»   » പ്രഭു ദേവയെ പ്രണയിച്ചപ്പോള്‍ കൈയ്യില്‍ പച്ച കുത്തി, ഇപ്പോള്‍ കാതില്‍ പുതിയ കാമുകന്റെ പേര്

പ്രഭു ദേവയെ പ്രണയിച്ചപ്പോള്‍ കൈയ്യില്‍ പച്ച കുത്തി, ഇപ്പോള്‍ കാതില്‍ പുതിയ കാമുകന്റെ പേര്

Posted By: Rohini
Subscribe to Filmibeat Malayalam

എന്തൊക്കെ ഫാഷനുകളാണ് ദിനന്തോറം സംഭവിയ്ക്കുന്നത്. പുതിയ ട്രന്റുകള്‍ ആരംഭിയ്ക്കുന്നത് സിനിമാ താരങ്ങളില്‍ നിന്നാണെന്ന് പറയാതെ വയ്യ. അതും ട്രെന്റുകള്‍ പരിചയപ്പെടുത്തുന്നതില്‍ നയന്‍താരയെ കഴിഞ്ഞിട്ടേ മറ്റ് തെന്നിന്ത്യന്‍ നായികമാരുള്ളൂ.

നയനും വിഘ്‌നേശും രണ്ട് മാസം മുന്‍പ് വിവാഹിതയായി, ഒരുമിച്ച് ജീവിതം തുടങ്ങി; രഹസ്യമാക്കാന്‍ കാരണം?

കാമുകന്മാര്‍ക്ക് വേണ്ടിയാണ് നയന്‍ പല പുതിയ ട്രെന്റുകളും കൊണ്ടു വന്നിട്ടുള്ളത്. പ്രഭു ദേവയെ പ്രണയിച്ചപ്പോള്‍ കൈയ്യില്‍ നടന്റെ പേര് പച്ച കുത്തിയ നടി ഇപ്പോള്‍ പുതിയ കാമുകന്റെ പേര് തന്റെ കമ്മലില്‍ ആക്കി.

ഇതു കണ്ടോ, വി

നായന്‍താരയുടെ പുതിയ കമ്മല്‍ കണ്ടോ. വി എന്ന അക്ഷരം കൊണ്ടുള്ള ഈ കമ്മല്‍ കാമുകന്‍ വിഘ്‌നേശ് ശിവയെ സൂചിപ്പിയ്ക്കുന്നതാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

വിഘ്‌നേശും നയനും

വിഘ്‌നേശ് ശിവയും നയന്‍താരയും പ്രണയത്തിലാണെന്ന വാര്‍ത്ത ഇതിനോടകം പാപ്പരാസികള്‍ പുറത്തു വിട്ടു കഴിഞ്ഞതാണ്. പൊതു വേദിയിലും മറ്റും ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് ആ പ്രണയ വാര്‍ത്ഥ സ്ഥിരീകരിച്ചത്.

വിവാഹം കഴിഞ്ഞോ

അതിനിടയില്‍ വിഘ്‌നേശും നയന്‍താരയും രഹസ്യമായി വിവാഹിതരായി എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നയന്‍താരയുടെ കരിയറിനെ ബാധിയ്ക്കും എന്നുള്ളതു കൊണ്ടാണത്രെ വിവാഹക്കാര്യം രഹസ്യമായി വച്ചത്. ചെന്നൈയിലെ നയന്‍താരയുടെ വീട്ടിലാണ് ഇപ്പോള്‍ ഇരുവരും ഒന്നിച്ച് താമസിക്കുന്നത് എന്നാണ് കേട്ടത്.

പ്രഭു ദേവയെ പ്രണയിച്ചപ്പോള്‍

നയന്‍താരയും പ്രഭു ദേവയും തമ്മിലുള്ള പ്രണയം പരസ്യമായത് നയന്‍താരയുടെ കൈത്തണ്ടയില്‍ പച്ചകുത്തിയ നടന്റെ പേര് പരസ്യമായപ്പോഴാണ്. പ്രണയം ബ്രേക്കപ്പായ ശേഷം ആ പേര് മറച്ചുവയ്ക്കാന്‍ നയന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. പ്ലാസ്റ്റിക് സര്‍ജറി നടത്തി അത് മായ്ച്ചു കളഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍

English summary
Wearing letter-earring studs bearing the initials of the boyfriend name has become a hot trend in Hollywood now. The trend has been widely followed among Indian celebrities too. Now the latest celebrity to join the list is Nayanthara who was recently spotted wearing a custom made stud with the letter 'V' (Vignesh Shiva).

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam