»   » നയനും വിഘ്‌നേശും രണ്ട് മാസം മുന്‍പ് വിവാഹിതയായി, ഒരുമിച്ച് ജീവിതം തുടങ്ങി; രഹസ്യമാക്കാന്‍ കാരണം?

നയനും വിഘ്‌നേശും രണ്ട് മാസം മുന്‍പ് വിവാഹിതയായി, ഒരുമിച്ച് ജീവിതം തുടങ്ങി; രഹസ്യമാക്കാന്‍ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയും തമിഴ് യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശക്തിയേറി വരികയാണ്. തുടക്കത്തില്‍ ഇരുവരും വാര്‍ത്ത നിഷേധിച്ചെങ്കിലും ഇപ്പോള്‍ പ്രതികരിക്കാറില്ല.

മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കേട്ടല്ലോ... നയന്‍താര ഇനി കിഴവന്മാര്‍ക്കൊപ്പം അഭിനയിക്കില്ല എന്ന്

ഇതിനൊപ്പം പൊതു വേദികളിലും ചടങ്ങുകളിലും വിദേശ യാത്രകളിലും വിഘ്‌നേശിനെയും നയന്‍താരയെയും ഒരുമിച്ച് കണ്ടതോടെ പ്രണയ വാര്‍ത്ത പാപ്പരാസികള്‍ സ്ഥിരീകരിച്ചു. എന്നാല്‍ കുറച്ചുകൂടെ ശക്തമായിട്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. നയനും വിഘ്‌നേശും വിവാഹിതരായത്രെ.

വിവാഹ വാര്‍ത്തകള്‍

നയന്‍താരയും വിഘ്‌നേശും വിവാഹിതാരാകാന്‍ പോകുന്ന വാര്‍ത്തകള്‍ നേരത്തെ സജീവമായിരുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്നും വിവാഹക്കാര്യം നയന്‍ തന്റെ വീട്ടുകാരെ പറഞ്ഞ് ബോധിപ്പിച്ചു എന്നൊക്കെയായിരുന്നു കേട്ടത്.

വിവാഹം കഴിഞ്ഞോ

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് നയന്‍താരയും വിഘ്‌നേശ് ശിവയും വിവാഹിതരായി എന്നാണ്. രണ്ട് മാസം മുന്‍പേ വിവാഹം നടന്നിരുന്നുവത്രെ. വളരെ രസഹസ്യമായി നടന്ന വിവാഹക്കാര്യം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ അറിയൂ എന്നാണ് കേട്ടത്.

ഒരുമിച്ച് ജീവിതം

ഇപ്പോള്‍ നയന്‍താരയും വിഘ്‌നേശും ഒരുമിച്ചാണ് താമസിയ്ക്കുന്നത് എന്നും കേള്‍ക്കുന്നു. ചെന്നൈയിലെ എഴുംപൂരില്‍ നയന്‍താരയുടെ പുതിയ വീട്ടിലാണ് ഇരുവരും താമസിയ്ക്കുന്നത്.

എന്തിന് രഹസ്യമാക്കി

വിവാഹം നയന്‍താരയുടെ കരിയറിനെ ബാധിയ്ക്കും എന്ന് ഭയന്നാണത്രെ രഹസ്യ വിവാഹം നടത്തിയത്. ഇപ്പോള്‍ തമിഴില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മിന്നി നില്‍ക്കുന്ന നയന്‍താരയ്ക്ക് കൈ നിറയെ ചിത്രങ്ങളുണ്ട്.

പുതിയ സിനിമകള്‍

വിജയ് ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പമുള്ള അവസരങ്ങള്‍ നിരസിച്ച നയന്‍താര ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ മാത്രമാണ് ചെയ്യുന്നത്. ഡോറയാണ് നയന്‍താരയുടെ പുതിയ ചിത്രം. അരം, കൊലയുതിര്‍ കാലം, ഇമയ്ക്കാ നൊടികള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍

English summary
Nayanthara and Vignesh Shivan's relationship

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam