»   » മമ്മൂട്ടിയെയും റീനു മാത്യുസിനെയും ചേര്‍ത്ത് വന്ന വാര്‍ത്ത ശരിയോ?

മമ്മൂട്ടിയെയും റീനു മാത്യുസിനെയും ചേര്‍ത്ത് വന്ന വാര്‍ത്ത ശരിയോ?

Posted By: Thanmaya
Subscribe to Filmibeat Malayalam


ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍, ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത പ്രൈസ് ദി ലോര്‍ഡ് എന്നി ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായി റീനു മാത്യുസ് അഭിനയിച്ചിട്ടുണ്ട്. അനില്‍ രാധകൃഷ്ണന്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലാണ് റീനു ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

എന്നാല്‍ മമ്മൂട്ടിയെയും റീനു മാത്യുസും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ശ്യാംദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി റീനു മാത്യുസ് വീണ്ടും എത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ല.

സെവന്‍ത്ത് ഡേയ്ക്ക് ശേഷം ശ്യാംദര്‍ വീണ്ടും

പൃഥ്വിരാജ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സെവന്‍ത്ത് ഡേ എന്ന ചിത്രത്തിന് ശേഷം ശ്യാംദര്‍ സംവിധാനം ചെയ്യുന്നു. 2016 ന്റെ അവസാനത്തോടെയാണ് മമ്മൂട്ടിയെ നായകനാക്കികൊണ്ടുള്ള ശ്യാംദര്‍ ചിത്രം പ്രഖ്യാപിക്കുന്നത്

ബെസ്റ്റ് ആക്ടറിന് ശേഷം മമ്മൂട്ടി വീണ്ടും ആ വേഷത്തില്‍

ചിത്രത്തില്‍ മമ്മൂട്ടി ഒരു അധ്യാപകന്റെ വേഷത്തില്‍ ആണ് എത്തുന്നതെന്നാണ് അറിയുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും അധ്യാപകന്റെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

റീനു മാത്യുസ് മമ്മൂട്ടിയുടെ നായികയാകുന്നു

ചിത്രത്തില്‍ മമ്മൂട്ടി നായികയായി റീനു മാത്യുസ് എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇമ്മാനുവല്‍, പ്രൈസ് ദി ലോര്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും റീനുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

തിരക്കഥ, നിര്‍മ്മാണം

രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Mammootty And Reenu Mathews To Pair Up Once Again?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam