»   » വിവാദം മുറുകുന്നു, വിമലിന്റെ കര്‍ണന്‍ പൃഥ്വിരാജ് ഉപേക്ഷിച്ചു?

വിവാദം മുറുകുന്നു, വിമലിന്റെ കര്‍ണന്‍ പൃഥ്വിരാജ് ഉപേക്ഷിച്ചു?

By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജും ആര്‍ എസ് വിമലും വേര്‍പിരിയുന്നു എന്ന വാര്‍ത്തയ്ക്ക് ആക്കം കൂട്ടാന്‍ ഇതാ പുതിയ കാര്യങ്ങള്‍ കൂടെ. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കാനിരുന്ന കര്‍ണന്‍ എന്ന ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. രമേശ് നാരായണിന്റെ ആരോപണത്തെ തുടര്‍ന്ന് ഇരുവരും തെറ്റിപ്പിരിഞ്ഞു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കര്‍ണന്‍ ഉപേക്ഷിച്ചതായി കേള്‍ക്കുന്നത്. മനോരമയാണ് വാര്‍ത്ത പുറത്തുവിട്ടത്.

വിമലും പൃഥ്വിരാജും തെറ്റിപ്പിരിഞ്ഞു; പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമോ?

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ തന്റെ രണ്ട് പാട്ടുകള്‍ നിലവാരമില്ലെന്ന് പറഞ്ഞ് പൃഥ്വിരാജ് ഒഴിവാക്കി എന്നും ഇക്കാര്യം തന്നോട് പറഞ്ഞത് ആര്‍ എസ് വിമലാണെന്നും സംസ്ഥാനപുരസ്‌കാരം ലബ്ധിയ്ക്ക് ശേഷം രമേശ് നാരായണ്‍ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവം നടന്നെങ്കിലും അതിനെ രഹസ്യമായി കൈകാര്യം ചെയ്യാനായിരുന്നുവത്രെ പൃഥ്വി വിമലിനോട് ആവശ്യപ്പെട്ടത്.

prithi-karnan-vimal

എന്നാല്‍ രമേശ് നാരായണിനോട് ആ രഹസ്യം വെളിപ്പെടുത്തിയതോടെ പൃഥ്വിയ്ക്ക് സംവിധായകനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവത്രെ. അതാണ് ഇപ്പോള്‍ പുതിയ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം. എന്ന് നിന്റെ മൊയ്തീന്റെ വിജയമാണ് ഇരുവരും ഒന്നിച്ചുള്ള അടുത്ത ചിത്രം വളരെ പെട്ടന്ന് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അതേ ചിത്രത്തിന്റെ പുരസ്‌കാര ലബ്ധി ഇരുവരെയും അകറ്റി.

കര്‍ണന്റെ സംവിധാന ചുമതലയില്‍ നിന്നും ആര്‍ എസ് വിമലിനെ മാറ്റാന്‍ പൃഥ്വി ആദ്യം ശ്രമം നടത്തിയിരുന്നുവത്രെ. എന്നാല്‍ പിന്നീട് ചിത്രം മുഴുവനായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മലയാളത്തില്‍ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന കര്‍ണന്‍ പേര് പ്രഖ്യാപിച്ചതു മുതല്‍ വിവാദത്തിലാണ്. പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ മമ്മൂട്ടിയെ നായകനാക്കി ഇതേ ചിത്രം സംവിധാനം ചെയ്യുന്നു എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

നേരത്തെ കാഞ്ചനമാലയും വിമലും തമ്മിലുള്ള പ്രശ്‌നം വന്നപ്പോഴും പൃഥ്വിരാജിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. ഇതിനെതിരെ ആരാധകര്‍ രംഗത്തെത്തിയതും വാര്‍ത്തയായി. എന്ന് നിന്റെ മൊയ്തീനിലെ ജീവിച്ചിരിയ്ക്കുന്ന പ്രണയ നായികയായ കാഞ്ചനമാല സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ വിമലുമായി തെറ്റിയിരുന്നു. അത് പിന്നീട് ദേഷ്യമായി മാറുകയും മൊയ്തീന്‍ ആയി അഭിനയിച്ച പൃഥ്വിരാജുമായി കാഞ്ചന അകലാന്‍ കാരണമാകുകയും ചെയ്തു.

English summary
Prithviraj dropped the film Karnan by Vimal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam