»   »  ഏട്ടന്റെ ആരാധകര്‍ക്ക് ഒടിയന്‍ വരുന്നുണ്ടെന്ന് ഇനി പറയാം! ഒടിയന്റെ റിലീസ് തീരുമാനിച്ചു?

ഏട്ടന്റെ ആരാധകര്‍ക്ക് ഒടിയന്‍ വരുന്നുണ്ടെന്ന് ഇനി പറയാം! ഒടിയന്റെ റിലീസ് തീരുമാനിച്ചു?

Posted By:
Subscribe to Filmibeat Malayalam

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് നീണ്ട് പോവുകയാണ്. സിനിമയിലെ അവസാന ഭാഗം ഇനിയും ചിത്രീകരിക്കാനുണ്ട്. അതിന് വേണ്ടി ശരീരഭാരം കുറച്ചെങ്കിലും നിലവില്‍ മോഹന്‍ലാല്‍ അജോയ് മേനോന്‍ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.

കുട്ടിത്തത്തോടെ നിവിൻ.. ജനപ്രിയനായ് ശ്യാമപ്രസാദ്.. ജൂഡ് രസകരം.. ശൈലന്റെ റിവ്യൂ!!!


ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് വൈകാന്‍ കാരണം പ്രകാശ് രാജിന് ഡേറ്റില്ലാത്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമ ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇക്കാര്യം ഔഗ്യോഗികമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.


ഒടിയന്‍ വരുന്നു..

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ ഒടിയന്‍ ഒക്ടോബറില്‍ റിലീസിനെത്തുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും പുറത്ത് വന്നിട്ടില്ല.


ചിത്രീകരണം

ഒടിയന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. അവസാന ഷെഡ്യൂളാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. ചിത്രീകരണം പൂര്‍ത്തിയായാലും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉള്ളതിനാല്‍ പൂജ അവധിയോടനുബന്ധിച്ചായിരിക്കും സിനിമ റിലീസിനൊരുക്കുന്നത്.


ഷൂട്ടിംഗ് വൈകുന്നു..

ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ രാവൂണ്ണി എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്. മൂന്ന് ഗെറ്റപ്പുകളിലാണ് ഇരുവരും അഭിനയിക്കുന്നത്. താരങ്ങളുടെ ഡേറ്റുകള്‍ തമ്മില്‍ ക്രാഷ് ആയതാണ് ഒടിയന്‍ വൈകാന്‍ കാരണമെന്നായിരുന്നു ഇടയ്ക്ക വന്ന റിപ്പോര്‍ട്ടുകള്‍.


ബിഗ് റിലീസ്

ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമ വമ്പന്‍ റിലീസ് സിനിമയായിട്ടാണ് വരാന്‍ പോവുന്നത്. ഫാന്റസി ഗണത്തിലൊരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പാണ്.


പ്രധാന കഥാപാത്രങ്ങള്‍

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ക്ക് പുറമെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, നന്ദു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
English summary
Mohanlal Odiyan release date conformed?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam