»   » സ്വന്തം കാര്യം സിന്ദാബാന്ദ്, കാശ് സ്വന്തം കൈയില്‍ നിന്നായപ്പോള്‍ നയന്‍താര കടുംപിടിത്തം ഉപേക്ഷിച്ചു!

സ്വന്തം കാര്യം സിന്ദാബാന്ദ്, കാശ് സ്വന്തം കൈയില്‍ നിന്നായപ്പോള്‍ നയന്‍താര കടുംപിടിത്തം ഉപേക്ഷിച്ചു!

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറിയ അഭിനേത്രിയാണ് നയന്‍സ്. അഭിനയത്തില്‍ തന്റേതായ ശൈലി കാത്തു സൂക്ഷിക്കുന്ന താരം പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്.

അഭിനയിക്കാനറിയില്ല, സിനിമയില്‍ ഭാവിയില്ല, പഴികള്‍ ഏറെ കേട്ട ആ താരം ഇപ്പോള്‍ എവിടെ?

നമ്പറൊക്കെ ചോദിച്ച് ആരാധികമാര്‍ വിളിക്കാറുണ്ട്, പക്ഷെ 'പൃഥ്വിരാജിന്' പ്രണയം അനുശ്രീയോട്!!

ശ്രദ്ധ കപൂറുമായി സൗഹൃദത്തിലാവാന്‍ പ്രഭാസ് കണ്ടെത്തിയ മാര്‍ഗം, അനുഷ്ക ശരിക്കും ഖേദിക്കും!

മറ്റ് താരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന രീതിയിലാണ് താരത്തിന്റെ വളര്‍ച്ച. ചെയ്യുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുന്ന ആ നടിയുടെ നിലപാടുകളിലെ മാറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്. തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന താരം ഇപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതിനെക്കുറിച്ചാണ് പാപ്പരാസികള്‍ ചര്‍ച്ച ചെയ്യുന്നത്.

വിട്ടുവീഴ്ച ചെയ്യാത്ത നയന്‍താര

തന്റെ തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്ന താരമാണ് നയന്‍താര. വിട്ടുവീഴ്ചകള്‍ ചെയ്യണമെങ്കില്‍ താരത്തിന് തന്നെ തോന്നണം. അത്ര പെട്ടെന്നൊന്നും ആര്‍ക്കും നയന്‍സിനെ ഒരു കാര്യത്തില്‍ നിന്നും പിന്‍മാറ്റാന്‍ കഴിയില്ല.

സിനിമയില്‍ ഒപ്പിടുന്നതിന് മുന്‍പേ നല്‍കുന്ന നിബന്ധന

സിനിമയുടെ കരാറില്‍ ഒപ്പിടുന്നതിന് മുന്‍പേ തന്നെ ഇക്കാര്യത്തെക്കുറിച്ച് നയന്‍താര സ്വന്തം നിലപാട് വ്യക്തമാക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരും ഇത്തരം കാര്യങ്ങള്‍ക്ക് നയന്‍സിനെ നിര്‍ബന്ധിക്കാറുമില്ല.

പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കില്ല

സിനിമയില്‍ അഭിനയിക്കുന്നതോടെ തന്റെ ജോലി തീര്‍ന്നുവെന്ന തരത്തിലാണ് നയന്‍സിന്റെ നിലപാട്. പ്രമോഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് താരം ആദ്യമേ തന്നെ നിബന്ധന വെക്കാറുണ്ട്.

പ്രമോഷന് നിര്‍ബന്ധിച്ചാല്‍

ഏത് താരത്തിന്റെ ചിത്രമായാലും തന്റെ നിലപാടില്‍ നയന്‍സ് വിട്ടു വീഴ്ച ചെയ്യാറില്ല. അത്തരത്തില്‍ നിര്‍ബന്ധിച്ചാല്‍ ആ ചിത്രം വേണ്ടെന്നു വെക്കുക വരെ ചെയ്യുന്ന രീതിയാണ് താരത്തിന്റേത്.

സ്വന്തം കാര്യം വന്നപ്പോള്‍ നിലപാട് മാറ്റി

എന്നാല്‍ ഇപ്പോള്‍ താരം ഇക്കാര്യത്തില്‍ നിലപാട് മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഈ വാര്‍ത്ത.

പുതിയ ചിത്രത്തിന് വേണ്ടി

പുതിയ ചിത്രമായ അറം ല്‍ കലക്ടറായാണ് നയന്‍സ് വേഷമിടുന്നത്. സാമൂഹ്യ പ്രസ്‌കതിയുള്ള സ്ത്രീ പക്ഷ സിനിമയാണ് അറം. ഈ ചിത്രത്തിന് വേണ്ടിയാണ് താരം തന്‍രെ നിലപാട് മാറ്റിയത്.

പ്രമോഷനു വേണ്ടി ചാനലുകള്‍ കയറി ഇറങ്ങി

പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി നയന്‍താര ചാനലുകള്‍ തോറും കയറി ഇറങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ചിത്രം നിര്‍മ്മിക്കുന്നത് നയന്‍സ് തന്നെയാണ്.

ചിത്രത്തിന്റെ നിര്‍മ്മാതാവ്

തന്റെ മാനേജരെ ബിനാമിയാക്കിയാണ് നയന്‍താര അറം നിര്‍മിച്ചിരിക്കുന്നത്. വന്‍തുക മുടക്കി ഈ ചിത്രത്തിന്‍രെ സംപ്രേഷണാവകാശം പ്രമുഖ ചാനല്‍ സ്വന്തമാക്കിയിട്ടുണ്ട്.

ചാനല്‍ ഭീഷണിയെത്തുടര്‍ന്ന്

സംപ്രേഷണാവകാശം ഏറ്റെടുത്ത ചാനല്‍ നയന്‍സിനെ വരച്ച വരയില്‍ നിര്‍ത്തിയാണ് പ്രമോഷണല്‍ പരിപാടികളിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പടം വിജയിക്കണമെങ്കില്‍

സിനിമ വിജയിക്കണമെങ്കില്‍ പ്രമോഷന്‍ പരിപാടികള്‍ അത്യാവശ്യമാണെന്ന തിരിച്ചറിഞ്ഞതു കൊണ്ടാണ് താരം നിലപാട് മാറ്റിയതെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Nayanthara changed her attitude, here is the reason behind it.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam