»   » ചിമ്പുവിനെതിരെ നയനാന്‍താരയും പരാതി നല്‍കി

ചിമ്പുവിനെതിരെ നയനാന്‍താരയും പരാതി നല്‍കി

Posted By:
Subscribe to Filmibeat Malayalam

ഒരുപാട് വിവാദങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും ഒടുവിലാണ് ചിമ്പുവിന്റെ വാലു എന്ന ചിത്രം തിയേറ്ററിലെത്തിയത്. അതിന് ശേഷം ഇതാ ഇത് നമ്മ ആള് എന്ന ചിത്രവും പ്രതിസന്ധിയിലാണ്. ചെയ്തു തീര്‍ക്കാനുള്ള കുറച്ച് ഭാഗങ്ങള്‍ കൂടെ നയന്‍താര വന്ന് ചെയ്തു തീര്‍ത്തില്ലെങ്കില്‍ ചിത്രം മുടങ്ങുമെന്ന അവസ്ഥയാണ്.

നയന്‍താര ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായ ചിമ്പു തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിലും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള പരാതിയ്ക്ക് ബദല്‍ പരാതിയുമായി എത്തിയിരിക്കുകയാണ് നയന്‍താര.

ചിമ്പുവിനെതിരെ നയനാന്‍താരയും പരാതി നല്‍കി

കുറച്ച രംഗങ്ങള്‍ മാത്രം ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കെ നയന്‍താര ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് ചിമ്പു തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിലും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലും പരാതി നല്‍കിയത്.

ചിമ്പുവിനെതിരെ നയനാന്‍താരയും പരാതി നല്‍കി

എന്നാല്‍ തനിക്കെതിരെയുള്ള പരാതിയ്ക്ക് ബദല്‍ പരാതി നല്‍കിയിരിക്കുകയാണ് നയന്‍താര.

ചിമ്പുവിനെതിരെ നയനാന്‍താരയും പരാതി നല്‍കി

താന്‍ നല്‍കിയ സമയത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയില്ലെന്നും കൂടുതല്‍ സമയം ഇപ്പോഴത്തെ അവസ്ഥയില്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ് നയന്‍സിന്റെ വാദം.

ചിമ്പുവിനെതിരെ നയനാന്‍താരയും പരാതി നല്‍കി

എന്നാല്‍ നയന്‍താര കൂടുതല്‍ കാശ് നിര്‍മാതാവിനോട് ആവശ്യപ്പെട്ടെന്നും ഇതുനല്‍കാത്തതിനാലാണ് സിനിമ മുടക്കുന്നതെന്നുമാണ് എതിര്‍വാദം.

ചിമ്പുവിനെതിരെ നയനാന്‍താരയും പരാതി നല്‍കി

ഇതുവരെ അഭിനയിച്ചതിനുള്ള കാശ് പോലും നിര്‍മാതാവ് നല്‍കിയില്ലെന്നും നയന്‍താര പരാതിപ്പെടുന്നു.

English summary
Nayanthara filed complaint against Simbu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X