»   »  ടിപി വധം: മമ്മൂട്ടി പ്രതികരിക്കാനില്ല?

ടിപി വധം: മമ്മൂട്ടി പ്രതികരിക്കാനില്ല?

Posted By:
Subscribe to Filmibeat Malayalam
Mammootty
ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളത്തിലെ സാസ്‌കാരിക നായകന്‍മാര്‍ മൗനം പാലിച്ചുവെന്ന ആരോപണം തുടക്കം മുതലേ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സിനിമാ ലോകത്തു നിന്ന് ചിലര്‍ ഈ ക്രൂരമായ കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തി. ജന്‍മദിനത്തില്‍ സ്വന്തം ബ്ലോഗില്‍ എഴുതിയ പോസ്റ്റിലൂടെയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍ തന്റെ പ്രതികരണം അറിയിച്ചത്.

തുടര്‍ന്ന് സുരേഷ് ഗോപി, തിലകന്‍ തുടങ്ങിയവരും പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ മമ്മൂട്ടി പ്രതികരിക്കാത്തത് ചര്‍ച്ചയായി. അവധിക്കാലം ചെലവഴിക്കാനായി കുടുംബത്തോടൊപ്പം യൂറോപ്പില്‍ പോയിരിക്കുന്ന സൂപ്പര്‍താരം മടങ്ങി വന്നാലും വിഷയത്തില്‍ അഭിപ്രായപ്രകടനമൊന്നും നടത്തില്ലെന്നാണ് മോളിവുഡിലെ ചിലര്‍ അടക്കം പറയുന്നത്.

പാര്‍ട്ടി ചാനലിന്റെ തലപ്പത്തിരുന്നു കൊണ്ട് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ദോഷം ചെയ്യുമെന്ന് നടന് നന്നായറിയാം. അതുകൊണ്ടു തന്നെ അഭിപ്രായപ്രകടനം നടത്തി വെറുതേ പുലിവാലുപിടിക്കേണ്ടെന്നാണ് സൂപ്പര്‍താരത്തിന്റെ തീരുമാനം.

മോഹന്‍ലാലിന്റെ അഭിപ്രായപ്രകടനം മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കിയതും ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും മമ്മൂട്ടിയും ശ്രദ്ധിച്ചിരിക്കും. സംഭവത്തില്‍ താന്‍ രാഷ്ട്രീയമൊന്നും പറയുന്നില്ലെന്ന് വ്യക്തമായി എഴുതിയിട്ടും ലാലിനെതിരെ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്ന് സൂപ്പര്‍താരം കരുതിയാലും കുറ്റംപറയാനാവില്ല.

English summary

 The writers as well as so called cultural leaders in the state are afraid to respond to the murder of T.P. Chandrasekhara
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam