»   » രാമലീലയെ പൊളിച്ചടുക്കാന്‍ മാതൃഭൂമി? പക്ഷെ മാതൃഭൂമി ഒന്ന് മറക്കുന്നു, ഓര്‍മപ്പെടുത്തി ആരാധകര്‍...

രാമലീലയെ പൊളിച്ചടുക്കാന്‍ മാതൃഭൂമി? പക്ഷെ മാതൃഭൂമി ഒന്ന് മറക്കുന്നു, ഓര്‍മപ്പെടുത്തി ആരാധകര്‍...

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ ദിലീപിനെതിരായി വാര്‍ത്തകള്‍ നല്‍കിത്തുടങ്ങിയിരുന്നു. മാതൃഭൂമി ശക്തമായി രംഗത്ത് വന്നതോടെ മാതൃഭൂമി അവതാരകന്‍ വേണുവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ദിലീപ് രംഗത്ത് എത്തിയിരുന്നു. ദിലീപ് അറസ്റ്റിലായതോടെ ഈ വിഷയം മാതൃഭൂമി ആഘോഷമാക്കി.

അച്ഛനെ മുത്തച്ഛനാക്കിയാല്‍ കുഴപ്പമുണ്ടോ? അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു...

മഞ്ജുവാര്യര്‍ ആരെയാണ് ഭയക്കുന്നത്? ജയിലില്‍ കിടക്കുന്ന ദിലീപിനേയോ, പുറത്തുള്ള ഫാന്‍സിനേയോ?

ഇതോടെ ചാനലുകള്‍ക്കെതിരെ താരങ്ങളും രംഗത്ത് വന്നു. ഓണക്കാലത്ത് ചാനല്‍ പരിപാടികളില്‍ പങ്കെടുക്കേണ്ടന്ന് താരങ്ങളും തീരുമാനിച്ചു. ഇപ്പോഴിതാ മാതൃഭൂമി ദിലീപ് പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. രാമലീലയ്‌ക്കെതിരെ പ്രത്യക്ഷത്തില്‍ രംഗത്തെത്തിയിരിക്കുകയാണ് മാതൃഭൂമി.

രാമലീലയ്‌ക്കെതിരെ മാതൃഭൂമി

ദിലീപിന് എതിരായി ശക്തമായി നിലപാട് കൈകൊണ്ടിരുന്ന മാതൃഭൂമി ബുധനാഴ്ച രാത്രി മുതല്‍ രാമലീലയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയിലും രാവിലെ ചിത്രത്തേക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകളിലും മോശം അഭിപ്രായമാണ് മാതൃഭൂമി നല്‍കിയത്.

രാമലീല കാണാന്‍ പോകുന്നത് ശരിയോ

കേരള സമൂഹം നാളെ രാമലീല കാണന്‍ പോകുന്നത് ശരിയാണോ എന്നായിരുന്നു ബുധനാഴ്ച രാത്രിയില്‍ മാതൃഭൂമി ചാനല്‍ ചര്‍ച്ച ചെയ്തത്. രാമലീലയ്‌ക്കെതിരെ മാതൃഭൂമിക്ക് ശക്തമായ അജണ്ട ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു അത്.

രാമലീലയ്ക്ക് തണുപ്പന്‍ പ്രതികരണം

റിലീസിന് തലേന്ന് രാത്രി ചര്‍ച്ച ചെയ്തിട്ടും തീരാതെ, രാമലീലയ്ക്ക് തണുപ്പന്‍ പ്രതികരണം എന്ന് രീതിയിലായിരുന്നു മാതൃഭൂമിയുടെ പ്രഭാതം തുടങ്ങിയത്. സ്ത്രീകളും കുടുംബ പ്രേക്ഷകരും തിയറ്ററില്‍ എത്തുമെന്ന് തോന്നുന്നില്ല എന്നായിരുന്നു മാതൃഭൂമിയുടെ കണ്ടെത്തല്‍. ഫാന്‍സുകാര്‍ മാത്രമാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് എത്തിയത് എന്നുമായിരുന്നു റിപ്പോര്‍ട്ട്.

മാതൃഭൂമിക്ക് പരസ്യമില്ല

ഓണക്കാലത്ത് തിയറ്ററിലെത്തിയ ഒരു ചിത്രങ്ങളുടേയും പരസ്യം മാതൃഭൂമി പത്രത്തിനോ ചാനലിനോ ലഭിച്ചിരുന്നില്ല. മറ്റ് പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി അഭിമുഖത്തിനും ചിത്രങ്ങള്‍ക്കുമായി താരങ്ങളെ സമീപിച്ചെങ്കിലും ആരും സമ്മതിച്ചിരുന്നില്ല.

നിലപാട് മാറ്റി മാതൃഭൂമി

ഇതോടെ റിലീസ് ചിത്രങ്ങള്‍ക്ക് പോസിറ്റീവ് റിവ്യു ആദ്യ ദിവസം നല്‍കുക എന്ന നിലപാട് മാതൃഭൂമി മാറ്റി. മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്കായിരുന്നു പത്രത്തിന്റെ ആദ്യ പ്രഹരം. മുന്‍നിര മാധ്യമങ്ങളില്‍ മാതൃഭൂമി മാത്രം ഇത്രയും മോശമായി രണ്ട് ചിത്രങ്ങളേക്കുറിച്ചും റിവ്യു നല്‍കിയത്.

രാമലീലയുടെ പരസ്യവും ഇല്ല

ദേശാഭിമാനിക്കും ജനയുഗത്തിനും ഫ്രണ്ട് പേജില്‍ തന്നെ രാമലീല പരസ്യം നല്‍കിയെങ്കിലും മാതൃഭൂമിയില്‍ ഉണ്ടായിരുന്നില്ല. പരസ്യങ്ങളില്‍ നിന്നും മാതൃഭൂമിയെ പൂര്‍ണമായും തഴയുകയാണെന്ന സൂചനയാണ് ഈ നീക്കം നല്‍കുന്നത്.

സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നു

മാതൃഭൂമിയുടെ ഈ ദിലീപ് വിരുദ്ധ നിലപാട് സോഷ്യല്‍ മീഡയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആരും ആര്‍ക്കും നിര്‍ദേശം കൊടുത്തിട്ടല്ല ജനങ്ങള്‍ സിനിമ കാണുന്നതെന്നും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു ശക്തമായ കുറിപ്പില്‍ കാണാം.

ആര്‍ക്കും ആരേയും തടയാന്‍ അവകാശമില്ല

15 കോടി മുതല്‍ മുടക്കിയ ഒരു ചിത്രം പുറത്ത് ഇറങ്ങേണ്ട എന്ന് ആഗ്രഹിക്കുന്നവര്‍ ആ തുക നിര്‍മാതാവിന് തിരിച്ച് കൊടുക്കുക. അല്ലാത്ത പക്ഷം സിനിമ കാണാന്‍ താല്പര്യമുള്ളവര്‍ സിനിമ കാണുക, ആഗ്രഹമില്ലാത്തവര്‍ കാണണ്ട. ആര്‍ക്കും ആരേയും തടയാന്‍ അവകാശമില്ലെന്നും കുറിപ്പില്‍ പറയുന്നു.

മാതൃഭൂമി മറന്നോ?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാമലീല എന്ന സിനിമ കാണരുതെന്ന് ആവശ്യപ്പെടുന്ന മാതൃഭൂമി മറന്ന് പോയ ഒന്നിനെ കമന്റ് ബോക്‌സില്‍ ഒരാള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് മാതൃഭൂമിയിലെ ഒരു ജീവനക്കാരനും അറസ്റ്റിലാണെന്ന വസ്തുത.

മാതൃഭൂമി ചാനലും ബഹിഷ്‌കരിക്കണം

മാതൃഭൂമിയുടെ ലോജിക്കില്‍ ചിന്തിക്കുകയാണെങ്കില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് ഒരുത്തന്‍ ജയിലില്‍ കിടക്കുന്ന മാതൃഭൂമി ചാനല്‍ ആരും കാണരുതെന്നാണ് ഒരുവന്‍ കമന്റെ ചെയ്തിരിക്കുന്നത്. അതിന് പിന്തുണച്ചും നിരവധിപ്പേര്‍ എത്തി.

ഫേസ്ബുക്ക് പോസ്റ്റ്

രാമലീലയ്‌ക്കെതിരെ മാതൃഭൂമി നടത്തുന്ന നീക്കങ്ങളെ തുറന്ന് കാട്ടുന്ന ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

English summary
Mathrubhumi agaist Ramaleela and Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam