»   »  പ്രഭുദേവ വീണ്ടും റംലത്തിനരികിലേയ്ക്ക്?

പ്രഭുദേവ വീണ്ടും റംലത്തിനരികിലേയ്ക്ക്?

Posted By:
Subscribe to Filmibeat Malayalam
തെന്നിന്ത്യന്‍ ഗ്ലാമര്‍ റാണി നയന്‍താരയെ സ്വന്തമാക്കാനായി ഭാര്യയായ റംലത്തുമായി പിരിഞ്ഞ പ്രഭുദേവയ്ക്ക് ഇപ്പോള്‍ മനംമാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്. നയന്‍സുമായുള്ള ബന്ധം തകര്‍ന്നതോടെ വീണ്ടും റംലത്തിനോട് പ്രഭുദേവ അടുക്കുകയാണെന്നാണ് സിനിമാലോകത്തെ സംസാരം.

മുംബൈയിലേയ്ക്ക് താമസം മാറിയ പ്രഭു ഭാര്യ റംലത്തിനും കുട്ടികള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ കഴിഞ്ഞുവരുന്നതെന്നാണ് വാര്‍ത്തകള്‍. നയന്‍സിനെ വിവാഹം ചെയ്യാനായാണ് പ്രഭു റംലത്തിനെ ഒഴിവാക്കിയത്. വിവാഹബന്ധം വേര്‍പെടുത്താനായി റംലത്തിന് 30കോടിയിലേറെ രൂപ നല്‍കുകയും ചെയ്തു. റംലത്തിന് പണം നല്‍കാനായി പ്രഭുവിനെ നയന്‍സും സഹായിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭാര്യയുമായി പിരിഞ്ഞെങ്കിലും മക്കളുമായി പ്രഭു അടുപ്പം തുടര്‍ന്നു. ഇത് നയന്‍സിന് ഇഷ്ടമായിരുന്നില്ല. എന്തായാലും നയന്‍സുമായി അകന്നതിന് ശേഷം ബി ടൗണില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രഭു ചൈന്നൈ വിട്ട് മുംബൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. നയന്‍സാകട്ടെ അഭിനയത്തിന് പുറമേ സംവിധാനം കൂടി പഠിക്കാനുള്ള ശ്രമത്തിലുമാണ്.

English summary
Prabhu Deva who divorced Ramlath for Nayans changed his mind.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam