For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയനിൽ നായിക പാർവതിയും നിത്യ മേനോനുമല്ല!! പൃഥ്വിയുടെ നായികയായി എത്തുന്നത് ഈ ഗുസ്തിക്കാരി

  |

  ഭാഷ്യാവ്യത്യാസമില്ലാതെ നല്ല ചിത്രങ്ങളേയും മികച്ച അഭിനേതാക്കളേയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. താരത്തിനെ നെഞ്ചിലേറ്റാനുള്ള അളവ് കോൽ സ്ക്രീനിൽ അവർ കാഴ്ചവയ്ക്കുന്ന പ്രകടനമാണ്. മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന അന്യഭാഷ താരങ്ങളും മലയാളികളുടെ പ്രിയപ്പെട്ടവരാണ്.

  എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്നവർക്കായി!! ഈ മേരിക്കുട്ടിയെ ഒന്ന് കണ്ടു നോക്കൂ

  ടൊവിനോ തോമസ് നായകനായി എത്തിയ ഗോദ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് വാമിക ഗബ്ബി. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുമന്നു ഗോദ. ചിത്രം പുറത്തിറങ്ങി നാളുകൾ പിന്നിട്ടിട്ടും അതിലെ പഞ്ചാബി ഗുസ്തിക്കാരിയെ പ്രേക്ഷകർ ആരും മറന്നിട്ടില്ല. എന്നാൽ ഗോദയ്ക്ക് ശേഷം വാമികയെ മലയാളി പ്രേക്ഷകർ ആരും കണ്ടിട്ടില്ല. ഇപ്പോൾ വീണ്ടും താരം മലയാളത്തിലേയ്ക്ക് കടന്നു വരുകയാണ്. അതും മലയളത്തിലെ സൂപ്പർതാരത്തിനോടൊപ്പം...

  പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി പൃഥ്വിയുടെ നയൻ!! ഗംഭീര മോഷൻ പോസ്റ്റർ പുറത്ത്! കാണൂ

    നയനിലെ നായിക

  നയനിലെ നായിക

  പൃഥ്വിക്കൊപ്പമാണ് തരം വീണ്ടും മലയാള സിനിമയിൽ എത്തുന്നത്. പൃഥിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ നയനിൽ വാമികയാണ് നായികയായി എത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതു സംബന്ധമായ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്ന് വാമിക തന്നെ ഫേസ്ബുക്കിൽ കുറിച്ചു. ഔദ്യോഗിക പ്രതികരണത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

   സൂപ്പർ താരങ്ങളോടൊപ്പം

  സൂപ്പർ താരങ്ങളോടൊപ്പം

  താരത്തിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം തന്നെ മികച്ച താരങ്ങൾക്കൊപ്പമായിരുന്നു. ടൊവിനൊ ഉൾപ്പെടെ മലയാളത്തിലെ മികച്ച താരങ്ങളെല്ലം അണിനിര നിന്ന ചിത്രമായിരുന്നു അത്. തുടക്കം തന്നെ മലയാളത്തിലെ മുതിർന്ന താരങ്ങളോടൊപ്പം അഭിനയിക്കാൻ സാധിച്ചു. രണ്ടാം ചിത്രവും അങ്ങനെ തന്നെയാണ്. മലയാളത്തിലെ മോസ്റ്റ് ഡെഡിക്കേറ്റഡ് താരാങ്ങളിലൊരാണ് പൃഥ്വി. കൂടാതെ മലയാളത്തിൽ പുറത്തിറങ്ങി സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ് നയൻ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്

   പാർവതിയും നിത്യാമേനോൻ

  പാർവതിയും നിത്യാമേനോൻ

  ചിത്രത്തിൽ പർവതിയും നിത്യാമേനോനും നായികമാരിയി എത്തുമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. കൂടാതെ ചിത്രത്തിലെ ബാക്കി താരങ്ങളെ കുറിച്ചുള്ള വിവരവും ഇതുവരെ പുറത്തു വിട്ടിട്ടില്ല. അഭിനേതാക്കളെ കുറിച്ചുളള വിവരം ഉടൻ പുറത്തു വിടുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

   പൃഥ്വിരാജ് പ്രൊഡക്ഷൻ

  പൃഥ്വിരാജ് പ്രൊഡക്ഷൻ

  പൃഥ്വിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് നയൻ. താരത്തിന്റെ സ്വപ്നമായ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ സോണി പിക്ചേഴ്സിന്റെ ആദ്യ മലയാള സംരംഭവും. പൃഥ്വിരാജും ഭാര്യ സുപ്രീയയും ചേർന്നാണ് പുതിയ നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. ഷാജി നടേശ്ശൻ, നടൻ ആര്യ, , സന്തോഷ് ശിവൻ എന്നിവരോടൊപ്പം ചേർന്ന് പൃഥ്വി ഓഗസ്റ്റ് സിനിമാസ് എന്ന നർമ്മാണ പൃഥ്വി ആരംഭിച്ചിരുന്നു. ഇതിൽ നിന്ന് മാറിയതിനു ശേഷമാണ് പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്.

   ഹിമാലയത്തിൽ തീപ്പന്തം

  ഹിമാലയത്തിൽ തീപ്പന്തം

  നയനിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഹിമാലയത്തിന്റെ പശ്ചാത്തലത്തിലാണ് മോഷൻ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ആകാശത്തിനു മഞ്ഞുമലകൾക്ക് താഴെ തീ പന്തവുമേന്തി നിൽക്കുന്ന നായകൻ. ഇത് വ്യത്യസ്തമായ മോഷൻ പോസ്റ്റർ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്. പൃഥ്വി മോഷൻ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചിട്ടുണ്ട്.

  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പൃഥ്വിരാജ് തന്റെ ഫേസ്ബൂക്ക് പേജീലൂടെയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഏപ്രിൽ 9 ന് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങിൽ സഹോദരനും നടനുമായ ഇന്ദ്രജിത്, മല്ലിക സുകുമാരന്‍, സുപ്രിയ, സംവിധായകന്‍ കമല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കമലും മല്ലികാ സുകുമാരനുമാണ് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചത്.

  English summary
  prithivraj ninne movie heroin is wamiqa gappi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X