»   » കീര്‍ത്തിയും മറ്റ് നടിമാരും കാത്തിരിയ്ക്കുന്ന അവസരം, നിവേദയ്ക്ക് എങ്ങനെ കിട്ടി? കുശുമ്പ് കുത്തുന്നു!

കീര്‍ത്തിയും മറ്റ് നടിമാരും കാത്തിരിയ്ക്കുന്ന അവസരം, നിവേദയ്ക്ക് എങ്ങനെ കിട്ടി? കുശുമ്പ് കുത്തുന്നു!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവനായികമാരെല്ലാം ഇപ്പോല്‍ തെലുങ്ക് സിനിമാ ലോകത്ത് ഭാഗ്യ പരീക്ഷണം നത്തുകയാണ്. പ്രേമത്തിലൂടെ വന്ന അനുപമ പരമേശ്വരനും മേനകയുടെ മകള്‍ കീര്‍ത്തി സുരേഷും നിവേദ തോമസുമൊക്കെ ഇപ്പോള്‍ തെലുങ്കില്‍ തിരക്കുള്ള നായികമാരാണ്.

ജയറാമിന്റെ 'മകള്‍' തെലുങ്കില്‍ ബിഗ് ബജറ്റ് ചിത്രത്തില്‍, ജൂനിയര്‍ എന്‍ടിആറിന്റെ നായിക!!

അവിടെ ജൂനിയര്‍ എന്‍ ടി ആറിന്റെ നായികയായി അഭിനയിക്കാന്‍ മുന്‍നിര നായികമാരടക്കം അവസരം കാത്ത് നില്‍ക്കുകയാണ്. അപ്പോഴാണ് നിവേദ തോമസിന് ആ ഭാഗ്യം കിട്ടുന്നത്. നിവേദയ്ക്ക് എന്തുകൊണ്ട് എങ്ങനെ ഈ അവസരം കിട്ടിയെന്നോര്‍ത്ത് ചില നായികമാരുടെ തല പുണ്ണായി എന്നാണ് കേള്‍ക്കുന്നത്.

ഏതാണ് സിനിമ

സര്‍ദ്ദാര്‍ ഗബ്ബാര്‍ സിങ് എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കെഎസ് രവീന്ദ്ര ഒരുക്കുന്ന ജയ് ലാവ കുസ എന്ന ചിത്രത്തിലാണ് നിവേദ ജൂനിയര്‍ എന്‍ ടി ആറിനൊപ്പം അഭിനയിക്കുന്നത്. ഇക്കാര്യം ട്വിറ്ററിലൂടെ എന്‍ടിആര്‍ തന്നെയാണ് അറിയിച്ചത്. നന്ദകുമാരി കല്യാണ്‍ റാമാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സികെ മുരളീധരനാണ്.

തെലുങ്കില്‍ നിവേദ

രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമേ നിവേദ തെലുങ്കില്‍ ചെയ്തിട്ടുള്ളൂ. രണ്ടും നാനിയ്‌ക്കൊപ്പമാണ്. അതില്‍ ഒന്ന് നിന്നു കോരി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നതേയുള്ളൂ. ജെന്റില്‍മാന്‍ എന്ന ആദ്യ ചിത്രം തെലുങ്കില്‍ ഗംഭീര വിജയം നേടിയിരുന്നു. അതോടെ തന്നെ ഭാഗ്യ നായിക എന്ന പേര് നിവേദയ്ക്ക് കിട്ടിക്കഴിഞ്ഞു. അതുകൊണ്ടാവാം ആരും കൊതിയ്ക്കുന്ന ജൂനിയര്‍ എന്‍ടിആറിന്റെ നായിക വേഷം നിവേദയ്ക്ക് കിട്ടിയതെന്നാണ് പറച്ചില്‍.

നിവേദ മാത്രമോ...

നിവേദ തോമസ് മാത്രമാണോ ചിത്രത്തിലെ നായിക എന്ന ചോദ്യവും ഉണരുന്നു. നിവേദയ്ക്ക് നായികാ വേഷം കിട്ടിയ കാര്യം പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. നിവേദയ്ക്ക് പുറമെ മറ്റൊരു മുന്‍നിര നായിക കൂടെ ചിത്രത്തിലുണ്ടായിരിയ്ക്കാം എന്നും പൊതുവെ ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ രണ്ട് നായികമാര്‍ ഉണ്ടാവാറുണ്ട് എന്നൊക്കെയാണ് അസൂയ്യക്കാര്‍ പറഞ്ഞു നടക്കുന്നത്.

കീര്‍ത്തി കാത്തിരുന്നു

അതേ സമയം കീര്‍ത്തി സുരേഷ് ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന വേഷമായിരുന്നുവത്രെ ഇത്. തമിഴില്‍ 'എക്‌സ്പ്രഷന്‍ ക്യൂന്‍' എന്ന് പേര് നേടിയ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് ഭാഗ്യ പരീക്ഷണം നടത്തുകയാണ്. നാനിയ്‌ക്കൊപ്പമാണ് കീര്‍ത്തിയുടെയും ആദ്യ ചിത്രം. ജൂനിയര്‍ എന്‍ടിആറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കീര്‍ത്തി കാത്തിരിയ്ക്കുന്നതിനിടെയാണ് നിവേദയ്ക്ക് അവസരം ലഭിച്ചത്.

English summary
Niveda Thomas A Busy Bee in Tollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam