»   » മോഹന്‍ലാല്‍ ചെയ്യും പക്ഷെ തനിക്ക് പറ്റില്ല, മണിയന്‍പിള്ള രാജുവിനോട് ശോഭന തറപ്പിച്ച് പറഞ്ഞു!

മോഹന്‍ലാല്‍ ചെയ്യും പക്ഷെ തനിക്ക് പറ്റില്ല, മണിയന്‍പിള്ള രാജുവിനോട് ശോഭന തറപ്പിച്ച് പറഞ്ഞു!

Posted By:
Subscribe to Filmibeat Malayalam

വില്ലനായി സിനിമയിലെത്തിയ മോഹന്‍ലാല്‍ നായകനായും സഹനടനായും മാത്രമല്ല അച്ഛന്‍ കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട്. രാവണപ്രഭു, ഉടയോന്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അച്ഛനായും അഭിനയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലെല്ലാം മകനായും മോഹന്‍ലാല്‍ തന്നെയായിരുന്നു അഭിനയിച്ചതും. എന്നാല്‍ ജനത ഗാരേജ് എന്ന തെലുങ്ക് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനായി മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.

അനുഷ്‌കയുടെ ഗതി വരാന്‍ ആഗ്രഹിക്കുന്നില്ല, സംവിധായകനോട് നോ പറഞ്ഞ് കീര്‍ത്തി സുരേഷ്!

ഭദ്രന്‍-മോഹന്‍ലാല്‍ ചിത്രം അങ്കിള്‍ ബണ്‍ ഫ്‌ളോപ്പാകാന്‍ കാരണം ഈ സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രം

പാവാട എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മയായി അഭിനയിക്കാന്‍ ശോഭനയെയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത്. ശക്തമായ കഥപാത്രമായിരുന്നിട്ടും ശോഭന അത് നിരസിക്കുകയായിരുന്നു. പൃഥ്വിരാജിനേപ്പോലെ ഒരു മുതിര്‍ന്ന നടന്റെ അമ്മയാകുന്നു എന്നതായിരുന്നു കാരണം.

ആദ്യം ശോഭനയിലേക്ക്

പാവാട എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ അമ്മ വേഷം ആശ ശരത് ഗംഭീരമാക്കിയിരുന്നു. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിലേക്ക് ആദ്യം സമീപിച്ചത് ശോഭനയെയായിരുന്നു. എന്നാല്‍ ശോഭന ആ വേഷം നിരസിക്കുകയായിരുന്നു. പിന്നീടായിരുന്നു ആശ ശരത് എത്തിയത്.

ഡാന്‍സ് പ്രോഗ്രാമുകളുടെ തിരക്ക്

ഡാന്‍സ് പ്രോഗ്രാമുകളുടെ തിരക്കായതിനാല്‍ കേരളത്തില്‍ വന്ന് അഭിനയിച്ച് പോകാന്‍ സാധിക്കില്ലെന്നായിരുന്നു ശോഭന ആദ്യം പറഞ്ഞത്. എന്നാല്‍ ശോഭനയുടെ സീനുകള്‍ ചെന്നൈയില്‍ സെറ്റിട്ട് ചിത്രീകരിക്കാമെന്ന് നിര്‍മാതാവ് മണിയന്‍പിള്ള രാജു പറഞ്ഞു. പക്ഷെ ശോഭന തയാറായില്ല.

നിലപാടില്‍ ഉറച്ച് നിന്നു

പിന്നീടാണ് പൃഥ്വിരാജിനേപ്പോലെ മുതിര്‍ന്ന നടന്റെ അമ്മയായി അഭിനയിച്ചാല്‍ തന്റെ ഡാന്‍സ് കരിയറിന് ബാധിക്കുമെന്നതാണ് യഥാര്‍ത്ഥ കാരണമെന്ന് വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ അച്ഛനായി അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് മണിയന്‍പിള്ള രാജു പറഞ്ഞെങ്കിലും ശോഭന തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

വേദനയുണ്ടാക്കി

ശോഭനയുടെ ആ പ്രതികരണം തനിക്ക് വേദനയുണ്ടാക്കിയെന്ന് മണിയന്‍പിള്ള രാജു ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വെള്ളാനകളുടെ നാട് ഉള്‍പ്പെടെ നിരവധി സിനിമകള്‍ മണിയന്‍പിള്ള രാജു നിര്‍മിച്ചിട്ടിണ്ട്.

English summary
Maniyanpilla Raju talks about Mohanlal and Shobhana.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam