»   » അങ്ങനെ പാഷാണം ഷാജിയ്ക്ക് വരെ അപരനെ കണ്ടെത്തി

അങ്ങനെ പാഷാണം ഷാജിയ്ക്ക് വരെ അപരനെ കണ്ടെത്തി

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളോട് രൂപസാദൃശ്യമുള്ളവരെ കണ്ടെത്തുകയും ചര്‍ച്ചയാകുന്നതും ഇപ്പോള്‍ സാധരണ സംഭവമായി. അടുത്തിടെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ അപരനെ കണ്ടത്തി. ഒരു ഖത്തറുക്കാരനെ. കണ്ടാല്‍ ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച ഫൈസി എന്ന കഥാപാത്രവുമായി സാമ്യം തോന്നും. എന്തായാലും ദുല്‍ഖറിന്റെ അപരനെ കണ്ടെത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതാ ദുല്‍ഖറിന് പിന്നാലെ ഹാസ്യ താരം പാഷാണം ഷാജിയ്ക്കും അപരനെ കണ്ടെത്തിയിരിക്കുന്നു. അപരന്‍ മറ്റാരുമല്ല. കേരളത്തില്‍ നിന്ന് തന്നെ. ഡിജിപി ലോക്‌നാഥ് ബഹ്‌റെ. കാഴ്ചയില്‍ ഇരുവരും ഒരുപോലെ തന്നെ. ഇതാ ഫോട്ടോ കണ്ടു നോക്കൂ..

pashanamshaji-01

മിമിക്രിയിലൂടെയാണ് പാഷാണം ഷാജി സിനിമയില്‍ എത്തിയത്. യഥാര്‍ത്ഥ പേര് സാജു. കോമഡി ഷോയില്‍ അവതരിപ്പിച്ച കഥാപാത്രമാണ് പാഷാണം ഷാജി. അങ്ങനെ ആ കഥാപാത്രത്തിലൂടെയാണ് സാജു പാഷാണം ഷാജിയായി മാറിയത്.

മാന്നാര്‍ മത്തായി സ്പീക്കിങിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് പാഷാണം ഷാജിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ജിബു ജേക്കബിന്റെ വെള്ളിമൂങ്ങയിലും അഭിനയിച്ചു.

English summary
Pasahnam Shaji and Loknath Behra.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam