»   »  ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി! ആദിയ്ക്ക് ശേഷം പ്രണവ് വീണ്ടും വെള്ളിത്തിരയിൽ!!

ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി! ആദിയ്ക്ക് ശേഷം പ്രണവ് വീണ്ടും വെള്ളിത്തിരയിൽ!!

Written By:
Subscribe to Filmibeat Malayalam

മോഹൻ ലാൽ പ്രണവ് ആരാധകർ ആവേശത്തിലാക്കി പുതിയ പ്രഖ്യാപനം. ആദി എന്ന സൂപ്പ‍ർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രണവ് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം കത്തിരുന്നാൽ മതി.

pranav mohanlal

പ്രണവിന്റെ രണ്ടാം ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ രണ്ടാം ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ഉണ്ടാകുമെന്ന് മോഹൻ ലാലിന്റെ പിആർ ടീം അറിയിച്ചിട്ടുണ്ട്. അയാതിനാൽ തന്നെ ഇവർ ചിത്രത്തിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ഇവർ പുറത്തു വിട്ടിട്ടില്ല.

നവാഗത സംവിധായകൻ

അതേസമയം പ്രണവിന്റെ രണ്ടാം ചിത്രം നവാഗതനായ സംവിധായകനായ വൈശാഖിന്റെ കൂടെയാണെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന്റെ ഔഗ്യോഗിക സ്ഥിരികരണം ഇതുവരെ ഉണ്ടായിട്ടില്ല.

അൻവർ റഷീദ് ചിത്രം

പ്രണവിന്റെ കന്നി ചിത്രമായ ആദി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. അതെസമയം രണ്ടാം ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദാണത്രേ. ഇതിനു മുൻപ് പ്രമുഖ ഓൺലൈൻ പേർട്ടലായ സൗത്ത് ലൈവ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരുന്നു. ഇന്ന് വൈകിട്ട് ഈ ചിത്രത്തിന്റെ പ്രഖ്യാപനമാണോ നടക്കുന്നതെന്നുള്ള കാര്യം വ്യക്തമല്ല.

ആദി

പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറിയ ചിത്രമായിരുന്നു ആദി. ജീതു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഒരു പുതുമുഖ നടന് മലയാള സിനിമയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വിലിയ അംഗീകരമാണ് ആദിയിലൂടെ പ്രണവിന് ലഭിച്ചത്.

30 കോടി കളക്ഷൻ

പ്രണവിന്റെ കന്നി ചിത്രമായ ആദിയ്ക്ക് 30 കോടി രൂപയ്ക്ക് മകളിൽ കളക്ഷൻ ലഭിച്ചിരുന്നു. തുടക്കം മുതൽ ചിത്രത്തിന് വൻ കുതിപ്പായിരുന്നു. ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ആദി കാഴ്ചവെച്ചത്.

ആദിയിലെ ആക്ഷൻ രംഗങ്ങൾ

ആദിയിലെ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ചിത്രത്തിൽ അസാമാന്യ പ്രകടനമാണ് പ്രണവ് കാഴ്ചവെച്ചത്. ആക്ഷൻറെ കാര്യത്തിൽ അച്ഛന്റെ മകൻ തന്നെയാണ്. ആക്ഷൻ സീനിൽ ലാലേട്ടൻ കാണിക്കുന്ന അതേ ധീരത പ്രണവിന്റെ പ്രകടനങ്ങളിൽ കാണാൻ സാധിക്കും

പ്രണവിന്റെ സ്വീകാര്യത

ആദി പുറത്തിറങ്ങും മുൻപെ പ്രണവിനെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അത് താരപുത്രൻ എന്നുള്ള ലേബലിൽ നിന്നല്ല ലഭിച്ചത്. പ്രണവിന്റെ സിമ്പിൾസിറ്റിയും ജീവിത രീതിയുമാണ് താരത്തിനെ എല്ലാവർക്കും പ്രിയപ്പെട്ടതാക്കിയത്

കട്ട വെയിറ്റിങ്

ആദിയുടെ വിജയിത്തിനു ശേഷം പ്രിയപ്പെട്ട് അപ്പുവിനെ വീണ്ടും വെള്ളിത്തിരയിൽ കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. വീണ്ടും ഒരു സൂപ്പർ ഡ്യൂപ്പർ പ്രണവ് മാസ് ചിത്രം കാണാനുള്ള കാത്തിരിപ്പു തീരാൻ ഇനി മണിക്കൂറുകൾ മാത്രം കഴിഞ്ഞാൽ മതി.

കിടിലൻ സർപ്രൈസുമായി അഡാർ ടീം! ഹോളി ആഘോഷം പൊളിച്ചു! രണ്ടാമത്തെ പാട്ട് സൂപ്പർ; വീഡിയോ കാണാം

താരപുത്രന്റെയും സംവിധായകന്റെ മകളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, പക്ഷേ ഇതിലെ കഥ ഇങ്ങനെ!!

മുലയൂട്ടല്‍ കവര്‍ ചിത്രം; മോഡൽ ജിലു ജോസഫിനും പ്രസിദ്ധീകരണത്തിനും എതിരേ കേസ്

English summary
pranav mohanlal next movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam