»   » നയന്‍താരയുടെ പുതിയ സാരി തരംഗമാകുന്നു; മമ്മൂട്ടിയുടെ അസുഖം നയന്‍താരയ്ക്കുമുണ്ടോ...?

നയന്‍താരയുടെ പുതിയ സാരി തരംഗമാകുന്നു; മമ്മൂട്ടിയുടെ അസുഖം നയന്‍താരയ്ക്കുമുണ്ടോ...?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്നത് ഒരു അസുഖമാണെങ്കില്‍, ആ അസുഖമുള്ള മലയാളി നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയെ പോലെ തന്നെ നയന്‍താരയ്ക്കും ആ അസുഖം ഉണ്ടെന്ന് തോന്നുന്നു. വെങ്കിടേഷിനൊപ്പം അഭിനയിക്കുന്ന ബാബു ബെംഗാരം എന്ന ചിത്രത്തില്‍ അതി സുന്ദരിയായിട്ടാണ് നയന്‍ എത്തുന്നത്.

ബിക്കിനി ഇട്ടാലും സാരിയുടുത്താലും നയന്‍താര സുന്ദരി തന്നെ!

നയന്‍താരയുടെ സൗന്ദര്യത്തിന് ചിത്രത്തിലെ നടിയുടെ വസ്ത്രധാരണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സാരിയിലാണ് നയന്‍താരയുടെ സൗന്ദര്യം ഏറ്റവും നന്നായി തെളിഞ്ഞു നില്‍ക്കുന്നത്. ഈ സാരികള്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. നോക്കാം

പൂക്കളുള്ള സാരി പല നിറങ്ങളില്‍

പല നിറത്തിലുള്ള സാരിയില്‍, ചുവപ്പും നീലയും മഞ്ഞയും നിറത്തിലൊക്കെയുള്ള പൂക്കള്‍ കൊണ്ട് ഡിസൈന്‍ ചെയ്തതാണ് സാരികള്‍. ഷിഫോണ്‍ തുണികളാകാനാണ് സാധ്യത

പാട്ട് രംഗത്താണ് ഈ സാരിയുടെ ഫാഷന്‍ ഷോ

ചിത്രത്തിലെ രാക രാക വചിന്തി എന്ന് തുടങ്ങുന്ന ഗാനരംഗത്താണ് നയന്‍ വിവിധ തരത്തിലുള്ള ആകര്‍ഷണമായ സാരി ധരിച്ചെത്തുന്നത്.

അതി സുന്ദരിയായി ബാബു ബെംഗാരം

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും ടീസറിലുമൊക്കെ നയന്‍താര അതി സുന്ദരിയായിട്ടാണ് എത്തിയത്. സാരി മാത്രമല്ല, അതില്‍ നയന്‍ ധരിയ്ക്കുന്ന ഗൗണുകളും കുര്‍ത്തകളും സ്ത്രീ ആരാധകര്‍ നോട്ടമിട്ടിട്ടുണ്ട്.

നയന്‍താരയുടെ സാരി എന്നും സംസാര വിഷയം

നയന്‍താരയുടെ സാരികള്‍ എന്നും സംസാര വിഷയമായിട്ടുണ്ട്. അത് സിനിമയിലായാലും പൊതു ചടങ്ങുകളിലായാലും. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളിലെ സാരി മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.

സാരിയിലും സെക്‌സിയാകുന്ന നടി

സാരിയില്‍ സെക്‌സി ലുക്ക് ആവശ്യപ്പെട്ടാല്‍, അതിനും നയന്‍ തയ്യാറാണ്. സാരിയില്‍ ഒതുക്കമുള്ള പെണ്ണാകാനും, മോഡേണ്‍ ഗേള്‍ ആകാനും നയന്‍താരയ്ക്ക് സാധിക്കുന്നു.

English summary
In “Raaka Raaka Vachindi” song of Babu Bangaram movie, actress Nayanthara was seen in vibrant floral kota zari sarees teamed with sleeveless blouses that featured contrast piping and heavy tassels hanging on the back.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam