»   » പ്രഭുവിനെ ക്യാമറയില്‍ നിന്നൊളിപ്പിച്ച് നയന്‍സ്

പ്രഭുവിനെ ക്യാമറയില്‍ നിന്നൊളിപ്പിച്ച് നയന്‍സ്

Posted By:
Subscribe to Filmibeat Malayalam
Nayantara
പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ പ്രഭുദേവയുടെ പേര് കയ്യില്‍ പച്ച കുത്തിയതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് പാവം നയന്‍സ്. ക്യാമറയ്ക്ക് മുന്നില്‍ ശരീരം പ്രദര്‍ശിപ്പിക്കാന്‍ ഒട്ടും മടിയില്ലാത്ത നയന്‍സിന് പക്ഷേ തന്റെ ഇടംകയ്യിലുള്ള പ്രഭുവിനെ ക്യാമറയിലൊപ്പുന്നതിനോട് താത്പര്യമില്ല.

തെലുങ്ക് ചാനലായ എംഎഎ ടിവിയുടെ അവാര്‍ഡ് ചടങ്ങിനെത്തിയ നയന്‍സ് നീളന്‍ കയ്യുള്ള വെളുത്ത ചുരിദാറായിരുന്നു അണിഞ്ഞിരുന്നത്. ചുരിദാറിനൊപ്പം നീളമുള്ള ഷാളും ഉണ്ടായിരുന്നു. പ്രഭുവിന്റെ പേര് ക്യാമറയില്‍ പതിയാതിരിക്കാനായി വലതു തോളിലൂടെ അണിഞ്ഞ ഷാളിന്റെ തലപ്പ് കൊണ്ട് നടി ഇടതു കൈ മറച്ചു പിടിച്ചിരുന്നു.

എന്നാല്‍ എത്ര പാടുപെട്ടാലും പ്രഭുവിനെ ക്യാമറയില്‍ പകര്‍ത്തണമെന്ന വാശിയില്‍ നിന്ന ചിലര്‍ക്ക് അത് സാധിക്കുകയും ചെയ്തു. പ്രഭുവിന്റെ പേര് പച്ചകുത്തിയത് നയന്‍സ് മായ്ച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അത് നടി നിഷേധിച്ചിരുന്നു. തത്കാലം പ്രഭുവിനെ കയ്യില്‍ നിന്ന് മായ്‌ക്കേണ്ടതില്ലെന്നു തന്നെയാണത്രേ ഈ തിരുവല്ലക്കാരിയുടെ തീരുമാനം.

English summary
Nayan is aware that media will be scanning her to see if she still got that tattoo or not.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam