»   » പരസ്യമോ ദിലീപോ, പ്രതികാരം സൂപ്പര്‍ താരചിത്രങ്ങളോട് തീര്‍ത്ത് മാതൃഭൂമി? ശരിക്കും ആരാണ് ശത്രു?

പരസ്യമോ ദിലീപോ, പ്രതികാരം സൂപ്പര്‍ താരചിത്രങ്ങളോട് തീര്‍ത്ത് മാതൃഭൂമി? ശരിക്കും ആരാണ് ശത്രു?

Posted By: Karthi
Subscribe to Filmibeat Malayalam

മാതൃഭൂമിയുടെ സിനിമ നിരൂപണങ്ങളില്‍ ഒരു സിനിമയും ഒരിക്കലും ശരാശരിക്ക് താഴെ പോകില്ലായിരുന്നു. സൂപ്പര്‍ താര ചിത്രമാണെങ്കില്‍ പ്രത്യേകിച്ച്. എന്നാല്‍ കഥ മാറി, നിലപാടില്‍ മാറ്റം വരുത്തിയ മാതൃഭൂമിയുടെ നീക്കത്തിന്റെ ആദ്യ പ്രഹരമേറ്റത് ഓണം ഘോഷിക്കാനെത്തിയ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക്. 

കേരളത്തിന് പുറത്തും പ്രിയം ഞണ്ടുകളോട്! ഓണച്ചിത്രങ്ങളില്‍ താരമായി നിവിന്‍ പോളി...

സിനിമയൊക്കെ കൊള്ളാം, പക്ഷെ ബ്ലോക്ക്ബസ്റ്ററിന് ഇതൊന്നും പോര... ഉപദേശവുമായി മമ്മൂട്ടി ഫാന്‍സ്!

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലിനോടുള്ള വിയോജിപ്പായിരുന്നു ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിക്കാനുള്ള താരങ്ങളുടെ നീക്കം. സിനിമ പ്രൊമോഷന് വേണ്ടി ചാനലുകളെ ആശ്രയിക്കേണ്ടിതില്ലെന്നും തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ഏറ്റവും അധികം തിരിച്ചടി നേരിട്ട മാധ്യമം മാതൃഭൂമിയായിരുന്നു. ഇതിനുള്ള മറുപണിയായി മാതൃഭൂമിയുടെ പുതിയ നീക്കം.

മാതൃഭൂമിയെ ബഹിഷ്‌കരിച്ചു

രണ്ട് സൂപ്പര്‍ താര ചിത്രങ്ങളടക്കം നാല് ചിത്രങ്ങളാണ് ഇക്കുറി ഓണത്തിന് റിലീസ് ചെയ്തത്. ഇവയുടെ ഒന്നിന്റേയും പരസ്യം മാതൃഭൂമി പത്രത്തിന് ലഭിച്ചിരുന്നില്ല. അതേ സമയം മറ്റ് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. താരങ്ങള്‍ പത്രത്തിനും മറ്റ് പ്രസിദ്ധീകരണങ്ങള്‍ക്ക് അഭിമുഖം നിഷേധിക്കുകയും ചെയ്തിരുന്നു.

ദിലീപ് അല്ല കാരണം

ദിലീപ് വിഷയം കൈകാര്യം ചെയ്തതിലുള്ള അതൃപ്തിയല്ല മാതൃഭൂമിക്ക് പരസ്യം നല്‍കാതിരിക്കാന്‍ കാരണമെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു. പരസ്യത്തില്‍ ചെലവ് കൂടിയപ്പോള്‍ പബ്ലിസിറ്റിയില്‍ വരുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പര്‍ താരചിത്രങ്ങളെ വലിച്ച് കീറി

ചിത്രഭൂമിയില്‍ ഓണച്ചിത്രങ്ങളേക്കുറിച്ച് പ്രസിദ്ധീകരിച്ച റിവ്യു ആണ് വിവാദങ്ങള്‍ക്ക് കാരണമായത്. സൂപ്പര്‍ താര ചിത്രങ്ങളെ അടിമുടി വിമര്‍ശിക്കുന്ന റിവ്യു റേറ്റിംഗ് ഉള്‍പ്പെടെയാണ് പ്രസിദ്ധീകരിച്ചത്. നാല് ചിത്രങ്ങളുടേയും റിവ്യു ആദ്യ പേജില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു.

വെളിവില്ലാത്ത കാഴ്ച

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍-ലാല്‍ ജോസ് ചിത്രത്തിന്റെ റിവ്യുവിന് നല്‍കിയ തലക്കെട്ട് വെളിവില്ലാത്ത കാഴ്ച എന്നായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന ലാല്‍ ജോസും മോഹന്‍ലാലും ലോക ദുരന്തമായി നമുക്ക് മുന്നിലെത്തിയെന്ന് പറഞ്ഞായിരുന്നു റിവ്യു അവസാനിപ്പിച്ചത്.

പരിഷ്‌കരണത്തിന്റെ ഭാഗം

മാതൃഭൂമിയുടെ ഉള്ളടക്കത്തില്‍ വരുത്തുന്ന പരിഷ്‌കരണത്തിന്റെ ഭാഗമാണ് ചിത്രഭൂമിയിലെ മാറ്റം. നേരത്തെ പ്രമോഷണല്‍ സ്വഭാവമുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. അതില്‍ മാറ്റം വന്നതിന്റെ ഭാഗമാണ് ഈ നിരൂപണങ്ങള്‍. സിനിമയുടെ പബ്ലിസിറ്റി മാത്രം നടത്തുന്നത് ശരിയല്ലല്ലോ എന്നാണ് മാതൃഭൂമി എക്‌സിക്യൂട്ടിവ് എഡിറ്റര്‍ പിഐ രാജീവ് പറയുന്നത്.

പരസ്യം തരാത്തത് എന്തുകൊണ്ടാണെന്ന് അറിയല്ല

ഇക്കുറി ഓണച്ചിത്രങ്ങളുടെ പരസ്യം മാതൃഭൂമിക്ക് മാത്രം തരാത്തത് എന്താണെന്ന് അറിയില്ല. താരങ്ങളെ അഭിമുഖത്തിന് സമീപിച്ചപ്പോള്‍ അവര്‍ നിരസിച്ചിരുന്നു. എന്നാല്‍ ഇതിന് പകരമായിട്ടല്ല ഇത്തരത്തിലൊരു നിരൂപണം പ്രസിദ്ധികരിച്ചതെന്നും പിഐ രാജീവ് വ്യക്തമാക്കി.

ചലിച്ചിത്ര മേഖലയ്ക്ക് അതൃപ്തി

ഇത്തരത്തില്‍ ഒരു നിരൂപണം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സിനിമ മേഖലയ്ക്ക് മാതൃഭൂമിയോടുള്ള അതൃപ്തി വ്യക്തമാക്കി കഴിഞ്ഞു. വെളിപാടിന്റെ പുസ്തകത്തിന്റെ സസ്‌പെന്‍സ് ഉള്‍പ്പെടെ നിരൂപണത്തിലൂടെ പരസ്യപ്പെടുത്തിയതില്‍ മോഹന്‍ലാല്‍ ആരാധകര്‍ മാതൃഭൂമിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

English summary
Malayalam cinema world is not happy with the reviews published in Mathrubhumi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam