For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലും വിഎ ശ്രീകുമാറും വീണ്ടും? സംവിധായകന്‌റെ ബോളിവുഡ് ചിത്രത്തില്‍ സൂപ്പര്‍താരം

  |

  ഒടിയന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും സംവിധായകന്‍ വിഎ ശ്രീകുമാറും. 2018ല്‍ ഇറങ്ങിയ ഒടിയന്‍ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. റിലീസിന് മുന്‍പ് വലിയ ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഒടിയന്‍. എന്നാല്‍ സിനിമ പലര്‍ക്കും ഇഷ്ടമാവാതെ വന്നു. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഒടിയന്‍ ഒരേസമയം നിരവധി രാജ്യങ്ങളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഒടിയന്‍.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  സിനിമ നൂറ് കോടി ക്ലബില്‍ ഇടംപിടിക്കുകയും ചെയ്തു. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യര്‍, ഇന്നസെന്‌റ്, സിദ്ധിഖ്, മനോജ് ജോഷി, നന്ദു, നരേന്‍, അനീഷ് ജി മേനോന്‍, കൈലാഷ്. സന അല്‍ത്താഫ് ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഒടിയന് മുന്‍പ് രണ്ടാമൂഴം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചാണ് ശ്രീകുമാര്‍ മേനോന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

  മോഹന്‍ലാലിനെ നായകനാക്കി ആയിരം കോടി ബഡ്ജറ്റില്‍ സിനിമ എടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എംടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കി സിനിമ എടുക്കാനും തീരുമാനിച്ചതാണ്. എന്നാല്‍ പിന്നീട് എംടി സംവിധായകനില്‍ നിന്നും തിരക്കഥ തിരിച്ചുവാങ്ങിയതോടെ ഈ സിനിമ മുടങ്ങി.
  ഇപ്പോഴിതാ വിഎ ശ്രീകുമാര്‍ മേനോന്‌റെ എറ്റവും പുതിയ ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

  മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന സിനിമയുമായാണ് സംവിധായകന്‍ എത്തുന്നത്. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ഇതെന്നും അറിയുന്നു. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാല്‍ ഖലാസിയുടെ റോളിലാണ് എത്തുന്നതെന്നാണ് സുചന.

  ഫോക്‌സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. അറബി വാക്കാണ് ഖലാസി. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കപ്പല്‍ നിര്‍മ്മാണ ശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന ഖലാസികളുടെ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിഎ ശ്രീകുമാര്‍ പ്രഖ്യാപിച്ചത്. നോവലിസ്റ്റ് ടിഡി രാമകൃഷ്ണനാണ് രചന നിര്‍വ്വഹിക്കുന്നത്. ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരും സിനിമയുടെ അണിയറയില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  2002ല്‍ പുറത്തിറങ്ങിയ രാംഗോപാല്‍ വര്‍മ്മ ചിത്രം കമ്പനിയിലാണ് മോഹന്‍ലാല്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിച്ചത്. പിന്നാലെ ആഗ്, തേസ് എന്നീ സിനിമകളിലും മോഹന്‍ലാല്‍ ഹിന്ദിയില്‍ അഭിനയിച്ചു. നിലവില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് നടന്റെതായി ചിത്രീകരണം നടക്കുന്നത്. ബ്രോ ഡാഡിക്ക് പുറമെ കൈനിറയെ ചിത്രങ്ങള്‍ മോഹന്‍ലാലിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആദ്യ സംവിധാന സംരംഭമായ ബറോസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് സൂപ്പര്‍താരം.

  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് ടീസറിനെതിരെ വിമര്‍ശനം, തമിഴിലെ കുട്ടപ്പന്‍ പോരെന്ന് ആരാധകര്‍

  പൃഥ്വിരാജും ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ബറോസിന് മുന്‍പ് ബ്രോ ഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയാവും. നിലവില്‍ ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍, കനിഹ ഉള്‍പ്പെടെ വമ്പന്‍താര നിര മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രമാണ് ബ്രോ ഡാഡി. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്‌റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

  ബ്രോ ഡാഡിക്കും ബറോസിനും പുറമെ മോഹന്‍ലാല്‍ ബോക്‌സറായി എത്തുന്ന ഒരു ചിത്രം പ്രിയദര്‍ശന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. മരക്കാര്‍ അറബിക്കടലിന്‌റെ സിംഹത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയ്ക്ക് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ മോഹന്‍ലാല്‍ ഉടന്‍ തുടങ്ങുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം മോഹന്‍ലാലിന്‌റെ മരക്കാര്‍ ഇപ്പോഴും റിലീസ് ചെയ്യാനാവാതെ കിടക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ പലതവണ റിലീസ് മാറ്റിവെച്ച മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍.

  നൂറ് കോടി ബഡ്ജറ്റിലുളള സിനിമ പ്രിയദര്‍ശന്‌റെ ഡ്രീം പ്രോജക്ട് കൂടിയാണ്. വമ്പന്‍ താരനിരയുളള ചിത്രത്തില്‍ തമിഴ്, ബോളിവുഡ് നടന്മാരും അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ട്രെയിലറും പാട്ടുകളുമെല്ലാം മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയിരുന്നു. ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, ഡോ റോയ് സിജെ തുടങ്ങിയവര്‍ ചേര്‍ന്നാണ് മരക്കാറിന്‌റെ നിര്‍മ്മാണം. അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ വരുന്നത്. മരക്കാര്‍ തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.

  നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു അപ്പോള്‍, കോവിഡ് കാലത്തെ കുറിച്ച് ചന്തുനാഥ്

  അതേസമയം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടും മോഹന്‍ലാലിന്‌റെ പുതിയ ചിത്രമാണ്. മാസ് എന്റര്‍ടെയ്‌നറായ സിനിമയുടെ ടീസറും പോസ്റ്ററുകളും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. മരക്കാറിന് മുന്‍പ് റിലീസ് മുടങ്ങിക്കിടക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് സംവിധായകന്‍ മോഹന്‍ലാല്‍ ചിത്രം എടുത്തത്. ദൃശ്യം 2 ആണ് മോഹന്‍ലാലിന്‌റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.

  ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ദൃശ്യം ആദ്യം ഭാഗം പോലെ ദൃശ്യം 2ഉം വലിയ വിജയം നേടി. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിനിമ പ്രേക്ഷക പ്രതീക്ഷകളോടെ നീതി പുലര്‍ത്തിയ സിനിമ കൂടിയാണ്. ദൃശ്യ 2വിന്‌റെ വിജയത്തിന് പിന്നാലെയാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ 12ത് മാന്‍ എന്ന ചിത്രവും പ്രഖ്യാപിച്ചത്. മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിന്‌റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍, രാഹുല്‍ മാധവ് തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

  Prithviraj about the shooting experience with Mohanlal

  അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മടിച്ചുനിന്ന ബിജു മേനോന്‍, പിന്നീട് സംഭവിച്ചത്, അനുഭവം പറഞ്ഞ് നടന്‍

  Read more about: mohanlal va shrikumar
  English summary
  mohanlal is set to act in va shrikumar menon's new bollywood movie, says reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X