ദുല്‍ഖറിനും പാര്‍വ്വതിയ്ക്കും നസ്‌റിയയുടെ അഭിനന്ദനങ്ങള്‍
ഇത്തവണത്തെ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പോയ വര്‍ഷത്തെ മികച്ച നായിക നസ്‌റിയ നസീം. ഫേസ്ബുക്കിലൂടെയാണ് നസ്‌റിയ ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയ്ക്കും മറ്റ് പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചത്.
ചാര്‍ലി ടീമിനും ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയ്ക്കും നസ്‌റിയ പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്. 'ഡാര്‍ലിങ് ബം' എന്നാണ് നസ്‌റിയ ദുല്‍ഖറിനെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് നസ്‌റിയയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നല്‍കിയത്.
ചാര്‍ലി എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് ദുല്‍ഖറിന് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം. ചാര്‍ലിയ്‌ക്കൊപ്പം എന്ന് നിന്റെ മൊയ്തീനും പരിഗണിച്ച് പാര്‍വ്വതിയെ മികച്ച നടിയായി പ്രഖ്യാപിയ്ക്കുകയായിരുന്നു
malayalam film malayalam movie malayalam cinema kerala state award 2015 state award dulquar salman charlie actor സംസ്ഥാന പുരസ്‌കാരം മലയാളം ചാര്‍ലി ദുല്‍ഖര്‍ സല്മാന് nazriya nazim


Click it and Unblock the Notifications