»   » ചിമ്പു എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യുമെന്ന് ഹന്‍സിക; ഹന്‍സികയ്‌ക്കെന്താ സിംപതി?

ചിമ്പു എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യുമെന്ന് ഹന്‍സിക; ഹന്‍സികയ്‌ക്കെന്താ സിംപതി?

Posted By:
Subscribe to Filmibeat Malayalam

ചിമ്പുവിന്റെ കഷ്ടകാലങ്ങള്‍ക്ക് ഒരു അവസാനവുമില്ലേ? ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ മാസം 17ന് ചിമ്പു നായകനാകുന്ന വാലു റിലീസ് ചെയ്യും എന്ന് പറഞ്ഞതായിരുന്നു. എന്നാല്‍ അപ്രത്യക്ഷമായി മദ്രാസ് കോടതി ചിത്രത്തിന് വിലക്കേര്‍പ്പടെുത്തിയതോടെ റിലീസ് വീണ്ടും നീട്ടി.

ഇതോടെ ആകെ തളര്‍ന്ന ചിമ്പുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ കാമുകിയും ചിത്രത്തിലെ ചിമ്പുവിന്റെ നായികയുമായ ഹന്‍സിക മോട്ടുവാണി. ട്വിറ്റര്‍ പേജിലൂടെയാണ് ഹന്‍സിക ചിമ്പുവിന് പിന്തുണയുമായി വന്നിരിക്കുന്നത്.

hansika-simbu

ചിമ്പു വളരെ ധൈര്യശാലിയാണെന്നും പ്രശ്‌നങ്ങളെല്ലാം ചിമ്പു തരണം ചെയ്യുമെന്നും ഹന്‍സിക പറയുന്നു. ഹന്‍സികയുടെ ട്വീറ്റ് കണ്ടതും ചിമ്പു ആരാധകര്‍ക്ക് നേരീയ ആശ്വാസമായെന്നാണ് കേള്‍ക്കുന്നത്. നായികയുടെ പിന്തുണ കൂടെത്തന്നെയുണ്ടല്ലോ.

വാലുവിന്റെ ഷൂട്ടിങ് സമയത്താണ് ഹന്‍സികയും ചിമ്പുവും പ്രണയത്തിലായത്. തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നെന്നും വിവാഹം കഴിഞ്ഞാല്‍ അജിത്തിനെയും ശാലിനിയെയെും പോലെ ജീവിക്കുമെന്നുമൊക്കെ പറഞ്ഞെങ്കിലും ഷൂട്ടിങ് തീരുമ്പോഴേക്കും ഇരുവരും ബ്രേക്കപ്പാകുകയായിരുന്നു.

English summary
Simbu received some unexpected support from Hansika the heroine of ‘Vaalu’ who has spoken very highly of her costar. Here is Hansika’s tweet in support of Simbu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam