»   » ലാലേട്ടന്‍ കാരണം നരന്‍ പരാജയപ്പെടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പേടിച്ചിരുന്നു!

ലാലേട്ടന്‍ കാരണം നരന്‍ പരാജയപ്പെടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പേടിച്ചിരുന്നു!

By: Teresa John
Subscribe to Filmibeat Malayalam

ഇന്നും മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളിലെന്നാണ് നരന്‍. മുള്ളന്‍കൊല്ലിയിലെ വേലായുധന്‍ ആരാധകരുടെ ഇടയില്‍ ഉണ്ടാക്കിയ ഓളം വലുതായിരുന്നു. ചിത്രത്തിലെ പാട്ടുകളും വലിയ ഹിറ്റായിരുന്നു.

ഇതിനൊന്നും മമ്മുക്ക പൊട്ടിത്തെറിക്കില്ല! ചിത്രീകരണത്തിനിടെ സംഭവിച്ചത് തുറന്ന് പറഞ്ഞ് നടി ശ്രീജയ!!!

എന്നാല്‍ സിനിമയുടെ നിര്‍മ്മാണം നടക്കുന്നതിനിടെ സിനിമ പരാജയപ്പെടുമെന്ന് സംവിധായകന്‍ അടക്കമുള്ളവര്‍ ഭയപ്പെട്ടിരുന്നു. അതിന് പിന്നിലെ കാരണം മോഹന്‍ലാല്‍ തന്നെയാണെന്നാണ് പറയുന്നത്.

 mohanlal

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമയാണ് നരന്‍. 2005 ലാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. ആ വര്‍ഷം തന്നെ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കും പ്രതീക്ഷിച്ച പോലെ വിജയം കാണന്‍ കഴിഞ്ഞിരുന്നില്ല. ഇതായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ആശങ്കക്ക് പിന്നില്‍.

എന്നാല്‍ മലവെള്ളത്തില്‍ ഒഴുക്കിനെതിരെ നീന്തി നാട്ടിലെ റൗഡിയായി വിലസുന്ന മുള്ളന്‍കൊല്ലിയിലെ വേലായുധന്‍ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ അടികൊണ്ട് വീണു പോവുന്നുണ്ട്. ഇതും സിനിമയുടെ വിജയത്തെ ബാധിക്കുമോ എന്ന് എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ അതിനെല്ലാം നിഷ്പ്രായസം മറികടന്ന് ചിത്രം തിയറ്ററുകളില്‍ വലിയ ഹിറ്റായി മാറുകയായിരുന്നു.

English summary
Naran would be defeated due to Lalettan! But After release film get hit
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam