»   » ഇനി 'ഗ്ലാമർ' രാഷ്ട്രീയത്തിലേക്ക്; നയന്‍താരയുടെ പുതു ചുവടുവെപ്പിന് കാതോര്‍ത്ത് ആരാധകർ!!

ഇനി 'ഗ്ലാമർ' രാഷ്ട്രീയത്തിലേക്ക്; നയന്‍താരയുടെ പുതു ചുവടുവെപ്പിന് കാതോര്‍ത്ത് ആരാധകർ!!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സ്വാഭാവികമായ കാര്യമാണ്. സ്‌ക്രീനിലെ ജനപ്രീതി രാഷ്ട്രീയത്തിലും ലഭിക്കുമോയെന്ന പരീക്ഷണത്തിനായി പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ താരങ്ങളെ ക്ഷണിക്കാറുണ്ട്. രജനീകാന്ത് അടക്കമുള്ള താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം വരെ സിനിമാലോകം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ആരാധകരെല്ലാം നയന്‍താരയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കാര്യം മറ്റൊന്നുമല്ല താരവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇതൊക്കെ മുന്‍കൂട്ടി കണ്ടാണ് നിവിന്‍ പോളി അന്നങ്ങനെ പറഞ്ഞിരുന്നതെന്ന് മഞ്ജിമ !! ഏതൊക്കെ ??

നയന്‍താരയെ സ്വീകരിക്കാനൊരുങ്ങി നില്‍ക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടി. ഇതിനു വേണ്ട കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കാന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് താരത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല.

പാര്‍വതി മുതല്‍ നസ്രിയ വരെ, വിവാഹ ശേഷം പ്രേക്ഷകര്‍ തിരികെ വിളിക്കുന്നു, താരങ്ങള്‍ തിരിച്ചു വരുമോ ??

രാഷ്ട്രീയത്തിലേക്കിറങ്ങുന്ന താരങ്ങള്‍

സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് സ്വാഭാവികമായ കാര്യമായി മാറിയ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സിനിമയില്‍ താരമൂല്യമുള്ള പല താരങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യാറുണ്ട്. വോട്ട് നേടുന്നതിനോടൊപ്പം തന്നെ താരങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും നല്‍കാറുണ്ട്.

നയന്‍താര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യന്‍ താരറാണി നയന്‍താര രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. താരത്തെ കക്ഷി ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു

സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെയും താരങ്ങളെയും ഉള്‍പ്പെടുത്തി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നുവെങ്കിലും പരിപാടിയില്‍ താരം പങ്കെടുത്തിരുന്നില്ല. അവസാന നിമിഷമാണ് താരം പരിപാടിയില്‍ നിന്നും പിന്‍മാറിയത്.

ശ്രമങ്ങള്‍ തുടരുന്നു

ബിജെപിയുമായി ബന്ധമുള്ള സിനിമാക്കാരെ ഉള്‍പ്പെടുത്തി നയന്‍താരയെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ശക്തമായ ശ്രമം ഇപ്പോഴും തുടരുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പ്രശസ്തിക്ക് തന്നെ പ്രാമുഖ്യം

നയന്‍താരയ്ക്കുള്ള ജനപ്രീതിയാണ് പാര്‍ട്ടി നേതാക്കളും ലക്ഷ്യം വെയ്ക്കുന്നത്. തങ്ങളോടൊപ്പം ചേര്‍ന്നു കഴിഞ്ഞാല്‍ എളുപ്പത്തില്‍ വോട്ട് നേടാന്‍ കഴിയുമെന്ന പ്രതീക്ഷയും രാഷ്ട്രീയ പാര്‍ട്ടി വെച്ചു പുലര്‍ത്തുന്നുണ്ട്.

പ്രതികരിക്കാതെ നയന്‍താര

തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നയന്‍ാതര ഇതുവരെ പ്രതികരിച്ചിട്ടില്ല. താരം പ്രതികരിക്കാത്തതും ആരാധകര്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.

ആകാംക്ഷയോടെ ആരാധകര്‍

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നയന്‍താര. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സജീവമായി നില്‍ക്കുന്ന താരത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിജസ്ഥിതി അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരം

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരം കൂടിയാണ് നയന്‍താര. ഷൂട്ടിങ്ങിനിടയില്‍ പോര്‍ച്ചുഗലില്‍ പോയതും ഹോട്ടലിലെ താമസത്തെക്കുറിച്ചുമൊക്കെ മുന്‍പ് ഗോസിപ്പ് പ്രചരിച്ചിരുന്നു.

ബാഹുബലിയില്‍ നിന്നും പിന്‍മാറിയെന്ന തരത്തില്‍ പ്രചരിച്ചു

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ ശിവകാമിയാവുന്നതിനായി സംവിധായകന്‍ നയന്‍താരയെ സമീപിച്ചിരുന്നുവെന്നും താരം സ്വീകരിച്ചില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു സംഭവമേ നടന്നിട്ടില്ലെന്ന് പിന്നീട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മലയാളത്തില്‍ നിന്നും തുടങ്ങി

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് ഡയാന കുര്യന്‍ സിനിമയിലേക്കെത്തിയത്. ജയറാമായിരുന്നു ഈ ചിത്രത്തില്‍ നായകനായെത്തിയത്. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പവും താരം അഭിനയിച്ചു.

അന്യഭാഷയിലേക്ക് പ്രവേശിച്ചു

മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ത്തന്നെ താരത്തെ തേടി അന്യഭാഷക്കാരെത്തി. തമിഴിലും തെലുങ്കിലും പ്രവേശിച്ച താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാടന്‍കുട്ടിയായി മലയാളത്തില്‍ നിറഞ്ഞു നിന്ന താരം അന്യഭാഷയിലേക്കെത്തിയതോടെ ഗ്ലാമര്‍ വേഷങ്ങളും സ്വീകരിച്ചു തുടങ്ങി. പിന്നീട് തെന്നിനത്യയിലെ മുന്‍നിര അഭിനേത്രികളിലൊരാളായി മാറി.

English summary
Nayanthara is going to enter in politics.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X