Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
പ്രഭാസിന്റെ വിവാഹം ഉടന്‍ തന്നെ? സഹോ കഴിഞ്ഞാല്‍ ഇടവേള! വധു ആരാണെന്നറിയുമോ?
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് പ്രഭാസ്. ബാഹുബലി ഇറങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. ഈ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനിടയില്‍ തന്നെത്തേടിയെത്തിയ അവസരങ്ങളെല്ലാം വേണ്ടെന്ന് വെച്ചിരുന്നു അദ്ദേഹം. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും മികച്ച വിജയമായി മാറുകയായിരുന്നു ഈ സിനിമ. ഇതിന് ശേഷമാണ് പ്രഭാസിന്റെ താരമൂല്യവും വര്‍ധിച്ചത്. പുതിയ സിനിമയായ സഹോയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് താരം.

താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. പ്രണയവും വിവാഹവും കുഞ്ഞതിഥിയുടെ വരവുമെല്ലാം വാര്‍ത്തയായി മാറാറുമുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ പ്രഭാസിന്റെ വിവാഹം അടുത്ത് തന്നെ നടക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വധു ആരാണെന്നതിനെക്കുറിച്ചോ വിവാഹവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെക്കുറിച്ചോയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബാഹുബലി ഇറങ്ങിയതിന് പിന്നാലെയായാണ് പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്. സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. പൊതുപരിപാടികളില്‍ ഇരുവരേയും ഒരുമിച്ച് കണ്ടതോടെ ആരാധകരും ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു. അടുത്ത സുഹൃത്താണ് തങ്ങളെന്നല്ലാതെ അതിനും അപ്പുറത്തുള്ള ബന്ധമൊന്നുമില്ലെന്ന് ഇരുവരും പ്രതികരിച്ചതോടെയാണ് കുപ്രചാരണങ്ങള്‍ അവസാനിച്ചത്.

ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയാണ് ഇരുവരും. സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഒരുമിക്കണമെന്നാണ് ആരാധകരും ആഗ്രഹിച്ചത്. സിനിമയുടെ പ്രമോഷനായി ഇരുവരും ഒരുമിച്ചെത്തിയപ്പോഴും പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. വിവാഹത്തെക്കുറിച്ച് പ്രഭാസ് സ്ഥിരീകരിക്കുന്നതിനും മറ്റ് വിവരങ്ങള്‍ പുറത്തുവരാനുമായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

അധികം വൈകെത തന്നെ പ്രഭാസിന്റെ വിവാഹം ഉണ്ടാവുമെന്ന വിവരങ്ങളുമായാണ് അടുത്ത വൃത്തങ്ങള്‍ എത്തിയിട്ടുള്ളത്. അദ്ദേഹത്തെ വരന്റെ വേഷത്തില്‍ കാണാനായി കാത്തിരിക്കുകയാണ് താനെന്ന് സഹോദരി പറഞ്ഞതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇനിയും നീട്ടാതെ പെട്ടെന്ന് തന്നെ മരുമകനെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള നീക്കമാണ് അമ്മാവനും നടത്തുന്നത്.

പുതിയ ചിത്രമായ സഹോയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ലൊക്കേഷന്‍ വിശേഷവും ഗാനവുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ആഗസ്റ്റ് 30 ന് സിനിമയെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍