»   » മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം സംഭവിക്കാതിരിയ്ക്കാന്‍ കാരണം മമ്മൂട്ടി, നിര്‍മിക്കാന്‍ തയ്യാറല്ല എന്ന്

മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം സംഭവിക്കാതിരിയ്ക്കാന്‍ കാരണം മമ്മൂട്ടി, നിര്‍മിക്കാന്‍ തയ്യാറല്ല എന്ന്

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് അമ്പതിലതികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഓരോ തവണയും ഇരുവരും ഒന്നിയ്ക്കുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അതൊരു ആവേശമാണ്.

എന്താണ് പ്രണവ് മോഹന്‍ലാല്‍ ഇത്ര കഷ്ടപ്പെട്ട് പഠിയ്ക്കുന്ന പാര്‍ക്കൗര്‍ എന്നറിയണ്ടേ, വീഡിയോ കാണൂ

ഏറ്റവുമൊടുവില്‍ ട്വന്റി 20 എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. ഉദയ് കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

സിനിമയെ കുറിച്ച്

ആദ്യമായി ഉദയ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. കഥ കേട്ട് മോഹന്‍ലാല്‍ പച്ചക്കൊടി കാണിക്കുകയും ചെയ്തുവത്രെ

ചിത്രം ഉപേക്ഷിക്കുന്നോ

എന്നാല്‍ വാര്‍ത്ത വന്നതിലും വേഗത്തില്‍, സിനിമ ഉപേക്ഷിക്കുകയാണെന്നും എന്നും കേള്‍ക്കുന്നു. സിനിമയോട് സഹകരിക്കാന്‍ മമ്മൂട്ടിയ്ക്ക് താത്പര്യമില്ലാത്തതാണത്രെ കാരണം.

മമ്മൂട്ടി നിര്‍മിയ്ക്കില്ല

മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മമ്മൂട്ടി നിര്‍മിയ്ക്കുന്നു എന്നാണ് കേട്ടിരുന്നത്. എന്നാല്‍ അഭിനയിക്കാനും നിര്‍മിയ്ക്കാനും മെഗാസ്റ്റാറിന് താത്പര്യമില്ലത്രെ.

ഉദയ് തന്നെ നിര്‍മിയ്ക്കും

എന്നാല്‍ കഥയില്‍ അത്രയേറെ വിശ്വാസമുള്ളതിനാല്‍ ചിത്രം ഉദയ് കൃഷ്ണ തന്നെ നിര്‍മിയ്ക്കുകയും ചെയ്യും എന്നാണ് കേള്‍ക്കുന്നത്. തിരക്കഥ എഴുതി, സംവിധാനം ചെയ്ത് നിര്‍മിയ്ക്കാന്‍ ഉദയ് കൃഷ്ണ തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Mammootty Says No To Udayakrishna's Multi-Star Film With Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam