»   » സംവിധായകനും നിര്‍മാതാവും എതിര്‍ക്കില്ല, കരാറില്‍ ഒപ്പിടുന്നതിന് മുമ്പുള്ള നയന്‍താരയുടെ കണ്ടീഷന്‍

സംവിധായകനും നിര്‍മാതാവും എതിര്‍ക്കില്ല, കരാറില്‍ ഒപ്പിടുന്നതിന് മുമ്പുള്ള നയന്‍താരയുടെ കണ്ടീഷന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴകത്തിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. തൊടുന്നതെല്ലാം പൊന്നാക്കുന്ന നടി. എന്നാല്‍ സിനിമയുടെ കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് നയന്‍സ് ഒരു കണ്ടീഷന്‍സ് പറയാറുണ്ട്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ഒരു ചടങ്ങിലും തന്നെ ക്ഷണിക്കരുതെന്നാണത്.

നയന്‍താരയ്ക്ക് പണികിട്ടി, സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം!!

നയന്‍താര കാണിച്ച ആഭാസം എല്ലാവരും അംഗീകരിച്ചു, സീനിയറായ എനിക്ക് എല്ലാം നഷ്ടമായി മനോചിത്ര

എന്നാല്‍ നയന്‍സിന്റെ തീരുമാനത്തിന് കാരണവുമുണ്ട്. വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഇടിച്ചു കയറാന്‍ പലരും ശ്രമിക്കുന്നതാണ് ഈ തീരുമാനത്തിന് പിന്നില്‍ എന്നാണ് കേള്‍ക്കുന്നത്.

തല അജിത്തിനെ മാതൃകയാക്കി

ഇക്കാര്യത്തില്‍ തല അജിത്തിനെ നയന്‍താര മാതൃകയാക്കുന്നുവെന്നാണ് കോളിവുഡില്‍ പറയുന്നത്. ചിത്രീകരണത്തിന് ശേഷം ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ചടങ്ങുകളിലും അജിത്ത് പങ്കെടുക്കാറില്ല.

നയന്‍താരയുടെയും വിഘ്‌നേശ് ശിവയും

നയന്‍താരയുടെയും വിഘ്‌നേശ് ശിവയുടെയും പ്രണയവാര്‍ത്തകള്‍ എന്നും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇരുവരും അടുത്തിടെ തെറ്റിപിരിഞ്ഞതായി കേട്ടിരുന്നു.

പ്രൊമോഷന്‍ ചടങ്ങുകളില്‍ തന്നെ ക്ഷണിക്കരുത്

സിനിമയുടെ കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് പ്രൊമോഷന്‍ ചടങ്ങുകളില്‍ തന്നെ ക്ഷണിക്കരുതെന്ന നടിയുടെ തീരുമാനം സംവിധായകനെയും നിര്‍മാതാവിനെയും നിരാശയിലാഴത്തിയിരിക്കുന്നു. തന്റെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നതാണ് നടിയുടെ പുതിയ തീരുമാനത്തിന് പിന്നിലെന്നും കേള്‍ക്കുന്നുണ്ട്.

പുതിയ ചിത്രങ്ങള്‍

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇരുമുഖന്‍ സെപ്തംബര്‍ രണ്ടിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വിക്രമാണ് ചിത്രത്തിലെ നായകന്‍. നയന്‍താരയ്‌ക്കൊപ്പം നിത്യ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Nayanthara's One Condition before She signs a Film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam