»   » കൈവിട്ടുപോയ ആ അവസരം വീണ്ടും നയന്‍താരയെ തേടിയെത്തി ! ഇത്തവണ സ്വീകരിക്കും !

കൈവിട്ടുപോയ ആ അവസരം വീണ്ടും നയന്‍താരയെ തേടിയെത്തി ! ഇത്തവണ സ്വീകരിക്കും !

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. വന്‍സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച നയന്‍സ് വളരെ പെട്ടെന്നാണ് തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ താരമായി മാറിയത്. മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം വേഷമിടാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഒരാളോടൊപ്പം അഭിനയിക്കണമെന്ന് താരം ഏറെ കൊതിച്ചിരുന്നു.

തെലുങ്കിലെ സൂപ്പര്‍ താരമായ ചിരഞ്ജീവിയോടൊപ്പം അഭിനയിക്കണമെന്ന് നയന്‍താരയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതിനുള്ള അവസരങ്ങള്‍ ലഭിച്ചപ്പോഴൊന്നും താരത്തിന് ഡേറ്റുണ്ടായിരുന്നില്ല. അത്തരത്തില്‍ കൈവിട്ടു പോയെന്നു കരുതിയൊരു അവസരമാണ് താരത്തിനെ തേടി വീണ്ടുമെത്തിയത്.

നയന്‍താരയുടെ ആഗ്രഹം

തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ നമ്പര്‍ വണ്‍ താരമായി മാറിയപ്പോഴും ഈ താരത്തോടൊപ്പം അഭിനയിക്കാന്‍ നയന്‍സിന് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ അതീവ ദു:ഖിതയായിരുന്നു താരം.

അവസരം ലഭിച്ചപ്പോള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല

ഏറെ കാത്തിരുന്ന ആ അവസരം തന്നെ തേടിയെത്തിയപ്പോഴാകട്ടെ നയന്‍താരയ്ക്ക സ്വീകരിക്കാന്‍ കഴിഞ്ഞില്ല. മറ്റ് സിനിമകളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അപ്പോള്‍.

കൈവിട്ടു പോയെന്ന് കരുതി

ഏറെ ആഗ്രഹിച്ച ആ കാര്യം തന്നില്‍ നിന്നും കൈവിട്ടു പോയല്ലോയെന്ന ഓര്‍ത്തിരിക്കുന്നതിനിടയിലാണ് താരത്ത തേടി വീണ്ടും ആ അവസരം എത്തിയത്. ആന്ധ്രാപ്രദേശിലെ സ്വതന്ത്ര്യ സമരസേനാനിയുടെ കഥ പറയുന്ന ചിത്രത്തിലെനായികയാവാനുള്ള അവസരമാണ് താരത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ചിരഞ്ജീവിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല

ഒരിക്കല്‍ കൈവിട്ടു പോയ അവസരം ഇത്ര പെട്ടെന്ന് തന്നെ തേടി വരുമെന്ന് നയന്‍താര ഒരിക്കലും വിചാരിച്ചിരുന്നില്ല. മറ്റു ചിത്രങ്ങള്‍ തിരക്കിട്ട പൂര്‍ത്തിയാക്കി ഈ സിനമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍ സ്രമിക്കുന്നത എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തില്‍ അഭിനയിക്കുമെന്ന് ഉറപ്പിച്ചു

എത്ര പ്രധാനപ്പെട്ട തിരക്കിലായാലും ഈ ചിത്രത്തിന് വേണ്ടി താന്‍ ഡേറ്റ് നല്‍കുമെന്നുള്ള തീരുമാനത്തിലാണ് നയന്‍താര ഇപ്പോള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലാണ് നയന്‍താരയും അഭിനയിക്കുന്നത്.

രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

തെന്നിന്ത്യന്‍ താരറാണി നയന്‍താര രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. താരത്തെ കക്ഷി ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നയന്‍താര പ്രതികരിച്ചിരുന്നില്ല.

English summary
Nayantharam will join with Chiranjeevi .

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam