»   » അമല പോളിന് പാരയായി മഞ്ജിമ, ആ സിനിമ കൈക്കലാക്കി, ലക്ഷ്യമിടുന്നത് മറ്റൊരു കാര്യം

അമല പോളിന് പാരയായി മഞ്ജിമ, ആ സിനിമ കൈക്കലാക്കി, ലക്ഷ്യമിടുന്നത് മറ്റൊരു കാര്യം

By: Nihara
Subscribe to Filmibeat Malayalam

കങ്കണ രണാവത്ത് തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രമായ ക്വീന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. ലിസ ഹെയ്ഡന്‍, രാജ് കുമാര്‍ റാവു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള ചിത്രം ബോക്‌സോഫീസില്‍ കോടികളാണ് വാരിയത്.

അച്ഛന്റെ സുഹൃത്തിന്റെ മകളോടൊപ്പം മീനാക്ഷി, സാരിയണിഞ്ഞ് താരപുത്രികള്‍, ചിത്രം വൈറലാവുന്നു!

വാക്കിലും നോക്കിലും മാത്രമല്ല കൈയ്യില്‍ വരെ അഭിനയം, മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന്‍

ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടി അടുത്ത കാലത്ത് നായികയായി സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജിമ മോഹനാണ് ചിത്രത്തില്‍ നായികയാവാനുള്ള നറുക്ക് വീണിട്ടുള്ളത്.

ക്വീന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു

കങ്കണ രണാവത്ത് തകര്‍ത്തഭിനയിച്ച കോമഡി ചിത്രമായ ക്വീന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. 2014 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു നേടിയത്.

നായികാ നായകന്‍മാരായി എത്തുന്നത്

ബോളിവുഡില്‍ മികച്ച പ്രതികരണം നേടിയ ചിത്രം മലയാളത്തില്‍ എത്തുമ്പോള്‍ താരങ്ങളായി ആരൊക്കെ എത്തുമെന്നറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കങ്കണ രണാവത്തും റാജ്കുമാര്‍ റായും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ താരനിര്‍ണ്ണയം പൂര്‍ത്തിയാവുന്നതേയുള്ളൂ.

നായികയായി മഞ്ജിമ മോഹന്‍

ബാലതാരമായി സിനിമയിലെത്തിയതാണ് മഞ്ജിമ. ക്യാമറമാന്‍ വിപിന്‍ മോഹന്റെ മകളായ ഈ കലാകാരി വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നിവിന്‍ പോളി ചിത്രമായ വടക്കന്‍ സെല്‍ഫിയിലൂടെ.

അമല പോളിനെ കടത്തിവെട്ടി

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അമലയേയും കടത്തി വെട്ടി ആ സ്ഥാനം മഞ്ജിമ ഉറപ്പിച്ചിരിക്കുകയാണ്.

മലയാളത്തിനു തമിഴിലും മികച്ച സ്വീകാര്യത

മലയാള സിനിമയില്‍ മാത്രമല്ല തമിഴിലും മഞ്ജിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിവിന്‍ പോളി ചിത്രമായ വടക്കന്‍ സെല്‍ഫിയിലൂടെയാണ് താരം നായികയായി അരങ്ങേറിയത്.

മഞ്ജിമയുടെ പുതിയ ചിത്രം

ഉദയനിഥി സ്റ്റാലിന്‍ നായകനായ ഇപ്പടി വെല്ലുമാണ് മഞ്ജിമയുടേതായി പുറത്തിറങ്ങുന്ന അടുത്ത തമിഴ് ചിത്രം.മലയാളത്തിന് പുറമേ ക്വീന്‍ തെലുങ്കിലും തമിഴിലും ഒരുക്കുന്നുണ്ട്. കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.

English summary
Manjima Mohan to play the lead role of Queen.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam