»   » മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ നായികാവേഷവും, ആരോപണങ്ങളില്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ!

മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ നായികാവേഷവും, ആരോപണങ്ങളില്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ!

Written By:
Subscribe to Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രേക്ഷകരും സിനിമാലോകവും ഒരുപോലെ നടുങ്ങിയിരുന്നു. സിനിമയിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഈ സംഭവത്തോടെയാണ് കൃത്യമായി മനസ്സിലായത്. ഹോളിവുഡ്, ബോളിവുഡ് ടോളിവുഡ് ഭേദമന്യേ എല്ലായിടത്തുനിന്നും ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി മഞ്ജു വാര്യര്‍ ഒപ്പമുണ്ടായിരുന്നു.

കളി കാര്യമായി, താരദമ്പതികള്‍ ഒരുമിച്ചുള്ള ഗെയിം കടുത്തുപോയി, 'സൂപ്പര്‍ ജോഡി'ക്കെതിരെ രൂക്ഷവിമര്‍ശനം!

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ആദ്യം സംശയമുയര്‍ത്തിയത് മഞ്ജു വാര്യരായിരുന്നു. ആക്രമണത്തിനിരയായ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിനിടയിലാണ് താരം ഇത്തരത്തില്‍ സംശയം പ്രകടിപ്പിച്ചത്. നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി തുടക്കം മുതല്‍ താരം ഒപ്പമുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് മലയാള സിനിമയില്‍ വനിതകള്‍ക്കായി ഒരു സംഘടന രൂപീകരിച്ചത്. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ലേഡി സൂപ്പര്‍ സ്റ്റാര്‍ മുന്‍നിരയിലുണ്ടായിരുന്നു.

മമ്മൂട്ടിയുടെ അബ്രഹാമിന് പിന്നാലെ മോഹന്‍ലാലിന്‍റെ നീരാളിയേയും സൂര്യ ടിവി റാഞ്ചി!

നടി ആക്രമണത്തിനിരയായ സംഭവം

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്. സിനിമാപ്രവര്‍ത്തകരും പ്രേക്ഷക സമൂഹവും ഒരുപോലെ നടുങ്ങിയൊരു സംഭവം കൂടിയാണിത്. ഇതേത്തുടര്‍ന്ന് അത്ര നല്ല സംഭവങ്ങളായിരുന്നില്ല പിന്നീട് നടന്നത്. സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംശയങ്ങളും ആരോപണങ്ങളും ദിലീപിന് നേര്‍ക്ക് ഉയര്‍ന്നുവന്നപ്പോള്‍ എല്ലാവരും വീണ്ടും ഞെട്ടിയിരുന്നു.

ദിലീപിന്റെ അറസ്റ്റിനെക്കുറിച്ചുള്ള പ്രതികരണം

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ജനപ്രിയ നായകനായ ദിലീപിനെ അറസ്റ്റ് ചെയ്തത്. കമ്മാരസംഭവത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു താരം അറസ്റ്റിലായത്. എന്നാല്‍ ഇത്തരത്തിലൊരു സംഭവത്തിന് പിന്നില്‍ ദിലീപ് പ്രവര്‍ത്തിക്കില്ലെന്ന് കുടുംബാഗംങ്ങളും ആരാധകരും വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യരുടെ മുന്‍ഭര്‍ത്താവായ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ താരത്തിന്‍രെ പ്രതികരണത്തെക്കുറിച്ച് അറിയാനായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം.

മൗനം പാലിച്ചു

കാര്യമാത്ര പ്രസക്തമായ കാര്യങ്ങളില്‍ മാത്രമേ ലേഡി സൂപ്പര്‍ സ്റ്റാര്‍ പ്രതികരിക്കാറുള്ളൂ. ദിലീപിന്റെ അറസ്റ്റിനെച്ചൊല്ലിയുള്ള വിവാദം അരങ്ങുതകര്‍ക്കുന്നതിനിടയില്‍ താരം മൗനം പാലിക്കുകയായിരുന്നു. താരം പരസ്യമായി പ്രതികരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്.

പുതിയ ആരോപണങ്ങള്‍

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട കേസിന്‍രെ വിചാരണ ഈ മാസം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. സംഭവത്തില്‍ അറസ്‌ററിലായ മാര്‍ട്ടിന്‍ മഞ്ജു വാര്യര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. ദിലീപിന്റെ പ്രതിഛായ തകര്‍ക്കാനായി മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, വിഎ ശ്രീകുമാര്‍ മേനോന്‍, ലാല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംഭവമാണെന്നായിരുന്നു മാര്‍ട്ടിന്‍ ആരോപിച്ചത്.

മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ നായികാവേഷവും

മോഹന്‍ലാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനിലെ നായികാവേഷവും മുംബൈയില്‍ ഒരു ഫ്‌ളാറ്റുമാണ് ഇതിന് പ്രത്യുപകാരമായി മഞ്ജു വാര്യര്‍ക്ക് ലഭിച്ചതെന്നും മാര്‍ട്ടിന്‍ ആരോപിച്ചിരുന്നു.

മഞ്ജു വാര്യരുടെ മറുപടി

മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തുന്ന ഒടിയനിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ആരോപണത്തെക്കുറിച്ച് കേട്ടപ്പോള്‍ താരം ചരിക്കുകയായിരുന്നുവെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ താരത്തിന് താല്‍പര്യമില്ലെങ്കിലും ആ ചിരിയിലുണ്ട് എല്ലാ പ്രതികരണവും. അര്‍ഹിക്കുന്ന കാര്യങ്ങള്‍ക്ക് മാത്രം പ്രതികരണം നല്‍കിയാല്‍ മതിയെന്ന താരത്തിന്‍രെ നിലപാടിനെ ആരാധകരും പിന്തുണക്കുന്നുണ്ട്.

English summary
Manju Warrier finds Martin's allegations 'funny'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X