളിവുഡില്‍ നിന്ന്!!! മറ്റൊരു ബിഗ് ബജറ്റ് ചിത്രം???

മമ്മുട്ടി വീണ്ടും പ്രണയ നായകന്‍, നായിക അങ്ങ് ബോളിവുഡില്‍ നിന്ന്!!! മറ്റൊരു ബിഗ് ബജറ്റ് ചിത്രം???

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മുട്ടിയും മോഹന്‍ലാലും പ്രായം ഇത്രയും ആയിട്ടും പ്രണയനായകന്മാരായി നായികയ്‌ക്കൊപ്പം പാട്ടും പാടി നടക്കുകയാണെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. ഇരുവരും പ്രണയം നിറുത്തി കുടുംബ ചിത്രങ്ങളിലേക്ക് കൂടുമാറണം എന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.

കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങി തിയറ്ററില്‍ വെന്നിക്കൊടി പാറിച്ച ചിത്രങ്ങളൊന്നും കാമുകഭാവമുള്ള കഥാപാത്രങ്ങളായിരുന്നില്ല. പ്രണയ രംഗങ്ങളുള്ള പുലിമുരുകനിലും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും ഉണ്ടായിരുന്ന പ്രണയ രംഗങ്ങള്‍ ഭാര്യയ്‌ക്കൊപ്പമായിരുന്നു താനും. ഇനി വരാന്‍ പോകുന്ന ചിത്രങ്ങളും അങ്ങനൊക്കെ തന്നെയാണ്. എന്നാല്‍ മമ്മുട്ടി വീണ്ടും പ്രണയനാകനാകുന്നു  എന്നാണ് ലഭിക്കുന്ന പുതിയ വിവരം. 

മമ്മുട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമായ രാജ 2ലാണ് മമ്മുട്ടി വീണ്ടും പ്രണയിക്കുന്നത്. മമ്മുട്ടിയും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് രാജ 2. വൈശാഖിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു പോക്കിരി രാജ.

മമ്മുട്ടിയുടെ രാജ വീണ്ടുമെത്തുമ്പോള്‍ അണിയറിയില്‍ പുലിമുരുകനിലെ ഹിറ്റ് കൂട്ടുകെട്ട് തന്നെയാണ് ആവവര്‍ത്തിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. നിര്‍മാതാവിന്റെ വേഷത്തില്‍ ടോമിച്ചന്‍ മുളകുപാടവും എത്തുന്നു.

മമ്മുട്ടിക്കായി നിരവധി പ്രണയ രംഗങ്ങള്‍ ഉദയകൃഷ്ണ തിരക്കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ബോളിവുഡ് നായികമാരായ കജോള്‍, പ്രീതി സിന്റ എന്നിവരെയോ അല്ലെങ്കില്‍ ബോളിവുഡില്‍ സാന്നിദ്ധ്യമറിയിച്ച തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാളിനെയോ ആയിരിക്കും നായികയായി പരിഗണിക്കുക എന്നാണ് അറിയുന്നത്.

പോക്കിരി രാജയില്‍ ശ്രിയ ശരണാണ് നായികയായി എത്തിയത്. എന്നാല്‍ മമ്മുട്ടിക്ക് നായിക ഇല്ലായിരുന്നു. പൃഥ്വിരാജിന്റെ നായികയായിരുന്നു ശ്രിയ.

പുലിമുരുകന്‍ ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണയെ തേടി എത്തിയിരിക്കുന്നത്. എല്ലാം മമ്മുട്ടി മോഹന്‍ലാല്‍ ചിത്രം.

ആദ്യം ഒരുങ്ങുന്നത് രാജാധി രാജ സംവിധായകന്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മുട്ടിയാണ് നായക വേഷത്തിലെത്തുന്നത്. കോളേജ് അധ്യാപകന്റെ വേഷമാണ് മമ്മുട്ടിക്ക്.

മമ്മുട്ടി-അജയ് വാസുദേവ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ആരംഭിക്കും. പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.

സൂപ്പര്‍ ഹിറ്റായ ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നത് സിനിമാ ലോകത്തെ പതിവ് കാഴ്ചയാണ്. അക്കാര്യത്തില്‍ മലയാളം ഒട്ടും പിന്നിലല്ല താനും. പോക്കരി രാജയ്ക്ക് പിന്നാലെ സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകനും രണ്ടാം ഭാഗം വരുന്നുണ്ടെന്നാണ് വിവരം. ഉദയകൃഷ്ണ തന്നെയാണ് ചിത്രങ്ങളുടെ തിരക്കഥ.

English summary
Mammootty's heroine Raja 2 is from Bollywood, report says. Mammootty's character has lots of romantics scenes also.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam