»   » സഖാവ് അലക്‌സിന് പിന്നാലെ പിണറായി വിജയനായി മമ്മൂട്ടി! ഫാന്‍ മേഡ് പോസ്റ്റര്‍ കലക്കി, സത്യമാണോ?

സഖാവ് അലക്‌സിന് പിന്നാലെ പിണറായി വിജയനായി മമ്മൂട്ടി! ഫാന്‍ മേഡ് പോസ്റ്റര്‍ കലക്കി, സത്യമാണോ?

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ പരോളിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പിന്നാലെ മാമാങ്കവും കുഞ്ഞാലി മരക്കാര്‍ തുടങ്ങി ഇതിഹാസ സിനിമകളും വരുന്നുണ്ട്. തമിഴിലഭിനയിക്കുന്ന പേരന്‍പ് മേയില്‍ തിയറ്ററുകളിലേക്ക് എത്തും. സിനിമകള്‍ ഇത്രയധികം ഉണ്ടെങ്കിലും മമ്മൂട്ടി ഒരു മുഖ്യമന്ത്രി കഥാപാത്രവുമായി എത്തുമെന്ന് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുഖ്യമന്ത്രി കഥാപാത്രം എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിട്ടാണ് അഭിനയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനായിട്ടാണ് മമ്മൂട്ടിയുടെ സിനിമ വരുന്നതെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇക്കാര്യം സ്ഥിതികരിച്ചതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. എന്നാല്‍ വാര്‍ത്ത മുന്‍പും വന്നിരുന്നു. ഒടുവില്‍ മമ്മൂട്ടിയുടെ മുഖമുള്ള പിണറായി വിജയന്റെ സിനിമയുടെ ആരാധകര്‍ നിര്‍മ്മിച്ച പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

പിണറായി വിജയനാണോ?

മമ്മൂട്ടിയുടെ മുഖ്യമന്ത്രി കഥാപാത്രം പിണറായി വിജയനാണോ? എന്ന ചോദ്യമാണ് കുറെ കാലമായി ആരാധകര്‍ ചോദിച്ചിരുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വരാത്തതിനെ തുടര്‍ന്ന് ഒടുവില്‍ ആരാധകര്‍ തന്നെ ഒരു പോസ്റ്റര്‍ അങ്ങ് ഇറക്കി കളഞ്ഞു..

സ.പി.വി

സഖാവ് പിണറായി വിജയന്‍ എന്നതിന്റെ ചുരുക്കെഴുത്തായി സ.പി.വി എന്ന് പേരിട്ട് കൊണ്ടായിരുന്നു പോസ്റ്റര്‍ വന്നത്. മുടി നരപ്പിച്ച് കണ്ണടയുമായി മമ്മൂട്ടിയുടെ ലുക്ക് പിണറായി വിജയനുമായി സാമ്യമുള്ള രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

സന്തോഷ് വിശ്വനാഥിന്റെ സിനിമ

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയുടെ സംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്. പൊളിറ്റിക്കല്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമയില്‍ പാര്‍ട്ടികളെ കുറിച്ചുള്ള കാര്യങ്ങളല്ല പറയുന്നതെന്നും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മമ്മൂട്ടിയ്ക്ക് വേണ്ടി

സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടിയ്ക്ക് ഇഷ്ടമായി. മമ്മൂട്ടിയ്ക്ക് വേണ്ടി തന്നെ തീരുമാനിച്ച വേഷമായിരുന്നെന്നും അതല്ലെങ്കില്‍ സിനിമ തന്നെ വേണ്ടെന്ന് വെക്കുമായിരുന്നെന്നും സംവിധായകന്‍ മുന്‍പ് പറഞ്ഞിരുന്നു.

രാഷ്ട്രീയക്കാരനായി മമ്മൂട്ടി

ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുന്നു എന്ന സിനിമയില്‍ മന്ത്രിയായി മമ്മൂട്ടി അഭിനയിച്ചിരുന്നു. സിനിമ ഇറങ്ങി 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമാണ് മമ്മൂട്ടി രാഷ്ട്രീയക്കാരനായിട്ടുള്ള സിനിമ വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

പരോള്‍ വരുന്നു..

2018 ല്‍ ആദ്യം തന്നെയിറങ്ങിയ സ്ട്രീറ്റ് ലൈറ്റ്‌സ് കാര്യമായി വിജയച്ചിട്ടില്ലെങ്കിലും വലിയ പ്രതീക്ഷയോടെയാണ് പരോള്‍ വരുന്നത്. മാര്‍ച്ച് 31 ആണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമയില്‍ മമ്മൂട്ടി ഒരു സഖാവിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

സിനിമകളുടെ തിരക്ക്

നിലവില്‍ മമ്മൂട്ടി ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ്. അങ്കിള്‍, പേരന്‍പ്, മാമാങ്കം, കുഞ്ഞാലി മരക്കാര്‍ തുടങ്ങി ബിഗ് ബജറ്റ് ചിത്രങ്ങളും കുടുംബചിത്രങ്ങളുമടക്കം അണിയറയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനൊപ്പമാണ് ഈ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വന്നത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

മമ്മൂട്ടിയുടെ ചിത്രത്തെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലാണ് മമ്മൂട്ടി നായകനായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

English summary
Mammootty playing Kerala CM, Fan made poster out!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam