»   » അബദ്ധം പറ്റി, ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംഭവിച്ചത് ഇതായിരുന്നു!!

അബദ്ധം പറ്റി, ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംഭവിച്ചത് ഇതായിരുന്നു!!

By: Sanviya
Subscribe to Filmibeat Malayalam

2016ലെ ദേശീയ പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ സജീവമാണ്. ഇത്തവണത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ലിസ്റ്റ് മാറി പോയോ എന്നാണ് പലരുടെയും സംശയം. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ നിറഞ്ഞ് ട്രോളുകളും പ്രചരിക്കാനും തുടങ്ങിയത്.

അവാര്‍ഡ് ലിസ്റ്റ് പ്രസ് ക്ലബ്ബിലേക്ക് അയച്ചു കൊടുത്ത് അബദ്ധം പറ്റിയതാണെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുകള്‍. ഇനി ഏതായാലും അത് തന്നെ പ്രഖ്യാപിച്ചേക്കാം എന്ന് പറയുന്ന ജൂറിയും. എന്നാല്‍ ഇതുമാത്രമല്ല...സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്ന് വായിക്കാം....

അത് തന്നെ പ്രഖ്യാപിച്ചേക്കാം

അവാര്‍ഡ് പ്രഖ്യാപനത്തിന് പോകുന്ന ജൂറിയോട് പ്രിയന്‍ പറയുന്നു. ഞാന്‍ തന്ന ലിസ്റ്റ് മാറി പോയി. വീടിന്റെ പാല് കാച്ചല്‍ ചടങ്ങിന് വിളിക്കേണ്ട ഫ്രണ്ട്‌സിന്റെ ലിസ്റ്റായിരുന്നു അ ത്. യഥാര്‍ത്ഥ ലിസ്റ്റ് ഞാന്‍ പ്രസ് ക്ലബ്ബിന് അയച്ചു കൊടുത്തല്ലോ എന്ന് പറയുന്ന ജൂറി. ഇനി ഇപ്പോ ഒന്നും ചെയ്യാനില്ല. പാല് കാച്ചല്‍ ലിസ്റ്റ് തന്നെ അങ്ങ് പ്രഖ്യാപിച്ചേക്കാം..

പ്രിയദര്‍ശന് അഭിവാദ്യങ്ങള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏഷ്യാനെറ്റ് സിനിമാ അവാര്‍ഡിന്റെ നിലവാരത്തില്‍ എത്തിച്ച പ്രിയന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയ.

പഞ്ചാബി ഹൗസിലെ സൗഹൃദം

പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫയുടെയും ദിലീപിന്റെയും ഹരിശ്രീ അശോകന്റെയും സൗഹൃദത്തെ താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ.

നീയുമുണ്ട്

പ്രിയദര്‍ശന്‍ മോഹന്‍ലാലിനോട് പറയുന്ന രഹസ്യം. ഒരുവിധത്തില്‍ നിന്നെ ഞാന്‍ ദേശീയ അവാര്‍ഡിലേക്ക് വലിച്ച് കയറ്റിയിട്ടുണ്ട്.

ചേട്ടന്‍ സൂപ്പറാ

പ്രിയന്റെ പ്രിയസുഹൃത്തുക്കളെ ദേശീയ അവാര്‍ഡില്‍ വലിച്ചിട്ടതിനിടയ്ക്ക് മഹേഷിന്റെ പ്രതികാരത്തിന് കിട്ടിയ അവാര്‍ഡ്. ചേട്ടന്‍ സൂപ്പര്‍ തന്നെയാ..

ഇത്രയ്ക്കും വേണ്ടായിരുന്നു

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മോഹന്‍ലാല്‍ പ്രിയന്റെ നേരെ നോക്കി ഇത്രയ്ക്കും വേണ്ടായിരുന്നു....

ഈ അവാര്‍ഡ്- സംശയമുണ്ട്

എന്നാലും ലാലേട്ടന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചത് എങ്ങനെയാണെന്ന് ഇപ്പോഴും മനസിലായില്ല. അതിന്റെ കാരണം...

പുലിയെ ഓര്‍ക്കുമ്പോഴാണ്

സിനിമയില്‍ കഷ്ടപ്പെട്ട് അഭിനയിച്ച പുലിക്ക് മാത്രം അവാര്‍ഡില്ല. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഇങ്ങനെയായിരിക്കും.

വെറുതെ കൊതുപ്പിച്ച്

മികച്ച നടനുള്ള പ്രത്യേക പരമാര്‍ശം നേടിയ ആ കഥാപാത്രം ആരാണെന്നോ.... പ്രേക്ഷകര്‍ പ്രതീക്ഷയോടെ കമ്മട്ടിപ്പാടം ഗംഗ, കമ്മട്ടിപ്പാടം ലാലേട്ടന്‍...പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് പുലിമുരുകന്‍..

ദേശീയ അവാര്‍ഡിന് ശേഷം

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശനെ നോക്കി. ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടായിരുന്നോ....

ഇതുപോലെ ഒരു ഫ്രണ്ട്

കട്ടപ്പനയിലെ ധര്‍മ്മജന്‍ അവതരിപ്പിച്ച ദാസപ്പനെ പോലെ ഒരു സുഹൃത്തുണ്ടെങ്കില്‍ പിന്നെ ഒന്ന് വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ദാസപ്പനെ പോലെയല്ല പ്രിയനെ പോലെ ഒരു സുഹൃത്താണ് വേണ്ടത്...

English summary
National Award social media trolls..
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam