»   »  ദിലീപിനൊപ്പം പേളിയുടെ കലിപ്പ് സെല്‍ഫി; ഇത് കലിപ്പാണോ, കാണുമ്പോള്‍ ചിരിവരുന്നല്ലോ

ദിലീപിനൊപ്പം പേളിയുടെ കലിപ്പ് സെല്‍ഫി; ഇത് കലിപ്പാണോ, കാണുമ്പോള്‍ ചിരിവരുന്നല്ലോ

Posted By: Rohini
Subscribe to Filmibeat Malayalam

പേളി മാനിയുടെ ഹ്യുമര്‍ സെന്‍സ് ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ പ്രേക്ഷകര്‍ക്കൊക്കെ അറിയാവുന്നതായിരിക്കും. എന്നാല്‍ ഫ്‌ളോറില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും പേളി അങ്ങനെയൊക്കെ തന്നെയാണെന്നാണ് നടിയുമായി അടുത്ത ബന്ധമുള്ള കൂട്ടുകാര്‍ പറയുന്നത്.

പേളിയുടെ കാമുകനാകുക എന്നത് കഷ്ടപ്പാടുള്ള കാര്യമാണ്; ആദില്‍ പറയുന്നു

ദിലീപിനൊപ്പം ഉള്ള ഒരു സെല്‍ഫി ഫേസ്ബുക്കിലിട്ടതിനെ കുറിച്ച് പറയാനാണ് ഇപ്പോള്‍ ഇത്രയും പറഞ്ഞത്. കലിപ്പ് ലുക്ക് എന്ന് പറഞ്ഞുകൊണ്ടുള്ളൊരു സെല്‍ഫിയാണെങ്കിലും കാണുമ്പോള്‍ ചിരിവരും. ദേ ദിത്.

 pearle-dileep

മലയാളത്തിലെ തമാശകളുടെ രാജാവ് എന്നാണ് ദിലീപ് അറിയപ്പെടുന്നത്. ആ ദിലീപിനൊപ്പം പേളിയുടെ കലിപ്പ് സെല്‍ഫി കൂടെയായാല്‍ പറയാനുണ്ടോ. ഒരുപാട് ചിരിച്ചൊരു ദിവസമാണ് എന്നും പേളി പോസ്റ്റില്‍ പറയുന്നുണ്ട്. ഫിംക ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പകര്‍ത്തിയ സെല്‍ഫിയാണ്.

നടു റോഡില്‍ വച്ച് പേളി ജിപിയ്ക്ക് കൊടുത്ത പിറന്നാള്‍ സമ്മാനവും പണിയും നോക്കണേ...

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ പേളി മാനി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രേതം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍.

English summary
When it comes to pouting and taking selfies, actress and TV host Pearle Maaney has always been at it. The chirpy actress recently managed to strike a pose with none other than actor Dileep, who is the popularly known as the king of comedy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X