»   » മേരിയുടെ ചുരുണ്ട മുടിക്ക് എന്തു പറ്റിയെന്ന് ആരാധകര്‍ ചോദിക്കുന്നു; മേരി മൗനത്തിലാണ്

മേരിയുടെ ചുരുണ്ട മുടിക്ക് എന്തു പറ്റിയെന്ന് ആരാധകര്‍ ചോദിക്കുന്നു; മേരി മൗനത്തിലാണ്

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേമം സിനിമ കണ്ടവരാരും മേരിയുടെ മുടിയും മറക്കില്ല. ചുരുണ്ട മുടി ഒരു വശത്തേക്ക് ഇട്ട് പുസ്തകവുമായി നടന്നു നീങ്ങുന്ന മേരിയെ കാണാന്‍ ജോര്‍ജ് കാണിക്കുന്ന ചില്ലറ പരിപാടികള്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ലല്ലൊ. ചുരുണ്ട മുടിയും മുഖക്കുരുവുമൊക്കെ ട്രെന്‍ഡായി തുടങ്ങിയത് പ്രേമം സിനിമയ്ക്ക് ശേഷമാണ്. ചുരുണ്ട മുടിക്ക് ഏറെ ഡിമാന്‍ഡ് ലഭിച്ചതും ഈ സിനിമയ്ക്ക് ശേഷമാണ്.

പിന്നീട് കണ്ട സിനിമകളിലൊന്നും അനുപമ ഇതേ സ്റ്റൈലിലല്ല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതിനാല്‍ത്തന്നെ ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലാണ്. മുടിയെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളി. തേനീച്ചക്കൂട് പോലെയുള്ള മുടി ഒരു വശത്തേക്ക് മാറ്റിവെച്ച് നടന്ന മേരിയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതും ഹെയര്‍സ്റ്റൈലിലെ പ്രത്യേകത കൊണ്ടുകൂടിയാണ്. പ്രേമത്തിന് ശേഷം തെലുങ്കില്‍ സജീവമായ താരം ജോമോന്റെ സുവിശേഷങ്ങളിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

ചുരുണ്ട മുടി കാണാനില്ലെന്ന് ആരാധകര്‍

അനുപമ പരമേശ്വരന്‍ അനശ്വരമാക്കിയ പ്രേമത്തിലെ മേരിയെ പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. എന്നാല്‍ പ്രേമത്തില്‍ കണ്ട ചുരുണ്ട മുടി എവിടെപ്പോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

മേരിക്ക് എന്തുപറ്റിയെന്ന് ആരാധകര്‍

ചുരുണ്ട മുടി തനിക്ക് ഏറെ ഇഷ്ടമാണെന്നും അതുകൊണ്ട് മുടിയില്‍ ഒരു മാറ്റവും വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മേരി വ്യക്തമാക്കിയിരുന്നു. പിന്നെ ഇപ്പോള്‍ എന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

പ്രേമത്തില്‍ കാണുന്നത്ര മനോഹരമല്ല മുടിയെന്ന് മേരി

പ്രേമം സിനിമയില്‍ കാണുന്നത്ര മനോഹരമല്ല തന്റെ മുടിയെന്ന് അനുപമ മുന്‍പ് പറഞ്ഞിരുന്നു. തേനീച്ചക്കൂട്, കടന്നല്‍ക്കൂട് എന്നൊക്കെയാണ് തന്റെ മുടിയെ സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പ്രേമത്തില്‍ കാണുന്നയത്ര ഭംഗിയൊന്നും തന്റെ മുടിക്കില്ലെന്നാണ് താരം പറയുന്നത്. സിനിമയുടെ പിക്ചറൈസേഷന്‍ കൊണ്ടാണ് മനോഹരമായി തോന്നിയതെന്നും അനുപമ പറഞ്ഞിരുന്നു.

അല്‍ഫോന്‍സ് പുത്രന്‍ തലയ്ക്ക് കൈവെച്ചു പോയ സംഭവം

ഓഡിഷന്‍ സമയത്ത് അനുപമയോട് മുടി അഴിച്ചിടാന്‍ പറഞ്ഞ അല്‍ഫോന്‍സ് പുത്രന്‍ മേരിക്ക് പറ്റിയ ഹെയര്‍സ്റ്റൈല്‍ ഇതാണെന്നും പറഞ്ഞ് തലയില്‍ കൈയും വെച്ച് ഇരുന്നു പോയത്രെ. മേരിയുടെ മുടിക്ക് എന്തുപറ്റിയെന്ന ആകാംക്ഷയിലാണ് മേരിയുടെ ആരാധകര്‍.

English summary
Anupama Parameshwaran' s followers is getting anxiety about her hair style. It is widely popularised through the film Premam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam