For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിദ്യയ്ക്ക് അഭിനന്ദനം!!! ആമിയാകാന്‍ മഞ്ജു പോരാ!!! മഞ്ജു പലതും പഠിക്കാനുണ്ട്???

  By Karthi
  |

  കുറച്ച് നാളുകളായി മലയാള സിനിമയിലെ പ്രധാന ചര്‍ച്ചാ വിഷയം കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ വിശേഷങ്ങളാണ്. മലയാളത്തിന്റെ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതമാണ് ആമി എന്ന പേരില്‍ സിനിമയാകുന്നത്. ബോളിവുഡ് താരം വിദ്യാബാലന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു എന്നതായിരുന്നു ചിത്രത്തെ ആദ്യം വാര്‍ത്തയാക്കിയത്.

  ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്ന ഘട്ടത്തിലേക്ക് എത്തിയതായിരുന്നു. എന്നാല്‍ പെട്ടന്നായിരുന്നു ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും വിദ്യാ ബാലന്‍ പിന്മാറിയത്. പകരക്കാരിയെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഞ്ജുവാര്യര്‍ ആമിയാകുമെന്ന് കമല്‍ വ്യക്തമാക്കി. ആമിയാകാനുള്ള എല്ലാ ഗുണങ്ങളും മഞ്ജുവിന് ഉണ്ടെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ ആമിയാകാന്‍ മഞ്ജു തീരുമാനിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തി.

  മലയാളത്തിന്റെ കഥാകാരി മാധവിക്കുട്ടിയാകാന്‍ മഞ്ജു പോര എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മഞ്ജുവിന് ആമി എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയില്ല എന്നായിരുന്നു ഒരാള്‍ മഞ്ജുവിന്റെ ചിത്രത്തിന് താഴെ കമന്റിട്ടത്. മഞ്ജു വലിയൊരു തെറ്റിന് കൂട്ടു നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.

  മാധവിക്കുട്ടിയാ ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് മുമ്പ് മഞ്ജു ഇനിയും പഠിക്കാനുണ്ട്. മഞ്ജുവിന് ഒരിക്കലും മാധവിക്കുട്ടിയോട് നീതിപുലര്‍ത്തികൊണ്ട് ഈ ചിത്രം ചെയ്യാന്‍ കഴിയില്ലെന്നും ശ്വേത എന്ന വ്യക്തി തന്റെ കമന്റില്‍ പറയുന്നു. മാധവിക്കുട്ടി എങ്ങനെ സുരയ്യ ആയി എന്നതിനേക്കുറിച്ച് മഞ്ജുവിന് ഇപ്പോഴും അവബോധം ഉണ്ടായിട്ടില്ലെന്നും അവര്‍ കുറിച്ചു. വിദ്യാ ബാലന്റെ പിന്‍മാറ്റത്തിന്റെ കാരണത്തേക്കുറിച്ച് ഒരുവട്ടമെങ്കിലും ആലോചിക്കണമായിരുന്നെന്നും അവര്‍ പറയുന്നുണ്ട്.

  ആമിയാകുന്ന മഞ്ജുവിനെതിരെയല്ല, ശരിക്കും വിമര്‍ശകര്‍ ലക്ഷ്യം വയക്കുന്നത് ചിത്രത്തെയാണ്. പിറന്ന സമുദായത്തെ തള്ളിക്കളഞ്ഞ് പോയ് മാധവിക്കുട്ടിയ്ക്ക് അവസാനം ഉണ്ടായ ദുരന്തം ഓര്‍മിക്കുന്നുണ്ടോ എന്നായിരുന്നു ഒരാളുടെ കമന്റ്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും ആ കമന്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

  ചിത്രത്തില്‍ എന്തോ വിഷാംശം ഉണ്ടെന്നാണ് ഒരാളുടെ കണ്ടെത്തല്‍. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതിലെ ഗൂഢലക്ഷ്യം മനസിലാക്കിയാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് കണ്ടെത്തല്‍. കഥാപാത്രം ചെയ്യാം പക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്ന കപടത മനസിലാക്കണമെന്നും മഞ്ജുവിനെ ഓര്‍മിപ്പിക്കുന്നുണ്ട്. സമയം വൈകിയിട്ടില്ല തിരിച്ചറിവ് നല്ലതാണെന്നും അയാള്‍ പറയുന്നുണ്ട്.

  ആമിയെ വിമര്‍ശിച്ചുകൊണ്ട് മാത്രമല്ല മഞ്ജുവിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കമന്റുകളും ഉണ്ട്. ചിത്രത്തെ മനപ്പൂര്‍വം കടന്നാക്രമിക്കുകയാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ആമിയില്‍ അഭിനയിക്കാതെ വിദ്യാ ബാലന്‍ കക്കൂസ് പരസ്യത്തില്‍ അഭിനിയിക്കാന്‍ പോയിരിക്കുകയാണെന്ന് കളിയാക്കുന്ന കമന്റുകളുണ്ട്.

  ആമിയായി മഞ്ജുവിന് പകരം കൊളപ്പുള്ളി ലീല എത്തിയാലും വിമര്‍ശകര്‍ ഇത് തന്നെ പറയുമെന്നാണ് മഞ്ജുവിനെ അനുകൂലിക്കുന്നവരുടെ പക്ഷം. സിനിമയേപ്പറ്റിയല്ല മത വിദ്വേഷമാണ് അവരുടെ കമന്റില്‍ കാണുന്നതെന്നും ഇവര്‍ പറയുന്നുണ്ട്. സംഘികളുടെ കുര കേട്ട് പിന്മാറാതെ കഥാപാത്രവുമായി മുന്നോട്ട് പോകണമെന്നാണ് പിന്തുണയ്ക്കുന്നവരുടെ ആവശ്യം.

  രാഷ്ട്രീയ കാരണങ്ങളായിരിക്കില്ല ചിത്രത്തിലെ മതം മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരിക്കാം വിദ്യയുടെ പിന്മാറ്റത്തിന് പിന്നിലെന്ന് കമല്‍ പറഞ്ഞു. ഹിന്ദിയില്‍ ഇത്തരം കാര്യങ്ങളില്‍ നടക്കുന്നതിനാല്‍ ഇതിന്റെ പേരില്‍ ആക്രമണമുണ്ടായേക്കാമെന്ന് വിദ്യ ഭയപ്പെട്ടിരിക്കാം. യഥാര്‍ത്ഥ കാരണം വിദ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

  കമലിനോട് സംസാരിക്കാന്‍ വിദ്യ തയാറായില്ലെങ്കിലും ചിത്രത്തില്‍ നിന്നും പിന്മാറിയതില്‍ വിഷമമുണ്ടെന്നും വിദ്യ പറഞ്ഞു. പൊതു സുഹൃത്തായ റസൂല്‍ പൂക്കുട്ടിയോടാണ് വിദ്യ ഇക്കാര്യം അറിയിച്ചത്. കാരണം നേരില്‍ കാണുമ്പോള്‍ പറയാമെന്നും വിദ്യ പറഞ്ഞു.

  മഞ്ജുവിനെതിരായ പരാമര്‍ശങ്ങളുള്ള ഫേസ്ബുക്ക് കമന്റുകള്‍ കാണാം.

  English summary
  Facebook post againt Manu Warrier on the movie Aami. Manju will paly Madhavikkutty in Aami.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X