»   » 'അഹങ്കാരി' എന്നാ പേര്... എങ്കിലും ഇങ്ങനെ ചെയ്യാന്‍ മമ്മൂട്ടിക്കേ സാധിക്കു... മമ്മൂട്ടിക്ക് മാത്രം???

'അഹങ്കാരി' എന്നാ പേര്... എങ്കിലും ഇങ്ങനെ ചെയ്യാന്‍ മമ്മൂട്ടിക്കേ സാധിക്കു... മമ്മൂട്ടിക്ക് മാത്രം???

Posted By: Karthi
Subscribe to Filmibeat Malayalam
ഇത് മമ്മൂട്ടിക്കേ സാധിക്കൂ | Filmibeat Malayalam

മലയാളത്തിന്റെ താര രാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള താരതമ്യങ്ങള്‍ സിനിമയുടെ കാര്യത്തില്‍ മാത്രമല്ല തിരശീലയ്ക്ക് പുറത്തുള്ള സ്വഭാവത്തേക്കുറിച്ചും ആരാധകര്‍ നടത്താറുണ്ട്. എവിടേയും സൗഹൃദപരമായ ഒരു അന്തരീക്ഷം സൂക്ഷിക്കുന്ന വ്യക്തി എന്നാണ് മോഹന്‍ലാലിനേക്കുറിച്ചുള്ള വിശേഷണം. എന്നാല്‍ മമ്മൂട്ടിയേക്കുറിച്ചാകുമ്പോള്‍ അത് ജാഡ, അഹങ്കാരം എന്നിങ്ങനെയായി മാറും.

പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ?

ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം...

മമ്മൂട്ടിയേക്കുറിച്ചുള്ള ഈ വിശേഷണങ്ങളെല്ലാം വെറുതെയാണെന്നാണ് അദ്ദേഹത്തോട് അടുത്ത് സൗഹൃദമുള്ളവര്‍ പറയുന്നത്. ഇപ്പോഴിതാ അഹങ്കാരി എന്ന് വിളിക്കുന്നവര്‍ക്ക്  മുന്നില്‍ പുതിയ മാതൃക കാണിച്ചിരിക്കുകയാണ് മമ്മൂട്ടി.

മെഗാ സ്റ്റാര്‍

മലയാളത്തിന്റെ താര രാജക്കന്മാരെ മെഗാസ്റ്റാര്‍ എന്നും സൂപ്പര്‍ സ്റ്റാര്‍ എന്നുമാണ് വിശേഷിപ്പിക്കുന്നത്. മലയാള സിനിമയിലെ ഏക മെഗാസ്റ്റാണ് മമ്മൂട്ടി. മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ഇപ്പോള്‍ മലയാളത്തില്‍ നിലവിലില്ല താനും.

അതൊരു വലിയ വിശേഷണമല്ലത്രേ

യുഎഇയില്‍ വച്ച് ഒരു മാധ്യമ പ്രവര്‍ത്തകനാണ് മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്ന് ആദ്യമായി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇത് തനിക്ക് വലിയൊരു അലങ്കാരമല്ലെന്ന രീതിയിലാണ് ഇൗ വിശേഷണത്തേക്കുറിച്ചുള്ള ചോദ്യങ്ങളോട് മമ്മൂട്ടി എപ്പോഴും പ്രതികരിച്ച് കണ്ടിട്ടുള്ളത്.

പുതിയ ഫേസ്ബുക്ക് പോസ്റ്റ്

മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രം മമ്മൂട്ടി എന്ന താരത്തിന്റെ വിനയത്തിന് മറ്റൊരു ഉദാഹരണമാകുകയാണ്. വിവോ 7 പ്ലസ് എന്ന സ്മാര്‍ട്ട് ഫോണിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

മെഗസ്റ്റാര്‍ ഇല്ല

പത്രത്തിനായി ഡിസൈന്‍ ചെയ്ത പരസ്യത്തില്‍ 'മെഗാ ലോഞ്ച് ബൈ മെഗാസ്റ്റാര്‍' എന്നൊരു ക്യാപ്ഷന്‍ ഉണ്ടായിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ മമ്മൂട്ടി അതില്‍ നിന്നും 'മെഗാ ലോഞ്ച് ബൈ മെഗാസ്റ്റാര്‍' എന്ന വാചകം ഒഴിവാക്കിയാണ് പോസ്റ്റ് ചെയ്തത്.

ആഘോഷമാക്കി ആരാധകര്‍

മമ്മൂട്ടിയുടെ ഈ നിലപാട് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ട്രോള്‍ ഗ്രൂപ്പുകളിലും മമ്മൂട്ടിക്ക് അനുകൂലമായ, അഭിനന്ദനമറിക്കുന്ന ട്രോളുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. മമ്മൂട്ടിയുടെ പോസ്റ്റിന് താഴേയും നിരവധി കമന്റുകള്‍ ഇത് സംബന്ധിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കൊട്ട് മോഹന്‍ലാലിന്

മമ്മൂട്ടിയുടെ ഈ മാതൃകാപരമായ നീക്കം പക്ഷെ മോഹന്‍ലാലിനുള്ള കൊട്ടാക്കി മാറ്റിയിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. സ്വന്തം മകനൊപ്പമുള്ള ചിത്രത്തില്‍ പോലും 'കംപ്ലീറ്റ് ആക്ടര്‍' എന്ന ക്യാപ്ഷന്‍ ഉള്‍പ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ വിമര്‍ശനം.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവോ 7 പ്ലസ് ഫോണ്‍ ലോഞ്ചിംഗ് സംബന്ധിച്ചുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Mammootty post Vivo 7 Plus smart phone launching add in his facebook page after removing 'Mega launch by Mega Star' caption.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam