»   » അരലക്ഷത്തിന് അഴിഞ്ഞാട്ടം വേണമായിരുന്നോ പത്മപ്രിയ?

അരലക്ഷത്തിന് അഴിഞ്ഞാട്ടം വേണമായിരുന്നോ പത്മപ്രിയ?

Posted By:
Subscribe to Filmibeat Malayalam

ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിലൂടെ അരങ്ങേറ്റം കുറിച്ച പത്മപ്രിയയുടെ പുതിയ അവതാരം കണ്ട വാ പൊളിച്ചിരിയ്ക്കുകയാണ് മലയാള സിനിമ പ്രേക്ഷകര്‍. മമ്മൂട്ടിയുടെ നായികയായി സാരിയുടത്തു കയറി വന്ന ഈ ശാലീന സുന്ദരി അമല്‍ നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടിയില്‍ കുട്ടിപ്പാവടയുടുത്ത് ആടിത്തിമിര്‍ക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിയത് പ്രേക്ഷകരാണ്. കപ്പപ്പുഴുക്കും ചക്കവരട്ടിയും എന്നു തുടങ്ങുന്ന ഗാനരംഗത്താണ് അല്‍പ്പവസ്ത്രധാരിയായി പത്മപ്രിയ പ്രത്യക്ഷപ്പെടുന്നത്.

Padmapriya

ഡേര്‍ട്ടി പിക്ചറില്‍ വിദ്യ ബാലന്‍ തുണികുറച്ച് നൃത്തമാടിയപ്പോള്‍ പണത്തിനൊപ്പം പ്രശസ്തിയും നടിയെ തേടിവന്നത്. തമിഴിലും ഹിന്ദിയിലുമൊക്കെ ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നവര്‍ കൈക്കലാക്കുന്നത് ലക്ഷങ്ങളാണ്. ഇപ്പോള്‍ അന്യഭാഷ സിനിമകളിലെപ്പോലെ മലയാളത്തിലും
ഐറ്റം ഡാന്‍സുകാര്‍ സജീവമാകുന്നതിന്റെ സൂചനയാണ് ലഭിയ്ക്കുന്നത്. ബാച്ച്‌ലര്‍ പാര്‍ട്ടിയില്‍ പാട്ടു പാടി രമ്യ നമ്പീശന്‍ ഐറ്റം ഡാന്‍സ് അവതരിപ്പിച്ചപ്പോള്‍ പാടാതെയാണ് പത്മപ്രിയ ഈ സാഹസത്തിന് ഈ മുതിര്‍ന്നത്.

നല്ല നടിയെന്ന് പേരെടുക്കുകയും പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത പത്മപ്രിയ ആഭാസകരമായ ചുവടുവയ്പ്പുകളിലൂടെ എന്തിന് ഇങ്ങനെയൊരു വേഷമണിഞ്ഞത്. കോടികള്‍ വാങ്ങിയാണ് അത് ചെയ്തതെങ്കില്‍ അതു പറയാമായിരുന്നു. എന്നാല്‍ ബാച്ചലര്‍ പാര്‍ട്ടിയിലെ ഐറ്റം ഡാന്‍സിനെക്കാള്‍ ചലച്ചിത്രരംഗത്തെ ചൂടുള്ള വാര്‍ത്ത പപ്പിക്കുട്ടി അരലക്ഷത്തിന് ഐറ്റം ഡാന്‍സ് ചെയ്തുവെന്നതാണ്. തികച്ചു ഫ്രീയായാണ് ഗാനരംഗത്തില്‍ അഭിനയച്ചതെന്നും ശ്രുതിയുണ്ട്.

അങ്ങനെയാവുമ്പോള്‍ ഐറ്റം ഡാന്‍സിലൂടെ കാശും പേരും പത്മപ്രിയ കളഞ്ഞുകുളിച്ചുവെന്ന് ചുരുക്കം. ഐറ്റം ഡാന്‍സിലൂടെ കിട്ടുന്ന പ്രശസ്തി നടിയെന്ന നിലയില്‍ പത്മപ്രിയയ്ക്ക് ഗുണം ചെയ്യില്ലെന്നുറപ്പാണ്. കിട്ടേണ്ടിയിരുന്ന ലക്ഷങ്ങളും നടിയ്ക്ക് നഷ്ടം

വാല്‍ക്കഷ്ണം: സിനിമ മുഴുവന്‍ ഒടുക്കത്തെ സ്ലോമോഷന്‍, ഐറ്റം ഡാന്‍സും അങ്ങനെയായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ കാണാമായിരുന്നു-ബാച്ച്‌ലര്‍ പാര്‍ട്ടി കണ്ട ഒരു പ്രേക്ഷകന്റെ കമന്റ് ഇങ്ങനെ...

English summary
Amal has roped in none other than Padmapriya to do an item song in his upcoming movie 'Bachelor Party

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam