»   » 'അമ്മ'യ്ക്ക് വേണ്ടി മിണ്ടിയേ തീരൂ, പൃഥ്വിയുടേയും മോഹന്‍ലാലിന്റെയും മൗനത്തില്‍ ആശങ്ക? മൗനം സമ്മതമാണോ?

'അമ്മ'യ്ക്ക് വേണ്ടി മിണ്ടിയേ തീരൂ, പൃഥ്വിയുടേയും മോഹന്‍ലാലിന്റെയും മൗനത്തില്‍ ആശങ്ക? മൗനം സമ്മതമാണോ?

Written By:
Subscribe to Filmibeat Malayalam

ഇന്നസെന്റിന്റെ പിന്‍ഗാമിയായി നേതൃനിരയിലേക്ക് ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സിനിമാക്കാര്‍ക്കിടയില്‍ സജീവമായി നടക്കുന്നുണ്ട്. ജൂണില്‍ നടക്കുന്ന ഇലക്ഷനെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകളാല്‍ സജീവമാണ് സിനിമാലോകം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സംഘടനയിലെ അഭിപ്രായ ഭിന്നതകള്‍ പരസ്യമായത്.

'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

പ്രവര്‍ത്തന പരിചയവും നിലപാടുകളിലെ സ്വീകാര്യതയുമൊക്കെയായി നിരവധി താരങ്ങളുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. യുവതാരങ്ങളില്‍ ഭൂരിപക്ഷം പേരും പൃഥ്വിരാജിനെ പിന്തുണയ്ക്കുന്നവരാണ്. മോഹന്‍ലാലും പൃഥ്വിയും അടങ്ങുന്ന പാനലാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്. എന്നാല്‍ ഇടവേള ബാബുവിനെ രംഗത്തിറക്കാനാണ് മറുവിഭാഗം ശ്രമിക്കുന്നത്.

പൃഥ്വിരാജിന് പിന്തുണ വര്‍ധിക്കുന്നു

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമായ പൃഥ്വിരാജ് സംഘടനാ ഭാരവാഹിത്വം ഏറ്റെടുത്ത് മുന്നോട്ട് വരണമെന്ന നിര്‍ദേശമാണ് പലരും മുന്നോട്ട് വെക്കുന്നത്. നിര്‍ണ്ണായക ഘട്ടങ്ങളിലും പ്രധാനപ്പെട്ട സംഭവങ്ങളിലും സ്വന്തം നിലപാട് തുറന്നുപറയാനുള്ള പൃഥ്വിയുടെ ആര്‍ജ്ജവത്തെയാണ് പലരും പിന്തുണയ്ക്കുന്നത്.

പരസ്യമായി പ്രകടിപ്പിച്ചു

ഏത് കാര്യത്തിലായാലും പൃഥ്വിരാജ് സ്വന്തം അഭിപ്രായം കൃത്യമായി വ്യക്തമാക്കാറുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താരം സ്വീകരിച്ച നിലപാടിന് സിനിമാലോകത്തു നിന്നും ആരാധകരില്‍ നിന്നും ഒരുപോലെ കൈയ്യടി ലഭിച്ചിരുന്നു. സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങള്‍ മേലില്‍ തന്റെ സിനിമയിലുണ്ടാവില്ലെന്ന ഉറപ്പ് താരം നല്‍കിയിരുന്നു. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കെത്തിയ നടിക്ക് ശക്തമായ പിന്തുണയാണ് താരം നല്‍കിയത്.

വനിതാ സംഘടനയേയും പിന്തുണച്ചു

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചത്. സംഘടനയ്ക്ക് ആശംസ നേര്‍ന്ന് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. വനിതാ സംഘടനയിലെ അംഗങ്ങളില്‍ പലരും താരത്തിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. പൃഥ്വി രംഗത്തിറങ്ങണമെന്ന അഭിപ്രായത്തിലാണ് ഇവരില്‍ പലരും.

പ്രസിഡന്റ് അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറി

പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഈ രണ്ട് സ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പൃഥ്വരാജ് വന്നേ മതിയാവൂ എന്ന നിലപാടിലാണ് യുവതാരങ്ങള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ചേര്‍ന്ന അടിയന്തര യോഗത്തില്‍ താരം സ്വീകരിച്ച നിലപാടാണ് ഈ പിന്തുണയ്ക്ക് പിന്നില്‍. യോഗത്തില്‍ താന്‍ ഒരു കാര്യം ആവശ്യപ്പെടുമെന്നും അനുകൂല തീരുമാനമല്ലെങ്കില്‍ തന്‍രെ തീരുമാനത്തെക്കുറിച്ച് അറിയിക്കാമെന്നുമായിരുന്നു അന്ന് പൃഥ്വി പറഞ്ഞത്.

മോഹന്‍ലാലിന്റെ പേരും

നിലവിലെ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച് വരുന്ന മോഹന്‍ലാലിന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്. പ്രകടമായി അഭിപ്രായം തുറന്നു പറഞ്ഞില്ലെങ്കിലും പല കാര്യങ്ങളിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടില്‍ യുവതാരങ്ങള്‍ തൃപ്തരാണ്. മോഹന്‍ലാലും പൃഥ്വിയും ഒരുമിച്ചെത്തുന്നതിനോടാണ് പലരും താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ഒന്നും മിണ്ടാതെ

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകളെക്കുറിച്ച് ഇരു താരങ്ങളും കൃത്യമായി അറിയുന്നുണ്ടെങ്കിലും പ്രതികരിക്കാത്തത് സിനിമാലോകത്തെയും പ്രേക്ഷകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഇവര്‍ പ്രതികരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചിട്ടും ആ മോഹന്‍ലാല്‍ ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നു തരിപ്പണമായി!

English summary
Mohanlal and Prithviraj slience in AMMA election discussion.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X