»   »  150 തവണ നരസിംഹം കണ്ട തന്റെ കടുത്ത ആരാധകനോട് മോഹന്‍ലാല്‍ പറഞ്ഞത്

150 തവണ നരസിംഹം കണ്ട തന്റെ കടുത്ത ആരാധകനോട് മോഹന്‍ലാല്‍ പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

താരങ്ങളെ ദൈവത്തെ പോലെ ആരാധിക്കുന്നവര്‍ ഉള്ള കാലമാണിത്. താരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രം വരെ പണിത ആള്‍ക്കാര്‍ക്കിടയില്‍ സ്വന്തം പേര് മാറ്റുന്നത് അത്ര വലിയ കാര്യമൊന്നും ആയിരിക്കില്ല. എന്നാലും തന്റെ ആരാധന പാത്രം പറഞ്ഞു എന്ന കാരണത്താല്‍ ജീവിതം തന്നെ മാറ്റിയ ഒരാളുണ്ട്.

മോഹന്‍ലാലിന്റെ നാവ് പൊന്നായി; കുളപ്പുള്ളി ലീലയുടെ സമയം തെളിഞ്ഞു!!

ചെറുവത്തൂര്‍ തിമിരി സ്വദേശിയായ നാരായണന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ്. ലാലിന്റെ സൂപ്പര്‍ഹിറ്റുകളായ ചിത്രങ്ങള്‍ 35 തവണയൊക്കെ കണ്ടിട്ടുണ്ട്. നരസിംഹം എന്ന ചിത്രം കണ്ടത് 150 തവണയാണത്രെ.

ലാലേ ശരണം

മോഹന്‍ലാലിന്റെ സിനിമ കാണുക എന്നത് മാത്രമായിരുന്നു നാരായണന്റെ ജീവിതം. രാവിലെ തുടങ്ങുന്ന ഷോ മുതല്‍ രാത്രി അവസാന ഷോയും പൂര്‍ത്തിയാക്കി മാത്രം തിയേറ്റര്‍ വിടുന്ന അത്രയും കടുത്ത താരാരാധാന.

മോഹന്‍ലാല്‍ വിവരം അറിഞ്ഞു

ഒടുവില്‍ ഈ ആരാധനയെക്കുറിച്ച് മോഹന്‍ലാല്‍ അറിഞ്ഞു. നാരായണനുമായി നേരിട്ട് കാണാന്‍ അവസരമുണ്ടാക്കി. അന്ന് ലാല്‍ നാരായണനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞത് ഇങ്ങനെയായാല്‍ പോരാ, ഒരു വിവാഹമൊക്കെ കഴിച്ച് എന്തെങ്കിലും ജോലിയൊക്കെ എടുത്ത് ഒരു ചെറിയ കടയെങ്കിലും തുടങ്ങി ജീവിത മാര്‍ഗ്ഗം കണ്ടെത്തണമെന്നാണ്.

പേര് മാറ്റി

ലാലിനെ നേരിട്ട് കണ്ടതോടെ നാരായണന്‍ തന്റെ പേരും മാറ്റി ലാല്‍ നാരായണന്‍ എന്നാക്കി.

ജീവിതവും മാറി

വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് നാരായാണന്‍ ഒരു സ്‌റ്റേഷനറി കടയുടമയാണ്. തന്റെ ആരാധനാ പാത്രം പറഞ്ഞത് എങ്ങനെ കേള്‍ക്കാതിരിക്കും? കടയുടെ പേര് ലാല്‍ നാരായണന്‍ സ്‌റ്റേഷനറി സ്‌റ്റോര്‍. മാത്രമല്ല വിവാഹവും കഴിച്ചു, കുടുംബവുമായി സുഖമായി കഴിയുന്നു.

English summary
Mohanlal's die hard fan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam