»   » പൃഥ്വിരാജ് മാത്രം ആയാല്‍ പോരല്ലോ... ഗൗതം മേനോന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഉപേക്ഷിച്ചോ...?

പൃഥ്വിരാജ് മാത്രം ആയാല്‍ പോരല്ലോ... ഗൗതം മേനോന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഉപേക്ഷിച്ചോ...?

By: Rohini
Subscribe to Filmibeat Malayalam

തമിഴ് ഹിറ്റ്‌മേക്കര്‍ ഗൗതം മേനോനൊപ്പം സൗത്ത് ഇന്ത്യയിലെ യുവതാരങ്ങളെല്ലാം ഒന്നിയ്ക്കുന്ന ഒരു ചിത്രം പ്രഖ്യാപിച്ചിട്ട് മാസങ്ങളേറെയായി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഒന്നും പറഞ്ഞ് കേള്‍ക്കുന്നില്ല... സിനിമ ഉപേക്ഷിച്ചോ...?

ഇതെന്റെ പുതിയ നായിക; അഞ്ജലി അമീറിനെ പരിചയപ്പെടുത്തി മമ്മൂട്ടി, ആരാണ് അഞ്ജലി അമീര്‍??

ഉപേക്ഷിച്ചതായി പറഞ്ഞിട്ടില്ലെങ്കിലും, അടുത്തെങ്ങും ആ സ്വപ്‌ന ചിത്രം സംഭവിയ്ക്കില്ല എന്നാണ് കോടമ്പക്കത്ത് നിന്നും വരുന്ന വാര്‍ത്തകള്‍. താരങ്ങളുടെ ഡേറ്റ് ഒത്തുവരാത്തതാണത്രെ പ്രശ്‌നം.

ഒട്രാക എന്ന ചിത്രം

ഒട്രാക (ഒരുമിച്ച്) എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള സൗത്ത് ഇന്ത്യന്‍ യുവതാരങ്ങളാണ് ഉണ്ടാകുക. കന്നടയില്‍ നിന്ന് പുനീത് രാജ്കുമാര്‍, തെലുങ്കില്‍ നിന്ന് സായി ധരം തേജ്, തമിഴില്‍ നിന്ന് ചിമ്പുവും ജയം രവിയും സിനിമയില്‍ ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍.

നായികമാരായി എത്തുന്നത്

ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ശ്രദ്ധേയരായ അനുഷ്‌ക ഷെട്ടിയും തമന്ന ഭട്ടിയും ചിത്രത്തില്‍ നായികമാരായി എത്തും എന്നും കേട്ടു. നാല് ഭാഷകളിലായി ചിത്രം ഒരുക്കാനായിരുന്നു ഗൗതമിന്റെ പദ്ധതി

സിനിമ സംഭവിക്കാത്തതിന് കാരണം

താരങ്ങളുടെ ഡേറ്റ് ഒത്തുവരാത്തതാണത്രെ സിനിമ വൈകാന്‍ കാരണം. പൃഥ്വിരാജിന്റെ ഒഴികെ മറ്റാരുടെയും ഡേറ്റ് സംബന്ധമായ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയിട്ടില്ലത്രെ.

പൃഥ്വി തിരക്കിലാണ്

ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ്. എസ്ര എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. മൈ സ്റ്റോറി, ടിയാന്‍ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. വിമാനം, ആടുജീവിതം, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇനി ചെയ്യാനിരിയ്ക്കുന്നത്. അതിനിടയില്‍ ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാനുമൊരുങ്ങുന്നു. ഇതിനിടയിലാണ് പൃഥ്വി ഗൗതമിന് വേണ്ടിയും സമയം മാറ്റിവച്ചത്. എന്നാല്‍ മറ്റ് താരങ്ങള്‍ക്ക് അതിനും കഴിയുന്നില്ല.

ഗൗതമിന്റെ പുതിയ ചിത്രം

അച്ചം എന്‍പത് മടിമൈയടാ എന്ന ചിത്രത്തിന് ശേഷം എനൈ നോക്കി പായും തോട്ട എന്ന ചിത്രമാണ് ഗൗതമിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ധനുഷും നവാഗതയായ മേഘ ആകാശുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരപ്പിയ്ക്കുന്നത്. വിക്രമിനൊപ്പമുള്ള ധ്രുവനച്ചിത്തിരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഗൗതം ആരംഭിച്ചു കഴിഞ്ഞു.

English summary
Prithviraj's upcoming multi-lingual project, directed by hitmaker Gautham Menon has reportedly been delayed
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam