»   » മഞ്ജുവാര്യര്‍ ആരെയാണ് ഭയക്കുന്നത്? ജയിലില്‍ കിടക്കുന്ന ദിലീപിനേയോ, പുറത്തുള്ള ഫാന്‍സിനേയോ?

മഞ്ജുവാര്യര്‍ ആരെയാണ് ഭയക്കുന്നത്? ജയിലില്‍ കിടക്കുന്ന ദിലീപിനേയോ, പുറത്തുള്ള ഫാന്‍സിനേയോ?

Posted By: Karthi
Subscribe to Filmibeat Malayalam

പൂജ അവധി ആഷോഘിക്കാന്‍ തിയറ്ററിലേക്ക് ചിത്രങ്ങളെത്തുന്നത് വിവാദങ്ങളുടെ കുടപിടിച്ചാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനേത്തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായ രാമലീല പൂജയ്ക്ക് തിയറ്ററില്‍ എത്തുന്നു എന്നത് തന്നെയാണ് കാരണം.

മാഗസിന്‍ കവര്‍ ഗേള്‍ ആകാന്‍ തുണി അഴിച്ച് വാണി കപൂര്‍... വൈറലായി ഹോട്ടെസ്റ്റ് ഫോട്ടോ ഷൂട്ട്!

പൂജയ്ക്ക് രാമലീല ഒറ്റയ്ക്കല്ല, മത്സരിക്കാന്‍ നാല് ചിത്രങ്ങള്‍ക്കൂടെ... ആര് നേടും? ദിലീപ് വീഴുമോ???

രാമലീലയ്ക്കും ദിലീപിനും എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും ദിലീപിനെതിരെ ശക്തമായി രംഗത്തെത്തി. എന്നാല്‍ സംഘടനയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ മഞ്ജുവാര്യര്‍ ദിലീപ് ചിത്രം രാമലീലയ്ക്ക് അനുകൂലമായി രംഗത്ത് എത്തിയത് പുതിയ ചര്‍ച്ചകള്‍ക്കാണ് സിനിമ മേഖലയില്‍ വഴിവച്ചിരിക്കുന്നത്.

രാമലീലയ്ക്ക് എതിരെ ഡബ്ല്യുസിസി

അവള്‍ക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി ശക്തമായി ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നവരാണ് മഞ്ജുവാര്യര്‍ നേതൃത്വം നല്‍കുന്ന ഡബ്ല്യുസിസി. ദിലീപിനെതിരെയും രാമലീലയ്ക്ക് എതിരേയും സംഘടനയിലെ പല അംഗങ്ങളും രംഗത്ത് വന്നിരുന്നു.

ഡബ്ല്യുസിസി പ്രതിസന്ധിയില്‍

അതേസമയം സംഘടനയിലെ അംഗങ്ങളുടെ പൊതുനിലപാടിന് വിരുദ്ധമായി മഞ്ജുവാര്യര്‍ രാമലീലയെ പിന്തുണച്ചതോടെ ഡബ്ല്യുസിസി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. രാമലീല റിലീസ് ദിവസം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടന ആസൂത്രണം ചെയ്തിരിക്കുന്നതിനിടെയാണ് മഞ്ജുവിന്റെ നിലപാട് മാറ്റം.

ഉദാഹരണം സുജാതയും രാമലീലയും

ദിലീപിനെതിരായ പ്രതിഷേധം ശക്തമായി നില്‍ക്കുന്ന സമയത്തായിരുന്നു രാമലീല റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അതിന് തൊട്ട് പിന്നാലെ ദിലീപ് ചിത്രത്തിനൊപ്പം അതേ ദിവസം മഞ്ജുവാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാതയുടെ റിലീസും തീരുമാനിച്ചു. ഇത് ദിലീപിനെതിരായ മഞ്ജുവിന്റെ പരസ്യമായ വെല്ലുവിളിയാണെന്നും വ്യാഖ്യാനങ്ങളുണ്ടായി.

മഞ്ജുവാര്യര്‍ക്ക് പേടിയോ

രാമലീലയ്‌ക്കൊപ്പം മഞ്ജുവാര്യര്‍ സ്വന്തം ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചതോടെ ഉദാഹരണം സുജാതയെ പരാജയപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകും എന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ദിലീപ് ചിത്രത്തിലെ ശക്തമായി പിന്തുണച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂട്ടമായ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് രാമലീല എന്ന സിനിമയെ പിന്തുണച്ച് മഞ്ജുവാര്യര്‍ രംഗത്ത് എത്തിയത്.

പിന്നില്‍ ആര്?

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടിക്കൊപ്പം ശക്തമായി നിലകൊണ്ട മഞ്ജവാര്യര്‍ ദിലീപിന് ഈ സംഭവത്തില്‍ പങ്കുള്ളതായും പ്രതികരിച്ചിരുന്നു. എന്നാല്‍ പെട്ടന്ന് തന്റെ ശക്തമായ നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ താരത്തെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരുടെയെങ്കിലും സമ്മര്‍ദ്ദം ഇതിന് പിന്നാലുണ്ടാകുമെന്ന് പലരും വിശ്വസിക്കുന്നു.

ദിലീപിനെ ഭയമോ

ദിലീപിനെതിരെ മാത്രമല്ല സിനിമയ്ക്ക് എതിരെയും ശക്തമായ നിലപാട് സ്വീകരിക്കുന്ന മഞ്ജുവാര്യര്‍ക്ക് ഭാവിയില്‍ സിനിമകള്‍ നഷ്ടപ്പെട്ടേക്കാം എന്നൊരു ഭയം താരത്തിനുള്ളതായി സംശയിക്കുന്നുണ്ട്. ജയിലിലാണെങ്കിലും സിനിമ മേഖലയില്‍ ശക്തമായ പിന്തുണ ദിലീപിന് ഉണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബോധ്യമായതുമാണ്.

ഫാന്‍സുകാരെ പേടിയോ

തനിക്ക് താല്പര്യമില്ലാത്ത താരങ്ങളുടെ സിനിമകള്‍ക്ക് ആളെ കയറ്റി ദിലീപ് കൂവിച്ചിരുന്നതായി പലരും ഇതിനോടകം ആരോപണം ഉന്നയിച്ചിരുന്നു. ദിലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന തന്റെ സിനിമയ്‌ക്കെതിരെ ദിലീപ് ആരാധകരില്‍ നിന്നും ഇത്തരത്തില്‍ ഒരു നീക്കമുണ്ടായേക്കാം എന്ന ഭയമാകും താരത്തെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് അഭിപ്രായങ്ങള്‍.

സിനിമ ഒരു താരത്തിന്റേതല്ല

സിനിമ ഒരു താരത്തിന്റേതല്ല, ഒരു കൂട്ടം ആളുകള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനങ്ങള്‍ നല്ലതല്ലന്നും മഞ്ജു പറഞ്ഞിരുന്നു. ഈ വാക്കുകളില്‍ മഞ്ജു രാമലീലയെ മാത്രമല്ല സ്വന്തം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേക്കുറിച്ചും ചിന്തിച്ചിരിക്കാം എന്നും വ്യാഖ്യാനമുണ്ട്.

ഡബ്ല്യുസിസി പിളരുമോ

രാമലീല റിലീസ് ചെയ്യുന്ന ദിവസം ശക്തമായ പ്രക്ഷോഭത്തിന് വരെ ഡബ്ല്യുസിസി പദ്ധതിയിട്ടിരുന്ന സാഹചര്യത്തിലാണ് വളരെ പെട്ടന്ന് മഞ്ജുവാര്യര്‍ നിലപാട് മാറ്റിയത്. ഇത് ഡബ്ല്യുസിസിയില്‍ ഒരു പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘടന പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നും വിവരങ്ങളുണ്ട്.

English summary
Manjy Warrier support Ramaleela because of Dileep fans.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X