»   » ബോക്‌സോഫീസില്‍ തുടര്‍ച്ചയായി വിജയം; മോഹന്‍ലാല്‍ പ്രതിഫലം കൂട്ടി!!

ബോക്‌സോഫീസില്‍ തുടര്‍ച്ചയായി വിജയം; മോഹന്‍ലാല്‍ പ്രതിഫലം കൂട്ടി!!

Posted By: Rohini
Subscribe to Filmibeat Malayalam

കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ മോഹന്‍ലാല്‍ തരംഗമാണ്. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്നു. മലയാളത്തിലെ ബോക്‌സോഫീസ് റെക്കോഡുകളെല്ലാം തന്റെ പേരിലാക്കിയ മോഹന്‍ലാല്‍ പ്രതിഫലം കൂട്ടിയതായി വാര്‍ത്തകള്‍.

ആറാം തമ്പുരാനും മേലെ ഒരു സിനിമ ഷാജി കൈലാസിന് കഴിയുമോ? ആ വെല്ലുവിളിയുടെ ഫലം!!

വന്‍ ബോക്‌സോഫീസ് വിജയങ്ങള്‍ നേടിയ പശ്ചാത്തലത്തിലാണത്രെ സൂപ്പര്‍ സ്റ്റാര്‍ ഒറ്റയടിയ്ക്ക് പ്രതിഫലം ഉയര്‍ത്തിയത്. ഇപ്പോള്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മലയാളി നടനാണ് മോഹന്‍ലാല്‍. അതിന് പിന്നാലെയാണ് വീണ്ടും പ്രതിഫലം വര്‍ധിപ്പിയ്ക്കുന്നത്.

നിലവില്‍ പ്രതിഫലം

മൂന്ന് കോടി മുതല്‍ മൂന്നര കോടി രൂപ വരെയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം. മമ്മൂട്ടിയും ദിലീപിമൊക്കെ രണ്ട് കോടിയാണ് വാങ്ങുന്നത്.

തുടര്‍ച്ചയായി വിജയം

ഒപ്പം അമ്പത് കോടി പിന്നിടുകയും പുലിമുരുകന്‍ കളക്ഷനില്‍ സര്‍വ്വകാല റെക്കോര്‍ഡ് തീര്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയത്. ജനതാ ഗാരേജ്, വിസ്മയം എന്നീ സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകരില്‍ സ്വീകാര്യത നേടിയതും പ്രതിഫല വര്‍ദ്ധനവിന് കാരണമായി.

അന്യഭാഷയില്‍

മലയാളത്തേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നത്. ജനതാ ഗാരേജില്‍ അഞ്ച് കോടിക്ക് മുകളിലായിരുന്നത്രെ മോഹന്‍ലാലിന്റെ പ്രതിഫലം. 19 കോടിയാണ് ജനതാ ഗാരേജിലെ നായകന്‍ ജൂനിയര്‍ എന്‍ടിആറിന്റെ പ്രതിഫലം.

ഇനിയെത്ര കൂട്ടും

ഇനി നാല് കോടിക്ക് മുകളില്‍ മലയാളത്തിലും ആറ് കോടി തെലുങ്ക്-തമിഴ് ചിത്രങ്ങള്‍ക്കും മോഹന്‍ലാല്‍ പ്രതിഫലമായി ഈടാക്കുമെന്നാണ് ചലച്ചിത്രമേഖലയില്‍ നിന്നുള്ള സൂചന.

അടുത്ത ചിത്രം

മേജര്‍ രവി സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് 1971 ആണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം. 15 കോടിക്ക് മുകളില്‍ ബജറ്റില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി മൂന്ന് ഗെറ്റപ്പുകളിലാണ് ലാല്‍ എത്തുക. ക്രിസ്മസ് റിലീസായി എത്തുന്ന മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് പുറത്തിറങ്ങാനുള്ള ചിത്രം.

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Mohanlal's remuneration hike up

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam