»   » പ്രണയ സാഫല്യം, നാഗചൈതന്യയും സാമന്തയും വിവാഹിതരായി!!! രഹസ്യ വിവാഹം ന്യൂയോര്‍ക്കില്‍???

പ്രണയ സാഫല്യം, നാഗചൈതന്യയും സാമന്തയും വിവാഹിതരായി!!! രഹസ്യ വിവാഹം ന്യൂയോര്‍ക്കില്‍???

By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ താര ജോഡികളാണ് സാമന്ത രൂത്ത് പ്രഭുവും അക്കിനേനി നാഗാര്‍ജുനയുടെ മകന്‍ നാഗ ചൈതന്യയും. ഇരുവരുടേയും വിവാഹ നിശ്ചയം വളരെ ആഘോഷ പൂര്‍വം ഇരുകുടുംബങ്ങളും ചേര്‍ന്ന് നടത്തുകയും ചെയ്തു. 

ഇരുവരുടേയും വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നായിരുന്നു കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇരുവരുടേയും വിവാഹം ന്യൂയോര്‍ക്കില്‍ വച്ച് രഹസ്യമായി നടത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഡക്കാന്‍ ക്രോണിക്കിളാണ്  ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ഇരുവരും തമ്മില്‍ പ്രണയത്തിന്റെ ആദ്യ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ന്യൂയോര്‍ക്കിലെ ബ്രൂക്കലിന്‍ ബ്രിഡ്ജില്‍ വച്ചാണ് ഇരുവരുടേയും വിവാഹം നടന്നതെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും നായികാ നായകന്മാരായി എത്തിയ ഗൗതം മേനോന്‍ ചിത്രം യേ മായ ചെസാവേയുടെ ലൊക്കേഷനായിരുന്നു ഈ ബ്രീഡ്ജ്.

ഒരു വര്‍ഷത്തോളമായി വിവാഹത്തിനുള്ള ഒരുക്കങ്ങളും നടത്തി വരികയായിരുന്നു. എല്ലാക്കാര്യത്തിലും സാമന്തയും നാഗചൈതന്യും പൂര്‍ണത ആഗ്രഹിക്കുന്നവരാണെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് വെളിപ്പെടുത്തിയതായി അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹക്കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് ഇരുവരുടേയും വിവാഹം നടന്നതെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുടേയും ജീവിതത്തില്‍ ബ്രൂക്കലിന്‍ ബ്രിഡ്ജിന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്.

നാഗു സാമന്ത പ്രണയം ടോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയില്‍ മുഴുവന്‍ അറിയുന്ന കാര്യമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ വിവരം ഇരുവരും പുറത്തറിയിച്ചില്ല. കഴിഞ്ഞ ദിവസം ഇരുവരും പങ്കെടുത്ത അവാര്‍ഡ് ചടങ്ങിനെത്തിയപ്പോഴും വിവാഹക്കാര്യത്തേക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയില്ല.

ന്യൂയോര്‍ക്കില്‍ നടന്നത് ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹമാണെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ലീവ് ലെസ് ഗൗണ്‍ അണിഞ്ഞാണ് സാമന്ത എത്തയിത്. നാഗചൈതന്യ ജോര്‍ജിയോ അര്‍മാണി സ്യൂട്ടിലായിരുന്നു.

സമാന്ത വിവാഹ വേദിയിലേക്ക് നടന്നടുത്തപ്പോള്‍ തന്റെ സന്തോഷം സഹിക്കാന്‍ കഴിയാതെ നാഗചൈതന്യ കരഞ്ഞുപോയെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലമുറ കൈമാറി വന്ന വിവാഹ ആഭരണങ്ങളാണ് സാമാന്ത ധരിച്ചിരുന്നത്.

നാഗചൈതന്യ സാമന്ത വിവാഹ വാര്‍ത്തയിലൂടെ വായനക്കാരെ ഞെട്ടിച്ച ഡെക്കാന്‍ ക്രോണിക്കിള്‍ വായനക്കാര്‍ക്കായി ഒരുക്കിയ ഏപ്രില്‍ ഫൂള്‍ ആയിരുന്നു വിവാഹ വാര്‍ത്ത. എല്ലാ വായനക്കാര്‍ക്കും ഏപ്രില്‍ ഫൂള്‍ ആശംസകള്‍ അറിയിച്ചാണ് വാര്‍ത്ത അവസാനിക്കുന്നത്.

English summary
Sweethearts Samantha Ruth Prabhu and Naga Chaitanya are believed to have tied the knot at the very same place where their love story began.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam