»   » മീര വീണ്ടും പ്രശ്‌നക്കാരിയാവുന്നു?

മീര വീണ്ടും പ്രശ്‌നക്കാരിയാവുന്നു?

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
കഴിവുള്ള നടിയാണ് മീര ജാസ്മിന്‍.അഭിനയമികവിന് ദേശീയ പുരസ്‌കാരം നേടിയ മീരയുടെ ലൊക്കേഷനിലെ പെരുമാറ്റത്തിന് ഇതുവരെ ആരും നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. സെറ്റില്‍ തോന്നിയ സമയത്ത് കയറി വരികയും വഴക്കിട്ട് ഇറങ്ങിപ്പോവുകയും ചെയ്യുന്ന നടിയെന്ന ചീത്തപ്പേര് നടിയ്ക്ക് പണ്ടേ സിനിമാരംഗത്തുള്ളവര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.

മീരയുടെ വ്യക്തി ജീവിതത്തെ പറ്റിയും ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞെങ്കിലും അഭിനയരംഗത്ത് തുടര്‍ന്ന് മീര പിന്നീട് കുറേക്കാലം അജ്ഞാത വാസത്തിലായിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് മീര തിരിച്ചു വരുന്നു എന്ന വാര്‍ത്ത കേട്ടു. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ പൂജയും ഷൂട്ടിങ്ങുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. എന്നാല്‍ ഇപ്പോള്‍ ലിസമ്മയുടെ വീടിനെ കുറിച്ച് ഒന്നും കേള്‍ക്കാനില്ല. മീരയും അപ്രത്യക്ഷയായിരിക്കുന്നു. മീര സഹകരിയ്ക്കാത്തതു മൂലം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തടസ്സപ്പെടുകയാണെന്നാണ് മോളിവുഡിലെ സംസാരം.

ലിസമ്മയുടെ വീടിന്റെ കുറച്ച് ഭാഗങ്ങള്‍ കൂടിയേ ഇനി ചിത്രീകരിക്കാനുള്ളൂ. എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കാനും ആകില്ല. പക്ഷേ മീര സഹകരിക്കാത്തത് മൂലം ചിത്രം പാതിവഴിയിലാണ്. ഓണത്തിന് ചിത്രം തീയേറ്ററുകളിലെത്തിയ്ക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിവിശേഷം അനുസരിച്ച് ക്രിസ്തുമസിന് പോലും പടം വെളിച്ചം കാണില്ലെന്നും ചിത്രവുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam