»   » ഇ ശ്രീധരന്റെ വേഷത്തില്‍ മോഹന്‍ലാല്‍, അടുത്ത ചിത്രം അറബിക്കടലിന്റെ റാണിയോ?

ഇ ശ്രീധരന്റെ വേഷത്തില്‍ മോഹന്‍ലാല്‍, അടുത്ത ചിത്രം അറബിക്കടലിന്റെ റാണിയോ?

Posted By: Akhila KS
Subscribe to Filmibeat Malayalam

വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ റിലീസിനായുള്ള കട്ട കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍. എന്നാല്‍ റിലീസ് ഡേറ്റ് നീണ്ടു പോകുകയാണ്. അവ്യക്തമല്ലാത്ത ചില റിലീസ് ഡേറ്റുകള്‍ പുറത്ത് വന്നെങ്കിലും കൃത്യമായൊരു ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അതിനിടെ ആരാധകരെ പ്രതീക്ഷയിലാഴ്ത്തി മോഹന്‍ലാലിന്റെ പുതിയ ചിത്രം നീരാളിയുടെ പ്രഖ്യാപനവും നടന്നു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സാഹസിക ആക്ഷന്‍ ചിത്രമെന്നാണ് അറിയുന്നത്.

ഇപ്പോഴിതാ നീരാളി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ മോഹന്‍ലാലിന്റെ മറ്റൊരു പുതിയ ചിത്രത്തെ കുറിച്ചും വാര്‍ത്തകള്‍ പുറത്ത് വരുന്നു. മെട്രോ മാന്‍ ഇ ശ്രീധരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അറബിക്കടലിന്റെ റാണി എന്ന് പേര് നല്‍കിയെന്നുമാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.

mohanlal

സുരേഷ് ബാബുവും യൂ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തൃപ്പൂണിത്തറയിലെ ഒരു ടെക്‌സറ്റൈല്‍സില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്ന ലതിക എന്ന പെണ്‍കുട്ടിയെ ചുറ്റിപറ്റിയുള്ളതാണ് ചിത്രമെന്ന് നേരത്തെ തിരക്കഥാകൃത്ത് സുരേഷ് ബാബു പുറത്ത് വിട്ടിരുന്നു. കൊച്ചി മെട്രോയുടെ പണികളെ തുടര്‍ന്ന് ആലുവയിലേക്ക് മാറി താമസിക്കേണ്ടി വരികയാണ് ലതിക എന്ന ഈ പെണ്‍കുട്ടിക്ക്.

കൊച്ചിക്കാരുടെ സ്വപ്‌നമായ മെട്രോ പദ്ധതി പൂര്‍ത്തിയായതോടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഈ ശ്രീധരനെന്ന മെട്രോ മാനെ കാണാനുള്ള ലതിക എന്ന പെണ്‍കുട്ടിയുടെ ആഗ്രഹവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം. ഇ ശ്രീധരന്‍ എന്നത് ഇ മാധവന്‍ എന്ന പേരിലാണ് മോഹന്‍ലാല്‍ കഥാപാത്രം എന്ന പ്രത്യേകത കൂടിയുണ്ട്. റീമ കല്ലിങ്കല്‍, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

English summary
Mohanlal to play E Sreedharan in an upcoming movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam