»   » റോള്‍ കിട്ടാനായി മീര പണമിറക്കുന്നു?

റോള്‍ കിട്ടാനായി മീര പണമിറക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
 Meera Jasmine
നീണ്ട അജ്ഞാതവാസത്തിന് ശേഷം മലയാളത്തിലേയ്ക്ക് ശക്തമായ തിരിച്ച് വരവ് നടത്താനൊരുങ്ങുന്ന നടി മീര ജാസ്മിന്‍ റോള്‍ ലഭിക്കാനായി നിര്‍മ്മാതാവിന്റെ വേഷം അണിയുകയാണെന്ന് റിപ്പോര്‍ട്ട്.

സലിം കുമാറിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത അച്ഛന്‍ ഉറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് മീര പണമിറക്കുന്നത്. സാമുവലിന്റെ മക്കള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മീരയ്ക്ക് ശക്തമായ ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ മസാലച്ചേരുവകള്‍ അധികമില്ലാത്ത ഈ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധ്യതയില്ലെന്ന് സിനിമാവൃത്തങ്ങള്‍ വിലയിരുത്തുന്നു. സാമുവലിന്റെ മക്കള്‍ പുറത്തിറങ്ങണമെന്ന് നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ബാബുജനാര്‍ദ്ദനനെക്കാളും ആഗ്രഹിക്കുന്നത് മീരയാണത്രേ.

 ചിത്രം നിര്‍മ്മിക്കുന്നത് മണ്ടത്തരമാവുമെന്ന് മീരയെ ബന്ധുക്കള്‍ ഉപദേശിച്ചിട്ടുണ്ടത്രേ. എന്നാല്‍ ഈ ഉപദേശം മീര അവഗണിച്ചേക്കുമെന്നാണ് സൂചന. മീരയ്ക്ക് അത്രയധികം ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണത്രേ സാമുവലിന്റെ മക്കളിലെ ലിസമ്മ. ലിസമ്മയെ വെള്ളിത്തിരയിലെത്തിയ്ക്കാനായി അല്പം കാശു മുടക്കിയാലും സാരമില്ലെന്ന നിലപാടിലാണ് നടി.

മുന്‍പ് അച്ഛനുറങ്ങാത്ത വീടിന് വേണ്ടി സലിം കുമാര്‍ പണമിറക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ചിത്രം തീയേറ്ററിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായപ്പോഴാണ് സലിം ഇടപെട്ട് സിനിമ പ്രേക്ഷകരിലേയ്‌ക്കെത്തിച്ചത്.

English summary

 Last time M'town saw Meera Jasmine was in Mohabbath. After a hiatus, the actress is back in Mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam