»   » അന്ന് മണിയെ കലാഭവനില്‍ നിന്നു ഇറക്കി വിട്ടു... കരഞ്ഞുകൊണ്ട് മണി ആ പടികള്‍ ഇറങ്ങി... അതും പാര?

അന്ന് മണിയെ കലാഭവനില്‍ നിന്നു ഇറക്കി വിട്ടു... കരഞ്ഞുകൊണ്ട് മണി ആ പടികള്‍ ഇറങ്ങി... അതും പാര?

Posted By: Karthi
Subscribe to Filmibeat Malayalam

ഒറ്റ ചിരികൊണ്ട് മലയാളക്കരയെ മുഴുവന്‍ കൈയിലെടുത്ത താരമായിരുന്നു കലാഭവന്‍ മണി. മിമിക്രി വേദികളില്‍ നിന്ന് ഹാസ്യതാരമായി സിനിമയിലേക്ക് എത്തിയ മണി. വില്ലനായും നായകനായും സിനിമയില്‍ നിറഞ്ഞ് നിന്നും. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ മണി തന്റെ സാന്നിദ്ധ്യം അറിയിച്ചു.

ഒടിയനില്‍ ബിഗ് ബി മോഹന്‍ലാലിനൊപ്പം! ഒടിയനായി അമിതാഭ് ബച്ചന്‍, തീരുന്നില്ല പ്രത്യേകതകള്‍....

പരസ്യമോ ദിലീപോ, പ്രതികാരം സൂപ്പര്‍ താരചിത്രങ്ങളോട് തീര്‍ത്ത് മാതൃഭൂമി? ശരിക്കും ആരാണ് ശത്രു?

കലഭാവന്‍ മണിയുടെ ജീവിതത്തില്‍ നിര്‍ണായകമായത് കലാഭവന്‍ ആയിരുന്നു. എന്നാല്‍ കലാഭാവനില്‍ നിന്നും കരഞ്ഞുകൊണ്ടാണ് മണി ഇറങ്ങിയത്. മണിയെ കലാഭവനില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കലാഭവന്‍ പ്രചോദാണ് ഇക്കാര്യം പങ്കുവച്ചത്.

വരവും വളര്‍ച്ചയും നേരിട്ട് കണ്ടു

കലാഭവന്‍ മണിയുടെ സിനിമയിലേക്കുള്ള വരവും വളര്‍ച്ചയും നേരിട്ട് കണ്ട ആളാണ് താനെന്ന് കലാഭവന്‍ പ്രചോദ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കലാഭവനിലെ തന്റെ തുടക്കം മണിക്ക് അവിടെ നിന്നുള്ള പടിയിറക്കം ആയിരുന്നെന്നും പ്രചോദ് ഓര്‍മിക്കുന്നു.

മണിയെ ഇറക്കി വിട്ടു

കലാഭവനില്‍ നിന്നും മണിയെ ഇറക്കി വിടുകയായിരുന്നു. അന്ന് മണി കരഞ്ഞുകൊണ്ടാണ് കലാഭവന്റെ പടികള്‍ ഇറങ്ങിയത്. താന്‍ അതിന് സാക്ഷിയായിരുന്നെന്ന് പ്രചോദ് പറയുന്നു.

ആബേലച്ചന്റെ വാക്കുകള്‍

മണി കലാഭവന്റെ പടി ഇറങ്ങുന്നതിന് മുമ്പായി ആബലേച്ചന്‍ മണിയെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി. 'മണി ഇവിടെ നിന്ന് പോകുന്നത് രക്ഷപെടാന്‍ വേണ്ടിയായിരിക്കും' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പറഞ്ഞ് വിടാന്‍ കാരണം

മണിയെ കലാഭവന്‍ മണി എന്ന കലാകാരനാക്കിയ ആ സ്ഥാപനത്തില്‍ നിന്നും അദ്ദേഹത്തെ പറഞ്ഞ് വിടാന്‍ കാരണം അവിടെ പറയാതെ പുറത്ത് ഷോകള്‍ക്ക് പോയതായിരുന്നു. കൂടാതെ പാരകളും ഉണ്ടായിരുന്നെന്ന് പ്രചോദ് പറയുന്നു.

മണിയുടെ തിരച്ചു വരവ്

ഒരു വര്‍ഷത്തിന് ശേഷം മണി കലാഭവന്റെ മുറ്റത്ത് തിരികെയെത്തി. അത് പക്ഷെ പഴയ കുപ്പായത്തിലായിരുന്നില്ല. കലാഭവന്റെ 25ാം വാര്‍ഷികം ആഘോഷിക്കാന്‍ താരമായിട്ടായിരുന്നു. ആബേലച്ചന്റെ വാക്കുകള്‍ സത്യമാകുകയായിരുന്നെന്നും പ്രചോദ് ഓര്‍മിക്കുന്നു.

ഒരു വര്‍ഷത്തിനുള്ളിലെ മാറ്റം

കലാഭവനില്‍ നിന്നും ഇറങ്ങിയതിന് ശേഷമുള്ള ഒരു വര്‍ഷത്തിനുള്ളിലായിരുന്നു മണിയുടെ വളര്‍ച്ച. മുമ്പ് ഷൂട്ട് ചെയ്ത് വച്ചിരുന്ന സീരിയേലുകള്‍ ഈ സമയം ഇറങ്ങുന്നു. ഈ ഒരു വര്‍ഷത്തതിനുള്ളിലായിരുന്നു മണിയുടെ തലേവര മാറ്റിയ സല്ലാപം പുറത്ത് ഇറങ്ങുന്നതും.

English summary
Mani was ousted from Kalabhavan that day, says Kalabhavan Prajod.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam