»   » നിതിനൊപ്പം മേഘ്‌നയ്ക്ക് എന്താ യുഎസ്സില്‍ കാര്യം, കാളിദാസ് ജയറാമിന്റെ ആദ്യ നായികയും പെട്ടോ ?

നിതിനൊപ്പം മേഘ്‌നയ്ക്ക് എന്താ യുഎസ്സില്‍ കാര്യം, കാളിദാസ് ജയറാമിന്റെ ആദ്യ നായികയും പെട്ടോ ?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ പൊതു സ്വത്താണെന്നും അവരെ കുറിച്ച് എന്തും എഴുതിപിടിപ്പിയ്ക്കാം എന്നും ചിലര്‍ക്കരു ധാരണയുണ്ട്. അത് പരാമാവധി ഉപയോഗപ്പെടുത്തി താരങ്ങളെ ഗോസിപ്പ് കോളങ്ങളില്‍ കുത്തി നിറയ്ക്കുന്നു. അതിന് ഒടുവിലത്തെ ഇരയാണ് പുതുമുഖ താരം മേഘ്‌ന ആകാശ്.

ഒരു മാസത്തോളമായി മേഘ്‌ന ആകാശും നടന്‍ നിതിനും യു എസ്സിലാണ്. ഇരുവരും പ്രണയം തലയ്ക്ക് പിടിച്ച് യുഎസ്സില്‍ ആടിപ്പാടുകയാണെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ആടിപ്പാടുകയാണ് എന്നത് സത്യമാണ്, പക്ഷെ അത് പുതിയ ചിത്രത്തിന് വേണ്ടിയാണ് എന്ന് മാത്രം!

 nithin-megha-akash

കൃഷ്ണ ചൈതന്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് മേഘ്‌നയും നിഥിനും യുഎസ്സില്‍ എത്തിയത്. ത്രിവിക്രം ശ്രീനിവാസ് എഴുതിയ ചിത്രത്തിന്റെ ഒരു ഗാന രംഗമാണ് യുസ്സില്‍ ചിത്രീകരിക്കുന്നത് എന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കാളിദാസ് ജയറാം ആദ്യമായി നായകനായി അഭിനയിച്ച ഒരു പക്ക കഥൈ എന്ന ചിത്രത്തിലെ നായികയാണ് മേഘ്‌ന. ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയും മേഘ്‌നയാണ്. ഈ ചിത്രവും പെട്ടക്കകത്ത് ആയതിനാല്‍ മേഘ്‌നെ അധികമാര്‍ക്കും അറിയില്ല.

English summary
Nithiin is off to the US with his LIE co-star Megha Akash for another over-a-month long US sojourn. Hold your horses folks, there is nothing cooking between the two, they will be shooting for their upcoming movie directed by Krishna Chaitanya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam