»   » ഹോളി കളിച്ച് വീണ മാലിക് ഹിന്ദുവാകുന്നു?

ഹോളി കളിച്ച് വീണ മാലിക് ഹിന്ദുവാകുന്നു?

Posted By:
Subscribe to Filmibeat Malayalam

വീണ മാലിക് എന്ന പാകിസ്താന്‍ സുന്ദരി ഹിന്ദുമതത്തിലേക്ക്? അതിര്‍ത്തി കടന്നുവന്ന് ഇന്ത്യന്‍ സിനിമയിലെ വാര്‍ത്തയാകുന്ന ചൂടന്‍ താരസുന്ദരി മതം മാറാനൊരുങ്ങുന്നതായാണ് സൂചനകള്‍. കഴിഞ്ഞ ദിവസം ആവേശത്തോടെ ഹോളി ആഘോഷത്തിലേര്‍പ്പെടുന്ന വീണയുടെ ചിത്രങ്ങളാണ് ഇത്തരമൊരു സംശയത്തിന് ആക്കം കൂട്ടുന്നത്. ഹിന്ദു മതത്തിനോടും ഇന്ത്യയോടും വീണയ്ക്ക് ഏറെ പ്രിയമാണെന്നാണ് താരസുന്ദരിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

ഒരു മുന്‍നിര ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വീണ ഇന്ത്യയോടും ഇന്ത്യാക്കാരോടുമുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞത്. ആളുകള്‍ പറയുന്നത് ഞാന്‍ ഒരു ഇന്ത്യാക്കാരിയായി മാറുന്നു എന്നാണ്, അതിനോട് യോജിക്കാനാണ് എനിക്കും ഇഷ്ടം. ഇന്ത്യയിലെ എല്ലാ കാര്യങ്ങളോടും എനിക്ക് ഇഷ്ടമുണ്ട്. ഉത്സവങ്ങളോട് പ്രത്യേകിച്ചും. - താരസുന്ദരി മനസ്സു തുറന്നു. 2012 ല്‍ വീണ മാലിക് ഗണേശ ചതുര്‍ത്ഥി ആഘോഷിച്ചത് ഏറെ വാര്‍ത്തയായിരുന്നു. ആവേശത്തോടെ ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച വീണ മാലിക് ഗണപതിയുടെ പ്രതിമയുമായാണ് അന്ന് വീട്ടിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

എന്തുതന്നെയായാലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന നടിയായി വീണ മാലിക് മാറിക്കഴിഞ്ഞു എന്നതാണ് സത്യം. സില്‍ക് സ്മിതയായി വീണ സ്‌ക്രീനിലെത്തുന്ന സില്‍ക്ക് സക്കാ മഗായുടെ മ്യൂസിക് സി ഡി പ്രകാശനത്തിലെ വീണയുടെ നൃത്തം ഏറെപ്പേരെ ലഹരി പിടിപ്പിച്ചിരുന്നു. അടുത്ത തെലുങ്ക് ചിത്രമായ നഗ്നസത്യത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് വീണ ഇപ്പോള്‍. ഹാളി ആഘോഷിക്കാന്‍ താന്‍ ഒരുങ്ങിക്കഴിഞ്ഞു എന്നാണ് വീണ പറയുന്നത്. പറയുക മാത്രമല്ല, സിനിമാ സെറ്റിലെ ചില മോഡല്‍ ഹോളി ചിത്രങ്ങളും വീണ പങ്കുവയ്ക്കുന്നു.

വീണ മാലിക്കിന്റെ ഹോളി ആഘോഷ ചിത്രങ്ങള്‍ കാണൂ ...

വീണ ഹോളി ആഘോഷത്തില്‍

ഹോളി ആഘോഷിക്കാനൊരുങ്ങുന്ന വീണ മാലിക്

ഇനി ഒരല്‍പം അഭിനയമാവാം, ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന്

ആഘോഷങ്ങള്‍ക്ക് അതിരില്ല

കുറച്ചെടുത്ത് തേച്ചു തരട്ടെ?

ഷൂട്ടിംഗിനിടയിലും ആഘോഷം കുറവല്ല

കൈയില്‍ നിറങ്ങള്‍ വാരി ഒരു പോസ്

ഇപ്പോള്‍ ഞാന്‍ സുന്ദരിയായില്ലേ

നിറങ്ങളില്‍ കുളിച്ച് വീണ മാലിക്

English summary
Pakistani film actress Veena Malik fall in love with Indian festivals and taste, Some pictures of Veena celebrating Holli,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam